AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: മത്സരപരീക്ഷകളില്‍ വിജയിക്കും; ആത്മവിശ്വാസം അനുഭവപ്പെടും: നിങ്ങളുടെ ഇന്നത്തെ രാശിഫലം എങ്ങനെ

Malayalam Horoscope Today on January 27th 2025 : മത്സരപരീക്ഷകളിൽ തയ്യാറെടുക്കുന്നവരെ ഇന്ന് കാത്തിരിക്കുന്നത് മികച്ച വിജയമാണ്. ഇത് ആത്മവിശ്വാസം വർധിപ്പിക്കും. വിദ്യാർത്ഥികൾ പഠന കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. എന്നാൽ മറ്റ് ചില രാശിക്കാർക്ക് ഇന്ന് കാര്യതടസ്സം പരാജയം എന്നിവ കാണുന്നു. നിങ്ങളുടെ ഇന്നത്തെ രാശിഫലം എങ്ങനെ എന്ന് നോക്കം.

Today’s Horoscope: മത്സരപരീക്ഷകളില്‍ വിജയിക്കും; ആത്മവിശ്വാസം അനുഭവപ്പെടും: നിങ്ങളുടെ ഇന്നത്തെ രാശിഫലം എങ്ങനെ
HoroscopeImage Credit source: Freepik
sarika-kp
Sarika KP | Published: 27 Jan 2025 06:32 AM

ഇന്നത്തെ ദിവസം ‍‍ചില രാശിക്കാരെ കാത്തിരിക്കുന്നത് വളരെ ​ഗുണകരമായ കാര്യങ്ങളാണ്. മത്സരപരീക്ഷകളിൽ തയ്യാറെടുക്കുന്നവരെ ഇന്ന് കാത്തിരിക്കുന്നത് മികച്ച വിജയമാണ്. ഇത് ആത്മവിശ്വാസം വർധിപ്പിക്കും. വിദ്യാർത്ഥികൾ പഠന കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. എന്നാൽ മറ്റ് ചില രാശിക്കാർക്ക് ഇന്ന് കാര്യതടസ്സം പരാജയം എന്നിവ കാണുന്നു. നിങ്ങളുടെ ഇന്നത്തെ രാശിഫലം എങ്ങനെ എന്ന് നോക്കം.

മേടം
മേടം രാശിക്കാർക്ക് ഇന്ന് പൊതുവെ നല്ല ദിവസമാണ്. എന്നാൽ കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തെ കുറിച്ച് ഓർത്ത് ഇന്ന് കുറച്ച് മാനസിക പിരിമുറുക്കം അനുഭവപ്പെടും.. പങ്കാളിയുമൊത്ത് ദൂരെ സ്ഥലങ്ങളിൽ യാത്ര ചെയ്യാൻ സാധിക്കും. സർക്കാർ ജീവനക്കാർക്ക് അപ്രതീക്ഷിത വെല്ലുവിളി വന്ന് ചേരും.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന് മികച്ച വിജയം കൈവരിക്കാൻ ആകും. തൊഴിലിടത്ത് കുറച്ച് ബുദ്ധിപരമായി നീങ്ങുന്നത് ഇന്നത്തെ ദിവസം ഉപകാരപ്പെടും. പൊതുരം​ഗത്തുള്ളവർക്ക് ഇന്ന് മികച്ച ദിനമാകും.സാമ്പത്തിക കാര്യത്തിൽ ഇന്ന് അല്പം ശ്രദ്ധിക്കുക.

മിഥുനം

ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് കഷ്ടപ്പാടുകൾ നിറഞ്ഞ ദിവസമായിരിക്കും. കാര്യതടസ്സം ഉണ്ടാകാനും സാധ്യതയുണ്ട്. ബിസിനസ് ആരംഭിക്കാൻ ആ​ഗ്രഹിക്കുന്നവർ ഇന്നത്തെ ദിവസം മാറ്റിവെക്കുന്നതാകും നല്ലത്. വിദേശത്തേക്ക് പോകാൻ നിൽക്കുന്നവർ എല്ലാ കാര്യങ്ങളും ഒന്നുകൂടെ പരിശോധിച്ച് ഉറപ്പ് വരുത്തണം.

കർക്കിടകം

ഇന്ന് നിങ്ങൾക്ക് ആരോ​ഗ്യകാര്യത്തിൽ കുറച്ച് വിഷമങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. സർക്കാർ ജോലിയിൽ പ്രവർത്തിക്കുന്നവർക്ക് ഇന്ന് സാമ്പത്തിക ലാഭം ഉണ്ടാകും. കുടംബത്തിൽ മം​ഗള കാര്യങ്ങൾ നടക്കും. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി ചില ഭാവി പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യും.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് മത്സര പരീക്ഷകളിൽ വിജയം നേടാൻ സാധിക്കും. വിദ്യാർത്ഥികൾ പഠന കാര്യത്തിൽ അല്പം ശ്രദ്ധ നൽകണം. മുൻകാലങ്ങളിൽ നടത്തിയ നിക്ഷേപങ്ങളിൽ നിന്ന് നിങ്ങൾക്ക് നേട്ടങ്ങൾ ലഭിച്ചേക്കാം. അടുത്ത ബന്ധുക്കളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ ഇന്ന് നിങ്ങൾക്ക് മോശമായ അനുഭവം ഉണ്ടാകാൻ സാധ്യതയുണ്ട്.

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് മികച്ച ദിവസമാണ്. വിദ്യാർത്ഥികൾക്ക് പഠന കാര്യത്തിൽ അവർ ആ​ഗ്രഹിക്കുന്ന കാര്യത്തിൽ മികച്ച വിജയം നേടാൻ സാധിക്കും. ഇത് അവരിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കും. കുറെ നാളായി മുടങ്ങി പോയ വിവാഹം നടക്കും. സാമ്പത്തിക ലാഭം ഉണ്ടാകും. ബിസിനസ്സ് ആരംഭിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇന്ന് പൊതുവെ നല്ല ദിവസമാണ്.

തുലാം

ഈ രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. കാര്യ പരാജയം ഉണ്ടാകും. അമിതമായ സാമ്പത്തിക ചിലവ് ഇന്ന് കുറയ്ക്കുക. ആരുടെ കൈയിൽ നിന്നും ഇന്നത്തെ ദിവസം പണം കടം വാങ്ങിക്കാതിരിക്കുക. വൈകുന്നേരം സുഹൃത്തുക്കളോടൊപ്പം ചില വിനോദ പരിപാടികളിൽ പങ്കെടുക്കാൻ കഴിയും.

വൃശ്ചികം

സർക്കാർ ജോലിയിൽ പ്രവർത്തിക്കുന്നവർക്ക് ഇന്ന് ജോലിയിൽ സ്ഥാനകയറ്റം ലഭിക്കാൻ ഇടയുണ്ട്. വരുമാനം മനസ്സിൽ വെച്ചുകൊണ്ട് ചെലവഴിക്കുന്നത് നിങ്ങൾക്ക് നല്ലതായിരിക്കും. വിദേശത്തേക്ക് പോകുന്നവർക്ക് ഇന്ന് അനുകൂല ദിവസമാണ്.

ധനു

ധനു രാശിക്കാർക്ക് ഇന്ന് കഷ്ടപാടുകൾ നിറഞ്ഞ ദിവസമാകും. തുറന്ന് സംസാരിക്കാൻ ഇന്നത്തെ ദിവസം നിങ്ങൾ ശ്രമിക്കരുത്. പ്രണയിനികൾക്ക് ഇന്ന് മികച്ച ദിവസമാകും. കുടുംബാംഗങ്ങളിൽ ഒരാളുടെ വിവാഹാലോചന ഇന്ന് അംഗീകരിക്കപ്പെട്ടേക്കാം. രാഷ്ട്രീയ രം​ഗത്തുള്ളവർക്ക് ഇന്ന് മികച്ച അവസരങ്ങൾ വന്ന് ചേരും.

മകരം

മകരം രാശിക്കാർക്ക് അവരുടെ ആരോ​ഗ്യകാര്യത്തിൽ അല്പം ശ്രദ്ധിക്കാൻ ശ്രമിക്കുക. കൃത്യസമയത്ത് വൈദ്യോപദേശം തേടണം. ഇന്ന് സാമ്പത്തിക നേട്ടങ്ങൾ ലഭിയ്ക്കും. ഇന്ന് വൈകുന്നേരം, കുടുംബവുമായി പുറത്ത് പോകുന്നത് സമാധാനം ലഭിക്കും.

കുംഭം

ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത് സാമ്പത്തിക ചെലവുകൾ നിറഞ്ഞ ദിവസമാണ്. ജോലിസ്ഥലത്ത് നിങ്ങൾ അശ്രദ്ധനായിരിക്കാം, അതിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും, അതിനാൽ ഇത് ചിന്തിച്ച് മുന്നോട്ട് പോകുക. നിങ്ങൾക്ക് എന്തെങ്കിലും പ്രധാനപ്പെട്ട തീരുമാനം എടുക്കേണ്ടി വന്നാൽ, മുതിർന്നവരോട് കൂടി ആലോചിക്കുക.

മീനം

മീനം രാശിക്കാർക്ക് ഇന്ന് ​മികച്ച ദിവസമായിരിക്കും. സാമ്പത്തിക ലാഭം വന്ന് ചേരും. കുടുംബാംഗങ്ങളിൽ ഒരാളുടെ ആരോഗ്യം മോശമാകാൻ സാധ്യതയുണ്ട്. നവദമ്പതികൾക്ക് ഇന്ന് ചില നല്ല വാർത്തകൾ കേൾക്കാൻ കഴിഞ്ഞേക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)