Malayalam Horoscope: സൗന്ദര്യം കൊണ്ട് പങ്കാളികളെ തിരഞ്ഞെടുക്കാത്ത രാശിക്കാർ, ആത്മാവിൻ്റെ ഭംഗി സ്നേഹിക്കുന്നവർ
Malayalam Horoscope 2025; രൂപഭംഗി മാത്രം നോക്കി ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുമെന്ന് തീരുമാനിക്കുന്നത് മണ്ടത്തരമാണെന്ന് പറയുമ്പോഴും ഒരു വിഭാഗം ആളുകൾ ഇപ്പോഴും ചിന്തിക്കുന്നത് ഇങ്ങനെയാണ്
ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്തതും പ്രധാനപ്പെട്ടതുമായ വികാരമാണ് സ്നേഹം. എല്ലാ മനുഷ്യരും ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ പ്രണയത്തിലായിട്ടുണ്ട്. പ്രണയത്തെ വ്യത്യസ്തമാക്കുന്നത് അതിനെ മനുഷ്യൻ എങ്ങിനെ നോക്കികാണുന്നു എന്ന് മനസ്സിലാക്കിയാണ്. ശാരീരിക ഭംഗി അല്ല പ്രണയത്തിൽ വേണ്ടത് മാനസിക ഐക്യവും, പരസ്പര മനസ്സിലാക്കലുകളുമാണ്.രൂപഭംഗി മാത്രം നോക്കി ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുമെന്ന് തീരുമാനിക്കുന്നത് മണ്ടത്തരമാണെന്ന് പറയുമ്പോഴും ഒരു വിഭാഗം ആളുകൾ ഇപ്പോഴും ചിന്തിക്കുന്നത് ഇങ്ങനെയാണ്. ചില രാശിക്കാർ ഒരിക്കലും സൗന്ദര്യത്തെ അടിസ്ഥാനമാക്കി ജീവിത പങ്കാളിയെ തിരഞ്ഞെടുക്കില്ല. അവർ സ്നേഹിക്കുന്നവരുടെ ആത്മാവിൻ്റെ സൗന്ദര്യം മാത്രമേ കാണുന്നുള്ളൂ. ആരൊക്കെയാണ് അവർ എന്ന് നോക്കാം.
മീനം
അനുകമ്പയുള്ള സ്വഭാവത്തിനും മറ്റുള്ളവരോട് ആഴത്തിലുള്ള സഹാനുഭൂതി കാണിക്കുന്നതിലും പേരുകേട്ടവരാണ് മീനംരാശിക്കാർ . മീനംരാശിക്കാർക്ക്, പ്രണയം എന്നത് ഒരാളുടെ ബാഹ്യരൂപത്തേക്കാൾ, അവരുടെ ആത്മാവുമായി ആഴത്തിലുള്ള ബന്ധം സൃഷ്ടിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. പങ്കാളിയുടെ സ്വപ്നങ്ങൾ, താൽപ്പര്യങ്ങൾ, മനസ്സ് എന്നിവ കണ്ട് പ്രണയത്തിലാകുന്നവരാണ് മീനംരാശിക്കാർ.
വൃശ്ചികം
വൃശ്ചി ബാഹ്യരൂപത്തെ അടിസ്ഥാനമാക്കി ബന്ധങ്ങൾ കെട്ടിപ്പടുക്കാറില്ല. വൃശ്ചിക രാശിക്കാർക്ക് എല്ലാത്തിനെയും പറ്റി ശക്തമായ അവബോധവും ആത്മാവിനെ മനസ്സിലാക്കാനുള്ള കഴിവുമുണ്ട്. ഒരു വ്യക്തിയുടെ ആത്മാവിലാണ് യഥാർത്ഥ സൗന്ദര്യം ഉള്ളതെന്ന് വൃശ്ചിക രാശിക്കാർക്ക് അറിയാം. ഒരാളുടെ സത്യസന്ധത, ആധികാരികത, വൈകാരിക ആഴം വൃശ്ചിക രാശിക്കാരെ ആകർഷിക്കുന്നു.
കർക്കിടകം
കർക്കിടക രാശിക്കാർ ആളുകളുടെ സത്യസന്ധതയെയും ആഗ്രഹങ്ങളെയും ബഹുമാനിക്കും, കൂടാതെ ബന്ധങ്ങളിൽ ആഴത്തിലുള്ള ഒരു ആത്മബന്ധം ആഗ്രഹിക്കുന്നവരാണ്. യഥാർത്ഥ, സ്നേഹനിധിയായ, കരുതലുള്ള ഒരു പങ്കാളിയെയാണ് കർക്കിടകം രാശിക്കാർ അന്വേഷിക്കുന്നത്, അതായത് അവരുടെ വൈകാരിക ആഴം മനസ്സിലാക്കുകയും അവരുടെ വികാരങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നവരായിരിക്കും കർക്കിടകം രാശിക്കാർക്ക് പ്രിയപ്പെട്ടവർ
(ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്, ഇത് ടീവി-9 മലയാളം സ്ഥിരീകരിക്കുന്നില്ല)