Mercury Transit: നാളെ ഈ മൂന്ന് രാശിക്കാർ പണമിടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കുക! സെപ്റ്റംബർ 26ന് ബുധൻ സംക്രമിക്കുന്നു!
Mercury Transit: അതേ സമയം ചില രാശിക്കാർക്ക് ജോലിയിലും സാമ്പത്തിക കാര്യങ്ങളിലും വളരെ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. അത്തരത്തിൽ സെപ്റ്റംബർ അവസാനം ബുധൻ തുലാം രാശിയിലേക്ക് നീങ്ങുമ്പോൾ 3 രാശിക്കാർക്ക് പ്രശ്നങ്ങൾക്ക് മേൽ പ്രശ്നങ്ങൾ നേരിടേണ്ടതായി വരും. അതും സാമ്പത്തികം, ജോലി മുതലായവയിലാണ് അപ്രതീക്ഷിതമായ പ്രശ്നങ്ങൾ നേരിടേണ്ടതായി വരിക. ഇനി ബുധൻ തുലാം രാശിയിലേക്ക് നീങ്ങുമ്പോൾ..........
ജ്യോതിഷത്തിൽ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരൻ ആയാണ് കണക്കാക്കുന്നത്. ബുദ്ധി, സംസാരം, പഠനം ബിസിനസ് തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവയുടെ ഘടകമാണ് ബുധൻ. അത്തരമൊരു സാഹചര്യത്തിൽ ബുധൻ മിഥുനം, കന്നി എന്നിവയുടെ അധിപൻ കൂടിയാണ്. ബുധൻ 21 ദിവസം വരെ ഒരു രാശിയിൽ തുടരും. നിലവിൽ ബുധൻ സ്വന്തം രാശിയായ കന്നിയിലാണ് സഞ്ചരിക്കുന്നത്. ഈ സാഹചര്യത്തിൽ സെപ്റ്റംബർ 26ന് ബുധൻ തുലാം രാശിയിലേക്ക് പ്രവേശിക്കും.
തുലാം രാശിയുടെ അധിപൻ ശുക്രനാണ്. ബുധൻ തുലാം രാശിയിൽ പ്രവേശിക്കുമ്പോൾ അതിന്റെ സ്വാധീനം എല്ലാ രാശികളിലും അനുഭവപ്പെടും. ചിലർക്ക് പുരോഗതിക്കുള്ള അവസരങ്ങൾ ലഭിക്കും. അതേ സമയം ചില രാശിക്കാർക്ക് ജോലിയിലും സാമ്പത്തിക കാര്യങ്ങളിലും വളരെ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. അത്തരത്തിൽ സെപ്റ്റംബർ അവസാനം ബുധൻ തുലാം രാശിയിലേക്ക് നീങ്ങുമ്പോൾ 3 രാശിക്കാർക്ക് പ്രശ്നങ്ങൾക്ക് മേൽ പ്രശ്നങ്ങൾ നേരിടേണ്ടതായി വരും. അതും സാമ്പത്തികം, ജോലി മുതലായവയിലാണ് അപ്രതീക്ഷിതമായ പ്രശ്നങ്ങൾ നേരിടേണ്ടതായി വരിക. ഇനി ബുധൻ തുലാം രാശിയിലേക്ക് നീങ്ങുമ്പോൾ ഏതൊക്കെ രാശിക്കാർ ആണ് ശ്രദ്ധിക്കേണ്ടത്. എന്ന് നോക്കാം.
ALSO READ:ഈ നാല് രാശിക്കാർക്ക് രണ്ടാം വിവാഹത്തിന് സാധ്യത!
ഇടവം
ബുധൻ ഇടവം രാശിയുടെ ആറാം ഭാവത്തിലേക്ക് സഞ്ചരിക്കുന്നു. ഇത് ഈ രാശിക്കാർക്ക് ചില പ്രശ്നങ്ങൾ സൃഷ്ടിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. കുടുംബാംഗങ്ങൾക്ക് ഇടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യത. പുതിയ കരാറുകൾ സ്വീകരിക്കുന്നതിന് മുമ്പ് ബിസിനസ്സുകാർ നന്നായി പഠിച്ച് തീരുമാനമെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. ചെലവുകൾ വർധിക്കുവാൻ സാധ്യതയുള്ളതിനാൽ അനാവശ്യമായ ചെലവുകൾ ഒഴിവാക്കുക. അവയെ നിയന്ത്രണവിധേയമാക്കുക, ഈ കാലയളവിൽ നിങ്ങൾ നിക്ഷേപങ്ങൾ നടത്തുകയാണെങ്കിൽ തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കണം. അല്ലാത്തപക്ഷം നിങ്ങൾക്ക് വലിയ നഷ്ടങ്ങൾ നേരിടേണ്ടി വന്നേക്കാം.
കർക്കിടകം
ബുധൻ കർക്കിടകത്തിന്റെ നാലാം ഭാവത്തിലേക്കാണ് നീങ്ങുന്നത്. ഇതുമൂലം ഈ രാശിക്കാർ ജാഗ്രത പാലിക്കണം. ജോലിയിൽ ആത്മവിശ്വാസം നഷ്ടപ്പെടുകയും നിരവധി തടസ്സങ്ങൾ നേരിടുകയും ചെയ്യാം. അപ്രതീക്ഷിത സാമ്പത്തിക ചെലവുകൾ നേരിടേണ്ടി വന്നേക്കാം. കടം കൊടുത്ത പണം ലഭിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടും. ഉയർന്ന അധികാരികളുമായോ ജോലിസ്ഥലത്തെ സഹപ്രവർത്തകരുമായ സംസാരിക്കുമ്പോൾ വളരെയധികം സംയമനം പാലിക്കുക. വലിയ നിക്ഷേപങ്ങളും പ്രധാനപ്പെട്ട തീരുമാനങ്ങളും എടുക്കുന്നതിന് മുമ്പ് ബിസിനസുകാർ വളരെയധികം ശ്രദ്ധിക്കണം.
ധനു
ബുധൻ ധനു രാശിയുടെ പതിനൊന്നാം ഭാവത്തിലേക്കാണ് സഞ്ചരിക്കുന്നത്. ഇക്കാരണത്താൽ ഈ രാശിക്കാർ തൊഴിൽ, വിദ്യാഭ്യാസമയവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ ക്ഷമ കാണിക്കണം. ജോലി അന്വേഷിക്കുന്നവർ കുറച്ചുകൂടി കാത്തിരിക്കേണ്ടിയിരിക്കുന്നു. വിദ്യാർത്ഥികൾക്ക് പഠനത്തിനുള്ള താല്പര്യം ഉണ്ടാവില്ല. ഏതെങ്കിലും സംയുക്ത സംരംഭത്തിൽ ഏർപ്പെടുന്നതിന് പുതിയ കരാറുകൾ ഏർപ്പെടുന്നതിനു മുമ്പ് ബിസിനസ്സുകാർ രേഖകളും സാമ്പത്തിക ഇടപാടുകളും നന്നായി പരിശോധിക്കുക. അല്ലാത്തപക്ഷം നിങ്ങൾക്ക് വലിയ നഷ്ടങ്ങൾ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ ജോലി പൂർത്തിയാക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം.
ENGLISH SUMMARY
In astrology, Mercury is considered the ‘Prince of Planets.’ It governs intellect, speech, learning, and the ability to make business decisions. Mercury is also the ruling planet of Gemini and Virgo. It remains in a single zodiac sign for up to 21 days.