Moon Transit: ചന്ദ്രൻ കർക്കിടകത്തിലേക്ക് സംക്രമിക്കുന്നു! ഈ മൂന്ന് രാശിക്കാർ ജാഗ്രത പാലിക്കുക

Moon Transit Unlucky Zodiac Signs:കർക്കിടകത്തിന്റെ അധിപനായ ചന്ദ്രനെ മനസ്സിന്റെ ഘടകമായാണ് കണക്കാക്കുന്നത് ചന്ദ്രന്റെ സ്ഥാനത്ത് മാറ്റം വരുമ്പോൾ എല്ലാം അതിന്റെ സ്വാധീനം എല്ലാവരുടെയും ജീവിതത്തിൽ സാരമായി ബാധിക്കും. ഇത്തരത്തിൽ സെപ്റ്റംബർ 21ന് ചന്ദ്രൻ മകരം രാശിയിലേക്ക് സംക്രമിക്കുന്നു. സെപ്റ്റംബർ 23 വരെ അദ്ദേഹം ഈ രാശിയിൽ തുടരും. ഈ മകരം രാശിയുടെ അധിപൻ ശനി ആണ്.............

Moon Transit: ചന്ദ്രൻ കർക്കിടകത്തിലേക്ക് സംക്രമിക്കുന്നു! ഈ മൂന്ന് രാശിക്കാർ ജാഗ്രത പാലിക്കുക

Moon Transit

Published: 

22 Sep 2026 | 06:03 PM

ജ്യോതിഷപ്രകാരം ഒമ്പത് ഗ്രഹങ്ങളിൽ ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന ഗ്രഹമാണ് ചന്ദ്രൻ. ഇത് ഏകദേശം രണ്ടര ദിവസം ഒരു രാശിയിൽ തന്നെ തുടരും. കർക്കിടകത്തിന്റെ അധിപനായ ചന്ദ്രനെ മനസ്സിന്റെ ഘടകമായാണ് കണക്കാക്കുന്നത് ചന്ദ്രന്റെ സ്ഥാനത്ത് മാറ്റം വരുമ്പോൾ എല്ലാം അതിന്റെ സ്വാധീനം എല്ലാവരുടെയും ജീവിതത്തിൽ സാരമായി ബാധിക്കും. ഇത്തരത്തിൽ സെപ്റ്റംബർ 21ന് ചന്ദ്രൻ മകരം രാശിയിലേക്ക് സംക്രമിക്കുന്നു. സെപ്റ്റംബർ 23 വരെ അദ്ദേഹം ഈ രാശിയിൽ തുടരും. ഈ മകരം രാശിയുടെ അധിപൻ ശനി ആണ്. ചന്ദ്രൻ ശനിയുടെ രാശിയിൽ പ്രവേശിക്കുന്നതിനാൽ അതിന്റെ സ്വാധീനം എല്ലാ രാശിക്കാരുടേയും ജീവിതത്തിൽ ദൃശ്യമാകും.

ചില രാശിക്കാർക്ക് അത് നല്ലതാണെങ്കിലും ഈ കാലയളവിൽ ചില രാശിക്കാർക്ക് ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടതായി വന്നേക്കാം. പ്രത്യേകിച്ച് ജോലിസ്ഥലത്ത് സമ്മർദ്ദം ചെലവുകളിൽ വർദ്ധനവ് മാനസികമായ ആശയക്കുഴപ്പം മുതലായവ നേരിടേണ്ടി വന്നേക്കാം, ഇപ്പോൾ ചന്ദ്രൻ ശനിയുടെ മകരം രാശിയിലാണ് പ്രവേശിക്കുന്നത്. അപ്പോൾ ഏതൊക്കം രാശികൾ പ്രത്യേകം ശ്രദ്ധിക്കണം എന്ന് നോക്കാം.

ALSO READ:സെപ്റ്റംബർ 26 മുതൽ 5 രാശിക്കാർക്ക് സുവർണ്ണകാലം, ലക്ഷ്മി നാരായണ യോഗം വഴി നേട്ടം

മിഥുനം

മിഥുനം രാശിക്കാർക്ക് ചന്ദ്രന്റെ സംക്രമണം ബുദ്ധിമുട്ടുകൾ വരുത്തിവെക്കും. ജീവിതത്തിൽ അപ്രതീക്ഷിതവും പെട്ടെന്നുള്ളതുമായ മാറ്റങ്ങൾ സംഭവിക്കും. ജോലിയിൽ നിങ്ങൾ വളരെയധികം ശ്രദ്ധാലുവായിരിക്കണം. ചെലവുകൾ പെട്ടെന്ന് വർദ്ധിക്കും. പണകാര്യങ്ങൾ നിങ്ങൾ കൂടുതൽ ശ്രദ്ധാലുവായിരിക്കണം. പണം ഇടപാടുകൾ നടത്തുമ്പോൾ നിങ്ങൾ കൂടുതൽ ജാ​ഗ്ര‌ത പാലിക്കേണ്ടതുണ്ട്. മറ്റുള്ളവരുടെ കാര്യങ്ങളെക്കുറിച്ച് വാദിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ ആരോഗ്യത്തിൽ അശ്രദ്ധ കാണിക്കുന്നത് ഒഴിവാക്കുക. അല്ലെങ്കിൽ നിങ്ങൾക്ക് വലിയ ചികിത്സാ ചെലവുകൾ നേരിടേണ്ടി വന്നേക്കാം.

ചിങ്ങം

ചന്ദ്രൻ ചിങ്ങം രാശിയുടെ ആറാം ഭാവത്തിലേക്ക് മാറിയിരിക്കുന്നു. ഇക്കാരണത്താൽ ഈ രാശിക്കാർക്ക് ജോലിസ്ഥലത്ത് ശത്രുക്കൾ വർധിക്കുവാനുള്ള കാരണം ഉണ്ടാകും. അപ്രതീക്ഷിതമായ ചെലവുകൾ നേരിടേണ്ടി വന്നേക്കാം. ജോലിസ്ഥലത്ത് നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ വർധിക്കും. ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധ പാലിക്കുക. നിങ്ങളുടെ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും നല്ല മാറ്റങ്ങൾ വരുത്തുക.

കുംഭം

കുംഭം രാശിയുടെ പന്ത്രണ്ടാം ഭാവത്തിലേക്കാണ് ചന്ദ്രൻ മാറുന്നത്. ഈ രാശിക്കാർക്ക് അനാവശ്യ ചെലവുകൾ വർധിപ്പിക്കും. ജോലി ചെയ്യുന്നവർക്ക് ഓഫീസിൽ ജോലിഭാരം നേരിടേണ്ടി വന്നേക്കാം. ഇത് സമ്മർദ്ദത്തിന് കാരണമാകും. പണവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കണം. ഈ സമയത്ത് പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കണം. ചില കാര്യങ്ങൾ കാരണം നിങ്ങൾ മാനസികമായി അസ്വസ്ഥനാകാനും സാധ്യത.

ENGLISH SUMMARY

According to astrology, the Moon is the fastest-moving among the nine planets; it remains in a single zodiac sign for approximately two and a half days. As the ruling planet of Karkidakam (Cancer), the Moon is considered the significator of the mind, and shifts in its position significantly influence everyone’s lives. In this context, the Moon is transiting into the Capricorn sign on September 21.

Loading...
Unable to load recommendations.
Follow Us
വർക്കൗട്ട് അമിതമായാൽ പണി കിട്ടുമോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്!
ഇവർ നാരങ്ങ വെള്ളം കുടിക്കരുത്
കട്ടപിടിച്ച കാപ്പിപ്പൊടി കളയേണ്ട! പഴയതുപോലെ പൊടിയാക്കാൻ
ഒരു ദിവസം 5000 മുതൽ 1 ലക്ഷം വരെ, ബിഗ് ബോസ് താരങ്ങളുടെ പ്രതിഫലം
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ