Astrology Malayalam: രാശിക്കാർ ജാഗ്രത പാലിക്കണം, സമ്മർദ്ദത്തിനും മാനസിക പ്രശ്‌നങ്ങൾക്കും കാരണം
എല്ലാവരോടും മാന്യമായി പെരുമാറാൻ ശ്രദ്ധിക്കുക. എന്ത് കാര്യമാണെങ്കിൽ കുറച്ച് മാത്രം സംസാരിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് നിങ്ങളുടെ ബോസുമായോ മേലുദ്യോഗസ്ഥരുമായോ ഉള്ള വാദ-പ്രതിവാദങ്ങൾ എപ്പോഴും ഒഴിവാക്കാൻ ശ്രദ്ധിക്കുക. ശനി ക്ഷേത്രത്തിൽ പോകാൻ കഴിയുന്നില്ലെങ്കിൽ, ഒരു ആൽ മരത്തിന്റെ ചുവട്ടിൽ കടുകെണ്ണ വിളക്ക് കത്തിക്കുക. മേലധികാരികളുമായി വാദപ്രതിവാദങ്ങളോ അഭിപ്രായവ്യത്യാസങ്ങളോ ഇവർക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്.
ജ്യോതിഷത്തിൽ സൂര്യനും- ശനിയും ശത്രു ഗ്രഹങ്ങളായാണ് കണക്കാക്കുന്നത്. ഇത്തരത്തിൽ ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ചിങ്ങത്തിലും കർമ്മദാതാവായ ശനി മീനത്തിലും സ്ഥിതി ചെയ്യുന്നു. ഇവയുടെ സ്ഥാനങ്ങൾ പ്രകാരം ഷഡാഷ്ടകയോഗം രൂപീകൃതമാകും. ഇതൊരു അശുഭ യോഗമായാണ് കണക്കാക്കുന്നത്. ഈ സമയം ചില രാശിക്കാർക്ക് ബുദ്ധിമുട്ടായിരിക്കും. ഏകദേശം മൂന്ന് മുതൽ നാല് ദിവസം വരെ ഇവർക്ക് പ്രശ്നങ്ങൾ തുടരാൻ സാധ്യതയുണ്ട്.
പ്രശ്നങ്ങൾ
സമ്മർദ്ദം, മാനസിക പ്രശ്നങ്ങൾ, നിഷേധാത്മകത എന്നിവ ചില രാശിക്കാർക്ക് ഇതുവഴി അനുഭവപ്പെടാം. അജ്ഞാതമായ ഭയങ്ങളും ഇവർക്ക് അനുഭവപ്പെടാം. ഇവരുടെ ജോലി തടസ്സപ്പെട്ടേക്കാം. മേലധികാരികളുമായി വാദപ്രതിവാദങ്ങളോ അഭിപ്രായവ്യത്യാസങ്ങളോ ഇവർക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്. ചില ആളുകളെ നോക്കിയാൽ അവർക്ക് പരിക്കോ രോഗങ്ങൾക്കോ പോലും സാധ്യതയുണ്ട്. എന്നാൽ ചില രാശിക്കാർക്ക് ഇതുവഴി നേട്ടങ്ങളും ഉണ്ടാകുമെന്ന് ജ്യോതിഷത്തിൽ പറയുന്നു.
ALSO READ:ഇവർക്ക് ഒന്നിന് പുറകെ ഒന്നായി പ്രശ്നങ്ങൾ വന്നുചേരും! ബുധൻ സ്വന്തം രാശിയിൽ പ്രവേശിക്കുന്നു
4 രാശിക്കാർക്ക് ഷഡാഷ്ടകയോഗം അശുഭകരം
കന്നി, മകരം, കുംഭം, മീനം എന്നീ രാശിക്കാർക്ക് ഈ ഷഡാഷ്ടകയോഗം വെല്ലുവിളി നിറഞ്ഞതായിരിക്കും. സമ്മർദ്ദം, നഷ്ടം, സംഘർഷം, രോഗം, അപകടങ്ങൾ തുടങ്ങിയ സാഹചര്യങ്ങൾ ഈ വ്യക്തികൾക്ക് നേരിടേണ്ടി വന്നേക്കാം. ഇവർ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുമുണ്ട്.ശ്രദ്ധിക്കാൻ
ജോലിസ്ഥലത്ത് അനാവശ്യമായ വാദപ്രതിവാദങ്ങൾ ഒഴിവാക്കുക. എല്ലാവരോടും മാന്യമായി പെരുമാറാൻ ശ്രദ്ധിക്കുക. എന്ത് കാര്യമാണെങ്കിൽ കുറച്ച് മാത്രം സംസാരിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് നിങ്ങളുടെ ബോസുമായോ മേലുദ്യോഗസ്ഥരുമായോ ഉള്ള വാദ-പ്രതിവാദങ്ങൾ എപ്പോഴും ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഒപ്പം തന്നെ നിങ്ങൾ പുതിയ നിക്ഷേപങ്ങളോ അനാവശ്യ റിസ്ക്കുകളോ എടുക്കുന്നത് ഒഴിവാക്കുക.
ഏത് തരത്തിലുമുള്ള സാമ്പത്തിക ഇടപാടുകൾ ജാഗ്രതയോടെ കൈകാര്യം ചെയ്യുക. അടിയന്തര സാഹചര്യമില്ലെങ്കിൽ, ഈ സമയത്ത് വലിയ ഇടപാടുകൾ ഒഴിവാക്കുക.
ചെയ്യാൻ
ശനിയാഴ്ച വൈകുന്നേരം ശനിദേവന്റെ മുന്നിൽ കടുകെണ്ണ വിളക്ക് കത്തിക്കുക. ശനി ക്ഷേത്രത്തിൽ പോകാൻ കഴിയുന്നില്ലെങ്കിൽ, ഒരു ആൽ മരത്തിന്റെ ചുവട്ടിൽ കടുകെണ്ണ വിളക്ക് കത്തിക്കുക. നിങ്ങളുടെ കുലദേവതക്ക് ഇഷ്ട വഴിപാടുകൾ കഴിപ്പിക്കുക. നല്ല പ്രാർഥനകൾ ആവശ്യമാണ്. താൻ പാതി ദൈവം പാതി എന്ന വിശ്വാസം ഉണ്ടാവുക. കുലദൈവത്തെ അറിയാത്തവർക്ക് തങ്ങളുടെ ഇഷ്ട ദൈവത്തിന് തക്ക വഴിപാട് നൽകിയാൽ മതി.
English Summary
Mental Tensions are Pressures will affect for four zodiac signs due to Surya Shani Shadashtak Yog from 2026 September 6. Full Astrology Prediction in Malayalam