Navratri 2026: ഇന്ന് മഹാനവമി! ആചാരങ്ങളും ജപിക്കേണ്ട മന്ത്രങ്ങളും അറിയാം

Navratri 2026 Mahanavami:പഞ്ചാംഗം പ്രകാരം നവമി തിയതി ഒക്ടോബർ 19ന് രാവിലെ 10 :51ന് ആരംഭിച്ച ഒക്ടോബർ 20 ഇന്ന് ഉച്ചയ്ക്ക് 12:50 ആണ് അവസാനിക്കുന്നത്. അതിനാൽ രണ്ടു ദിവസവും മഹാനവമി ആഘോഷിക്കുന്നു.ദുർഗ്ഗാദേവിയുടെ ദിവ്യശക്തിയെയും തിന്മയ്ക്കെതിരായ നന്മയുടെ വിജയത്തെയുമാണ് മഹാനവമി ആഘോഷിക്കുന്നത്. ഈ ദിവസം ഭക്തർ ദേവിയെ............

Navratri 2026: ഇന്ന് മഹാനവമി! ആചാരങ്ങളും ജപിക്കേണ്ട മന്ത്രങ്ങളും അറിയാം

Mahanavami

Published: 

20 Oct 2026 | 08:34 AM

നവരാത്രി ഉത്സവത്തിന്റെ ഏറ്റവും പവിത്രവും അനുഗ്രഹപ്രദവുമായ ദിവസമാണ് മഹാനവമി. ദുർഗദേവിയുടെ ഒമ്പതാമത്തെയും സമാപന രൂപമായ സിദ്ധി രാത്രി ദേവിയാണ് ഈ ദിവസം ആരാധിക്കുന്നത്. കഴിഞ്ഞ ദിവസം അതായത് ഒക്ടോബർ 19ന് മഹാനവമി ആരംഭിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളിൽ ഇന്നലെയാണ് മഹാനവമി ചിലയിടങ്ങളിൽ ഇന്നും.

അതിന് കാരണം പഞ്ചാംഗം പ്രകാരം നവമി തിയതി ഒക്ടോബർ 19ന് രാവിലെ 10 :51ന് ആരംഭിച്ച ഒക്ടോബർ 20 ഇന്ന് ഉച്ചയ്ക്ക് 12:50 ആണ് അവസാനിക്കുന്നത്. അതിനാൽ രണ്ടു ദിവസവും മഹാനവമി ആഘോഷിക്കുന്നു.ദുർഗ്ഗാദേവിയുടെ ദിവ്യശക്തിയെയും തിന്മയ്ക്കെതിരായ നന്മയുടെ വിജയത്തെയുമാണ് മഹാനവമി ആഘോഷിക്കുന്നത്. ഈ ദിവസം ഭക്തർ ദേവിയെ മഹിഷാസുരമർദ്ദിനിയായും ഒമ്പതാമത്തെ രൂപമായ സിദ്ധദാത്രിയായും സംരക്ഷണം, ധൈര്യം, സമൃദ്ധി എന്നിവയ്ക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ALSO READ:ദീപാവലിക്ക് മുൻപ് സാമ്പത്തിക നേട്ടം, ആറ് രാശിക്കാർക്ക് നേട്ടം

താമരപ്പൂവിൽ അതായത് പത്മാസനത്തിൽ ഇരിക്കുന്നവളും നാല് കൈകളിൽ ഒന്നിൽ ചക്രം,ഗദ, ശംഖ്, താമര എന്നിങ്ങനെ ഏന്തിയവളുമായാണ് ഈ ദേവിയുടെ സങ്കല്പം.ഭഗവാൻ ശിവനെ സർവ്വസിദ്ധികളും ലഭിച്ചതും ഭഗവാന്റെ പകുതി ശരീരം ശക്തിയായി മാറി അർദ്ധനാരീശ്വര സങ്കൽപ്പം ഉണ്ടായതും സിദ്ധിദാത്രിയുടെ അനുഗ്രഹത്തിൽ ആണെന്നാണ് ഐതിഹ്യം. കഠിനമായ നവരാത്രി വ്രതങ്ങളിലൂടെയുള്ള ആത്മീയ പൂർണ്ണതയാണ് ഈ ദിവസം അടയാളപ്പെടുത്തുന്നത്. മഹാനവമിയുടെ ഏറ്റവും വലിയ പ്രത്യേകത അടച്ച് പൂജയാണ്. ബാഹ്യ ലോകത്തുനിന്നും ബാഹ്യ ചിന്തകളിൽ നിന്നും ഇന്ദ്രിയങ്ങളെ അകത്തേക്ക് പിൻവലിച്ച് മനസ്സിനെ പൂർണമായി ഈശ്വരനിൽ കേന്ദ്രീകരിക്കുന്ന ചടങ്ങാണിത്.

ഈ ദിവസം ദുഷിച്ച കാര്യങ്ങൾ കാണുകയോ കേൾക്കുകയോ സംസാരിക്കുകയോ ചെയ്യാതെ ചീത്ത വാക്കുകൾ ഒഴിവാക്കണം.ദുർഗ്ഗാഷ്ടമി നാളിൽ പൂജയ്ക്ക് വച്ച് പാഠപുസ്തകങ്ങൾ പുണ്യ ഗ്രന്ഥങ്ങൾ കലാസംഗീത ഉപകരണങ്ങൾ എന്നിവയോടൊപ്പം തങ്ങളുടെ കർമ്മ മേഖലയുമായി ബന്ധപ്പെട്ട പണിയായുധങ്ങളും തൊഴിലുപകരണങ്ങളും ദേവിക്ക് മുന്നിൽ സമർപ്പിച്ച ഈ ദിവസം പ്രത്യേക പൂജകൾ നടത്തുന്നു.

മൂലമന്ത്രം:

ഓം ദേവി സിദ്ധിദാത്ര്യൈ നമഃ

ധ്യാന മന്ത്രം:

സിദ്ധഗന്ധർവ്വയക്ഷാദ്യൈരസുരൈരമരൈരപി।

സേവ്യമാനാ സദാ ഭൂയാത്സിദ്ധാസിദ്ധിദായിനീ॥

ENGLISH SUMMARY

Mahanavami is the most sacred and auspicious day of the Navaratri festival. On this day, Goddess Siddhidatri—the ninth and final manifestation of Goddess Durga—is worshipped. Mahanavami began yesterday, October 19th. In some places, it was observed yesterday, while in others, it is being observed today.This is because, according to the *Panchangam* (Hindu calendar), the *Navami Tithi* (lunar day) commenced at 10:51 AM on October 19th and concludes at 12:50 PM today, October 20th.

Loading...
Unable to load recommendations.
Follow Us
ഗ്യാസ് മാറാൻ ജീരകം മതി; കഴിക്കേണ്ടത് എങ്ങനെ
വെറും 20 മിനിറ്റ് മതി; തടി കുറയ്ക്കാൻ ഇതാ ഒരു ബെസ്റ്റ് വർക്കൗട്ട്!
നാടൻ കോഴിമുട്ട എങ്ങനെ തിരിച്ചറിയാം
ഒറ്റ പനിക്കൂർക്ക മതി! ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം
സെക്കൻ്റുകൾ കൊണ്ട് സംഭവിച്ച അപകടം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്