AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diwali 2025 Rare Double Rajyog: 50 വർഷങ്ങൾക്ക് ശേഷം രൂപപ്പെടുന്ന നവപഞ്ചമവും ലക്ഷ്മി നാരായണ രാജയോഗവും! ദീപാവലിയോടെ ഈ 3 രാശിക്കാർക്ക് കോടീശ്വരയോ​ഗം ഉറപ്പ്!

Nav Panchama Yoga Lakshmi Narayan Yoga 2025: ഈ രാശിക്കാർക്ക് ലോട്ടറി ലഭിക്കാനോ പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾക്കോ ഈ രാശിക്കാർക്ക് ശക്തമായ സാധ്യതയുണ്ട്. കൂടാതെ വരുമാനം വർദ്ധിക്കും. പൂർവിക സ്വത്തിൽ അവകാശം ലഭിക്കും.

Diwali 2025 Rare Double Rajyog: 50 വർഷങ്ങൾക്ക് ശേഷം രൂപപ്പെടുന്ന നവപഞ്ചമവും ലക്ഷ്മി നാരായണ രാജയോഗവും! ദീപാവലിയോടെ ഈ 3 രാശിക്കാർക്ക് കോടീശ്വരയോ​ഗം ഉറപ്പ്!
Rare Double Rajayoga In Diwali 2025Image Credit source: Tv9 Network
Ashli C
Ashli C | Updated On: 15 Oct 2025 | 09:29 AM

ജ്യോതിഷപ്രകാരം, ഗ്രഹങ്ങളുടെ സംക്രമണവും അവയുടെ സംയോജനവും മൂലം രൂപപ്പെടുന്ന ശുഭയോഗങ്ങൾക്ക് പ്രത്യേക പ്രാധാന്യമാണ് ഉള്ളത്. അത്തരത്തിൽ 50 വർഷങ്ങൾക്കു ശേഷം നവപഞ്ചമ യോഗയും ലക്ഷ്മി നാരായണ രാജയോഗവും ഒരേസമയം രൂപപ്പെടുന്നു. ഇതോടെ അത്തരമൊരു മഹായോ​ഗമാണ് സംഭവിക്കാൻ പോകുന്നത്. ഈ രണ്ട് രാജയോഗങ്ങളുടെയും സംയോജിതമായ ഫലം, ചില രാശിചിഹ്നങ്ങൾക്ക് വളരെ ശുഭകരമായിരിക്കുമെന്നാണ് വിശ്വാസം. ഈ ശുഭയോഗങ്ങളുടെ സ്വാധീനം ഈ രാശിചിഹ്നങ്ങളുടെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തുമെന്നാണ് പറയപ്പെടുന്നത്. ഇവർക്ക് പുതിയ ജോലികൾ, തൊഴിൽ മേഖലയിൽ പുരോഗതി, സമ്പത്തിന്റെ കാര്യത്തിൽ അസാധാരണമായ വിജയം എന്നിവ കൈവരിക്കാനാകുമെന്നും വിശ്വാസം.

എന്താണ് നവപഞ്ചമ ലക്ഷ്മി നാരായണ രാജയോ​ഗം?

ജ്യോതിഷങ്ങളിൽ സൂചിപ്പിക്കുന്നത് പ്രകാരം, ഒരു ഗ്രഹം ഒരു രാശിയുടെ അഞ്ചാമത്തെയും ഒമ്പതാമത്തെയും ഭാവങ്ങളിൽ സ്ഥിതിചെയ്യുമ്പോഴാണ് നവപഞ്ചമ രാജയോ​ഗം രൂപപ്പെടുന്നത്. ഈ യോ​ഗം ഒരു വ്യക്തിയുടെ ജീവിതത്തിലെ ഭാ​ഗ്യങ്ങളായ ഉന്നത വിദ്യാഭ്യാസം, കുട്ടികൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഒരു വ്യക്തിയുടെ എല്ലാ മേഖലയിലുമുള്ള വിജയത്തിനു കാരണമാകും.

അത്തരത്തിൽ, സമ്പത്തിന്റെ ഗ്രഹമെന്ന് വിശ്വസിക്കുന്ന ശുക്രനും, ജ്ഞാനത്തിന്റെയും ബിസിനസ്സിന്റെയും ഗ്രഹമായി കണക്കാക്കുന്ന ബുധനും ഒരേ ഒരേ ഭാവത്തിൽ സംയോജിക്കുമ്പോഴാണ് ലക്ഷ്മി നാരായണ രാജയോഗം രൂപം കൊള്ളുന്നത്. ഈ രൂപപ്പെടൽ സമ്പത്തിനും സമൃദ്ധിക്കും കാരണമാകുമെന്നാണ് വിശ്വാസം. ഇത് വ്യക്തികളുടെ ജീവിതത്തിൽ സാമ്പത്തിക സ്ഥിരതയ്ക്കും അഭിവൃദ്ധിക്കും കാരണമാകുന്നു.

ജ്യോതിഷപ്രകാരം ഈ രണ്ടു രാജയോഗങ്ങൾ നേട്ടം കൊണ്ടുവരാൻ പോകുന്ന മൂന്ന് രാശിക്കാർ ആരൊക്കെയെന്ന് നോക്കാം

മേടം രാശി

മേടം രാശിക്കാരുടെ ജീവിതത്തിൽ ഈ രാജയോഗങ്ങൾ വലിയ മാറ്റങ്ങൾക്കാണ് നേതൃത്വം നൽകുന്നത്. നവപഞ്ചമരാജ യോഗതിന്റെ സ്വാധീനം ഭാഗ്യം നിങ്ങളുടെ അരികിലേക്ക് കൊണ്ടുവരും. ജോലി തേടുന്നവർക്ക് ഇത് ശുഭമായ സമയമാണ്. നിങ്ങൾക്ക് ഉയർന്ന സ്ഥാനവും ശമ്പള വർധനവും ലഭിച്ചേക്കാം. ലക്ഷ്മി നാരായണ രാജയോഗം നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഗണ്യമായി മെച്ചപ്പെടുത്തും. മുടങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. നിക്ഷേപങ്ങൾ ലാഭം കൊയ്യും.

ചിങ്ങം രാശി

ചിങ്ങം രാശിക്കാർക്ക് ഈ യോഗങ്ങൾ അവരുടെ കരിയറിനും ബിസിനസിനും ശുഭകരമാണ്. നവപഞ്ചമ രാജയോഗത്തിലൂടെ നിങ്ങൾക്ക് സമൂഹത്തിൽ ബഹുമാനവും പ്രശസ്തിയും ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ പ്രവർത്തനങ്ങൾ വിലമതിക്കപ്പെടും. പുതിയ ബിസിനസ് ആരംഭിക്കാൻ പറ്റിയ സമയമാണ്. വരുമാനം വർദ്ധിക്കും. പൂർവിക സ്വത്തിൽ അവകാശം ലഭിക്കും. ലോട്ടറി ലഭിക്കാനോ പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾക്കോ ഈ രാശിക്കാർക്ക് ശക്തമായ സാധ്യതയുണ്ട്.

ധനു രാശി

ധനു രാശിക്കാരുടെ ജീവിതത്തിൽ ഈ രണ്ട് രാജയോഗങ്ങൾ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് ജ്യോതിഷ ഫലം. സമ്പത്തും സമൃദ്ധിയും ഉണ്ടാകും. നവപഞ്ചമരാജ യോഗം വളരെ കാലമായി മുടങ്ങിക്കിടന്ന നിങ്ങളുടെ ജോലികൾ പൂർത്തിയാക്കും. മതപരവും ആത്മീയവുമായ കാര്യങ്ങളിൽ നിങ്ങൾ ശ്രദ്ധ ചെലുത്തും. ഇതിലൂടെ നിങ്ങൾക്ക് മനസ്സമാധാനം ലഭിക്കും. ലക്ഷ്മി നാരായണ രാജയോഗം പുതിയ വരുമാനം സ്രോതസ്സുകൾക്ക് വഴി തുറക്കും. വിദേശത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു ശുഭകരമായ സമയമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

 

Follow Us