AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mokshada Ekadashi 2025: മോക്ഷ​ദ ഏകാദശി ഡിസംബർ 1നോ 2 നോ? ഐതീഹ്യം, കൃത്യമായ തീയ്യതി, ശുഭസമയം എന്നിവ അറിയാം

Mokshada Ekadashi Significance: ഒരു വർഷം മൊത്തം 24 ഏകാദശികൾ ആണുള്ളത്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടതും അവസാനത്തേതുമായ ഏകാദശിയാണ് മോക്ഷദ ഏകാദശി...

Mokshada Ekadashi 2025: മോക്ഷ​ദ ഏകാദശി ഡിസംബർ 1നോ 2 നോ? ഐതീഹ്യം, കൃത്യമായ തീയ്യതി, ശുഭസമയം എന്നിവ അറിയാം
saphala ekadashiImage Credit source: Facebook, Tv9 Network
Ashli C
Ashli C | Published: 20 Nov 2025 | 08:30 PM

ഹിന്ദുമത വിശ്വാസപ്രകാരം ഏറെ പ്രാധാന്യമുള്ള ഏകാദശിയാണ് മോക്ഷദ ഏകാദശി. ഹിന്ദു കലണ്ടർ പ്രകാരം അഗഹന മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശിയെ മാർഗശീർഷത്തെ മോക്ഷത ഏകാദശി എന്നും. ഒരു വർഷം മൊത്തം 24 ഏകാദശികൾ ആണുള്ളത്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടതും അവസാനത്തേതുമായ ഏകാദശിയാണ് മോക്ഷദ ഏകാദശി. ഈ വർഷം ഡിസംബർ ആവാരത്തിലാണ് മോക്ഷദ ഏകാദശി ആചരിക്കുന്നത്.

ഹിന്ദു കലണ്ടർ പ്രകാരം ഏകാദശി നവംബർ 30 ഞായറാഴ്ച രാത്രി 9:29ന് ആരംഭിച്ച ഡിസംബർ 1 തിങ്കളാഴ്ച വൈകുന്നേരം 7: 01 വരെ തുടരും. ഏകാദശി തീയതിയിൽ സൂര്യോദയം ഡിസംബർ ഒന്നിന് ആയതിനാൽ മോക്ഷത ഏകാദശിവൃതം ഡിസംബർ ഒന്നിനാണ് ആചരിക്കുക. ഈ ദിവസം ശുഭകരമായ പല യോഗങ്ങളും രൂപപ്പെടാൻ സാധ്യത. അതിനാൽ തന്നെ ഈ വ്രതത്തിന്റെ പ്രാധാന്യവും വർദ്ധിക്കുന്നു.

ALSO READ: ഗീതാ ജയന്തി എപ്പോഴാണ്? ഐതീഹ്യം കൃത്യമായ തീയ്യതി ശുഭസമയം എന്നിവ അറിയുക

മോക്ഷദ ഏകാദശിയുടെ ഐതിഹ്യം

പുരാണങ്ങൾ അനുസരിച്ച് ദ്വാപരയുഗത്തിൽ കൗരവരും പാണ്ഡവരും തമ്മിൽ യുദ്ധം തീരുമാനിച്ചു. ഇരുവശത്തിന്റെയും സൈന്യങ്ങൾ കുരുക്ഷേത്രത്തിൽ പരസ്പരം അഭിമുഖീകരിക്കുകയുംചെയ്തു. എന്നാൽ അതിനു ശേഷം തന്റെ ബന്ധുക്കൾ മരിച്ചു കിടക്കുന്നത് തന്റെ മനസ്സിൽ കണ്ട് അർജുനൻ ദുഃഖിതനായി. യുദ്ധം വേണ്ട എന്ന് പറഞ്ഞ അർജുനൻ യുദ്ധം ചെയ്യുന്നതിൽ നിന്നും വിസമ്മതിച്ചു. തുടർന്ന് ഭഗവാൻ കൃഷ്ണൻ അർജുനന് ഗീത വിവരിച്ചു നൽകി. അതിനാൽ തന്നെ ഈ ദിനം ഗീതജയന്തിയുമായും ആചരിക്കാറുണ്ട്.

ഭഗവാൻ കൃഷ്ണൻ അർജുനന് ഗീത പറഞ്ഞുനൽകിയ ഈ ദിനം ശോഭയുള്ള രണ്ടാഴ്ചയിലെ ഏകാദശി ആയിരുന്നു. അതുകൊണ്ടുതന്നെ ഈ ഏകാദശി മറ്റു ഏകാദേശികളെക്കാൾ കൂടുതൽ പ്രാധാന്യമുള്ളതായി. ഗീതയിലെ ഉപദേശങ്ങൾ പ്രാവർത്തികമാക്കുന്നതിലൂടെ ഒരു സാധാരണ വ്യക്തിക്ക് പോലും മോക്ഷം നേടാൻ സാധിക്കുമെന്നാണ് വിശ്വാസം. ഈ ഏകാദശി ആചരിക്കുന്നതിലൂടെ ജീവിതത്തിൽ മോക്ഷം ലഭിക്കുമെന്നും ചെയ്തുപോയ പാപങ്ങൾക്ക് മോക്ഷം ലഭിക്കും എന്നുമാണ് വിശ്വാസം.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)