Astrology Malayalam: കർക്കിടകത്തിൽ ചൊവ്വ; നവംബർ വരെ ഈ 3 രാശിക്കാർ ശ്രദ്ധിക്കണം!

Astrology Malayalam: ജ്യോതിഷ വിശ്വാസങ്ങൾ പ്രകാരം ചൊവ്വയുടെയും ചന്ദ്രന്റെയും സ്വഭാവവും സ്വാധീനവും വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. അതിനാൽ ഈ രാശിയിലേക്കുള്ള ചൊവ്വയുടെ സംക്രമണം ചില രാശിക്കാർക്ക് ചില പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കാരണമാകും.ജീവിതത്തിൽ പല പ്രശ്നങ്ങൾക്കും കാരണമാകും. അതിനാൽ ഈയൊരു കാലയളവിൽ എന്ത് കാര്യങ്ങൾ ചെയ്യുമ്പോഴും വളരെ ശ്രദ്ധാലുവായിരിക്കണം......

Astrology Malayalam: കർക്കിടകത്തിൽ ചൊവ്വ; നവംബർ വരെ ഈ 3 രാശിക്കാർ ശ്രദ്ധിക്കണം!

Mars Transit To Cancer

Published: 

02 Oct 2026 | 10:11 PM

നവഗ്രഹങ്ങളിൽ ചൊവ്വയെ ധൈര്യം വീര്യം എന്നിവയുടെ ഘടകം ആയാണ് കണക്കാക്കുന്നത്. മേടം, വൃശ്ചികം എന്നിവയുടെ അധിപനായ ചൊവ്വ 45 ദിവസം വരെ ഒരു രാശിയിൽ തന്നെ തുടരും. ഈ രീതിയിൽ ചൊവ്വ നിലവിൽ കർക്കിടക രാശിയിലാണ് സഞ്ചരിക്കുന്നത്. നവംബർ 12 വരെ ചൊവ്വ ഈ കർക്കിടക രാശിയിൽ തുടരും.

കർക്കടക രാശിയുടെ അധിപൻ ചന്ദ്രനാണ്. ജ്യോതിഷ വിശ്വാസങ്ങൾ പ്രകാരം ചൊവ്വയുടെയും ചന്ദ്രന്റെയും സ്വഭാവവും സ്വാധീനവും വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. അതിനാൽ ഈ രാശിയിലേക്കുള്ള ചൊവ്വയുടെ സംക്രമണം ചില രാശിക്കാർക്ക് ചില പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കാരണമാകും.

ജീവിതത്തിൽ പല പ്രശ്നങ്ങൾക്കും കാരണമാകും. അതിനാൽ ഈയൊരു കാലയളവിൽ എന്ത് കാര്യങ്ങൾ ചെയ്യുമ്പോഴും വളരെ ശ്രദ്ധാലുവായിരിക്കണം. പ്രത്യേകിച്ച് പണം ഇടപാട് നടത്തുമ്പോൾ നിങ്ങൾ പ്രത്യേകിച്ച് ശ്രദ്ധിക്കണം. ഇനി കർക്കിടകത്തിലെ ചൊവ്വയുടെ സംവരണം ഏതൊക്കെ രാശിക്കാർക്ക് ആണ് കുഴപ്പം സൃഷ്ടിക്കുന്നത് എന്ന് നോക്കാം.

ALSO READ:നവരാത്രിയുടെ 9 ദിവസങ്ങൾ ദുർഗ്ഗാദേവിയെ എങ്ങനെ ആരാധിക്കണം? പൂജാ രീതി, അനുഷ്ഠാനങ്ങൾ തുടങ്ങി അറിയേണ്ടതെല്ലാം

മേടം

മേടം രാശിയുടെ നാലാം ഭാവത്തിലാണ് ചൊവ്വ. ഇത് മൂലം ഈ രാശിക്കാർക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ഈ കാലയളവിൽ മറ്റുള്ളവരെ അമിതമായി വിശ്വസിക്കുന്നത് ഒഴിവാക്കണം. ജോലിയിൽ തിരക്ക് കൂട്ടുന്നത് ഒഴിവാക്കുക. അല്ലാത്തപക്ഷം നിങ്ങൾക്ക് നഷ്ടങ്ങൾ നേരിടേണ്ടി വന്നേക്കാം. കുറുക്കുഴികൾ സ്വീകരിക്കുകയോ നിയമങ്ങൾ ലംഘിക്കുകയോ ചെയ്യുന്നത് ഒഴിവാക്കുക. അല്ലാത്തപക്ഷം നിങ്ങൾ വലിയ കുഴപ്പങ്ങളിൽ അകപ്പെടും. വിവാഹത്തിൽ നിങ്ങൾക്ക് തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം. എന്തെങ്കിലും പ്രധാനപ്പെട്ട തീരുമാനം എടുക്കുന്നതിന് മുമ്പ് അതിന്റെ ഗുണദോഷങ്ങൾ നിങ്ങൾ പരിഗണിക്കണം. ജോലി ചെയ്യുന്നവർ ഈ കാലയളവിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കാരണം ജോലി മാറ്റത്തെ കുറിച്ച് ചിന്തിച്ചേക്കാം.

കർക്കടകം

കർക്കടക രാശിയുടെ ഒന്നാം ഭാവത്തിലാണ് ചൊവ്വ. ഇക്കാരണത്താൽ ഈ രാശിക്കാർ അവരുടെ ആരോഗ്യത്തെ അവഗണിക്കുന്നത് ഒഴിവാക്കുക. കുടുംബത്തോട് ഒപ്പം സമയം ചെലവഴിക്കാൻ സാധിക്കാത്തതിനാൽ തടസ്സങ്ങൾ നേരിടേണ്ടതായി വന്നേക്കാം. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായുള്ള മത്സരം വർദ്ധിക്കും.. സാമ്പത്തിക കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് ശ്രദ്ധാപൂർവ്വം ചിന്തിക്കണം. അനാവശ്യ ചെലവുകൾ ഒഴിവാക്കണം. പണം ഇടപാടുകളിൽ തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കണം. നിങ്ങൾ പ്രണയത്തിലാണെങ്കിൽ ചെറിയ കാര്യങ്ങൾ തെറ്റിദ്ധാരണകൾക്ക് കാരണമായേക്കാം.

കന്നി

കന്നി രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ചൊവ്വ. ഇതുമൂലം ഈരാശിക്കാർക്ക് നല്ല സാമ്പത്തിക നേട്ടങ്ങൾ ലഭിക്കുമെങ്കിലും ചെലവുകൾ വർദ്ധിക്കും. സാമ്പത്തിക സ്ഥിതി നിലനിർത്താൻ നിങ്ങൾ നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കുക. കോടതി കേസുകൾ അല്പം കൂടുതൽ അലയേണ്ടതായി വരും. ഒരു പ്രവർത്തിയിലും തിരക്ക് കൂട്ടുന്നത് ഒഴിവാക്കണം. അല്ലാത്തപക്ഷം അത് വലിയ നഷ്ടങ്ങൾക്ക് കാരണമാകും. യാദൃശ്ചികമായി ഒന്നും നേടാൻ ശ്രമിക്കരുത്.

ENGLISH SUMMARY

Among the Navagrahas (nine celestial bodies), Mars is considered the embodiment of courage and valor. As the ruling planet of Aries and Scorpio, Mars stays in a single zodiac sign for up to 45 days. Currently, Mars is transiting through the sign of Cancer and will remain there until November 12.

Loading...
Unable to load recommendations.
Follow Us
Related Stories
Navratri 2026: നവരാത്രിയുടെ 9 ദിവസങ്ങൾ ദുർഗ്ഗാദേവിയെ എങ്ങനെ ആരാധിക്കണം? പൂജാ രീതി, അനുഷ്ഠാനങ്ങൾ തുടങ്ങി അറിയേണ്ടതെല്ലാം
Sun Transit: ഇടവം ഉൾപ്പെടെ രാശിക്കാർക്ക് ഇരട്ടി ഭാഗ്യം! സൂര്യന്റെ സംക്രമണം ത്രിഗ്രഹയോഗം സൃഷ്ടിക്കുന്നു
Horoscope Today: കൂടുതൽ പേരെയും കാത്തിരിക്കുന്നത് മനപ്രയാസം തന്നെ! ഇന്നത്തെ നക്ഷത്രഫലം
Jupiter Mars Conjunction: ഒക്ടോബർ 31 വരെ ഈ രാശികൾ ഉന്നം വെക്കുന്നതെല്ലാം കൈക്കലാക്കും! വ്യാഴവും ചൊവ്വയും കർക്കിടകത്തിൽ സംയോജിക്കുന്നു
Navratri 2026: തിന്മയ്ക്കുമേൽ നന്മയെ സ്ഥാപിച്ച ശക്തിസ്വരൂപിണിയായ ദുർഗ്ഗാ ദേവി! നവരാത്രിക്ക് പിന്നിലെ കഥ അറിയാം
Astrology Malayalam: 6 രാശിക്കാർക്ക് അനുകൂല സമയം, ഭാഗ്യം തരുന്നത് ഹംസ രാജയോഗം
വൈറ്റമിൻ ഡി ലഭിക്കാൻ എപ്പോൾ, എത്ര നേരം വെയിൽ കൊള്ളണം?
ക്രീം ഒന്നും വേണ്ട! ചർമ്മത്തിന്റെ സ്വാഭാവിക തിളക്കത്തിന് ചില പൊടിക്കൈകൾ
വിവോ V80 ഉണ്ട്, ഓപ്പോ F35 5ജിയും F35 പ്രോ 5ജിയും ഉണ്ട്!
ഒരുമിച്ച് സൂക്ഷിക്കാന്‍ പാടില്ലാത്ത പച്ചക്കറികളും പഴങ്ങളും
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ