Mars Transit: ജോലി തേടുന്നവർക്കും ബിസിനസ്സുകാർക്കും ഇനി നല്ല കാലം! ധനു രാശിയിൽ ചൊവ്വ സംക്രമണം 3 രാശിക്കാരെ സൂര്യനെപ്പോലെ പ്രകാശിപ്പിക്കും
Mars transit in Sagittarius: ചൊവ്വ സഞ്ചരിക്കുന്ന രാശി അതിന്റെ സ്ഥാനം അതിന്റെ ഭാവം മറ്റു ഗ്രഹങ്ങളുടെ സംയോജനം എന്നിവയെ ആശ്രയിച്ചാണ് അതിന്റെ ഫലങ്ങൾ ഉണ്ടാവുക. അത്തരത്തിൽ...
ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയ്ക്ക് വളരെ വലിയ പ്രാധാന്യമാണുള്ളത്. ധീരത, ധൈര്യം, ഊർജ്ജം, ശക്തി, ദൃഢനിഷ്ചയം, യുദ്ധം, കോപം, സാഹോദര്യം, ഭൂമി, അപകടങ്ങൾ, അഗ്നി അപകടങ്ങൾ എന്നിവയുടെ കാരകനായി ചൊവ്വയെ കണക്കാക്കുന്നു. അതിനാൽ തന്നെ ചൊവ്വയുടെ സംഗമം വ്യത്യസ്ത ഫലങ്ങളാണ് നൽകുക.
ചൊവ്വ സഞ്ചരിക്കുന്ന രാശി അതിന്റെ സ്ഥാനം അതിന്റെ ഭാവം മറ്റു ഗ്രഹങ്ങളുടെ സംയോജനം എന്നിവയെ ആശ്രയിച്ചാണ് അതിന്റെ ഫലങ്ങൾ ഉണ്ടാവുക. അത്തരത്തിൽ ഡിസംബർ 7ന് സംഭവിക്കാൻ ഒരുങ്ങുന്ന ചൊവ്വ സംക്രമണം പ്രധാനമായും മൂന്ന് രാശിക്കാരുടെ ജീവിതത്തിൽ വലിയ ഭാഗ്യങ്ങൾ കൊണ്ടുവരും ആ രാശിക്കാർ ആരൊക്കെ എന്ന് നോക്കാം.
ALSO READ: മോക്ഷദ ഏകാദശി ഡിസംബർ 1നോ 2 നോ? ഐതീഹ്യം, കൃത്യമായ തീയ്യതി, ശുഭസമയം എന്നിവ അറിയാം
മിഥുനം: ചൊവ്വയുടെ സംക്രമണം മിഥുനം രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ കൊണ്ടുവരും. ബിസിനസിൽ ലാഭം ഉണ്ടാകും. നിങ്ങളുടെ പങ്കാളിയുമായി നല്ല പൊരുത്തത്തിൽ ആയിരിക്കും. കുടുംബ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടും. സന്താനങ്ങളിൽ നിന്നും സന്തോഷമുള്ള വാർത്തകൾ ലഭിക്കും. ജീവിതത്തിൽ പുതിയ ഉത്തരവാദിത്വങ്ങളും നേട്ടങ്ങളും വന്നേക്കാം. ജോലി അന്വേഷിക്കുന്നവർക്ക് വിജയം.
ചിങ്ങം : ചിങ്ങം രാശിക്കാർക്ക് ചൊവ്വയുടെ സംക്രമണം നല്ല ഫലങ്ങൾ കൊണ്ടുവരും. ഭാഗ്യം നിങ്ങളുടെ പക്ഷത്ത് ആയിരിക്കും. നല്ല സന്തോഷം ജീവിതത്തിൽ ഉണ്ടാകും. കുടുംബത്തിൽ മനസ്സമാധാനം ഉണ്ടാകും. ആത്മീയതയിലുള്ള നിങ്ങളുടെ താല്പര്യം വർദ്ധിക്കും. കരിയറിൽ നേട്ടം ഉണ്ടാകും. പുതിയ ജോലി തേടുന്നവർക്ക് നല്ല അവസരങ്ങൾ മുന്നിൽ വരും. ബിസിനസ്സിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. പുതിയ വരുമാനസ്രോതസ്സുകൾ തുറന്നു വന്നേക്കാം.
തുലാം: തുലാം രാശിക്കാർക്ക് ചൊവ്വയുടെ സംഗമണം ഗുണകരമായിരിക്കും. ആത്മവിശ്വാസം വർദ്ധിക്കും. സമൂഹത്തിൽ ആദരവ് വർദ്ധിക്കും. തൊഴിൽ രംഗത്ത് പുരോഗതി. ജോലിയിൽ സ്ഥാനക്കയറ്റം.. ശമ്പള വർദ്ധനവിന് സാധ്യത. വിദേശത്ത് ജോലി തേടുന്നവർക്കും ഈ സമയം ശുഭകരം ആയിരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)