AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

sabarimala makaravilakku 2026: മകരവിളക്കിന് അയ്യനെ തൊഴാൻ പോകുന്ന ഭക്തരുടെ ശ്ര​ദ്ധയ്ക്ക്! ഇക്കാര്യങ്ങൾ മനസ്സിൽ വെച്ചോളൂ

sabarimala makaravilakku 2026: അംഗീകൃതം ഇല്ലാത്ത വ്യൂ പോയിന്റുകളിൽ തീർത്ഥാടകർക്ക് പ്രവേശനം അനുവദിക്കില്ല.വ്യൂ പോയിന്റുകളിലും അപകടസാധ്യതയുള്ള പാതകളിലും...

sabarimala makaravilakku 2026: മകരവിളക്കിന് അയ്യനെ തൊഴാൻ പോകുന്ന ഭക്തരുടെ ശ്ര​ദ്ധയ്ക്ക്! ഇക്കാര്യങ്ങൾ മനസ്സിൽ വെച്ചോളൂ
Sabarimala (21)
Ashli C
Ashli C | Published: 05 Jan 2026 | 11:33 AM

മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട വീണ്ടും തുറന്നിരിക്കുകയാണ്. അതിനാൽ തന്നെ വലിയ തരത്തിലുള്ള ഭക്തജന തിരക്കാണ് ഇപ്പോഴും ശബരിമലയിൽ അനുഭവപ്പെടുന്നത്. മണ്ഡലം മഹോത്സവം കഴിഞ്ഞശേഷം ഡിസംബർ 27ന് നടയടിച്ചിരുന്നു. ഇപ്പോൾ വീണ്ടും മകരവിളക്ക് മഹോത്സവത്തിനായി നട തുറന്നിരിക്കുകയാണ്. ഇത്തവണത്തെ മകരവിളക്ക് ജനുവരി 14നാണ്.

മകരവിളക്ക് മഹോത്സവം കഴിഞ്ഞാൽ ജനുവരി 19 രാത്രി 11 മണി വരെയാണ് ഭക്തർക്ക് ദർശനത്തിനുള്ള സൗകര്യം ഉള്ളത്. പിന്നീട് വീണ്ടും ജനുവരി 20ന് രാവിലെ ആറരയോടെ നട അടയ്ക്കുന്നതായിരിക്കും. ശബരിമല മകരജ്യോതി ദർശനത്തിനുള്ള വ്യൂ പോയിന്റുകളിൽ സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചിട്ടുണ്ട്. അംഗീകൃതം ഇല്ലാത്ത വ്യൂ പോയിന്റുകളിൽ തീർത്ഥാടകർക്ക് പ്രവേശനം അനുവദിക്കില്ല.

വ്യൂ പോയിന്റുകളിലും അപകടസാധ്യതയുള്ള പാതകളിലും സുരക്ഷാവേലി സ്ഥാപിക്കുന്നതായിരിക്കും. കൂടാതെ അപകടകരമായ നിൽക്കുന്ന മരച്ചില്ലകൾ എല്ലാം മുറിച്ചു മാറ്റാനും തീരുമാനമായിട്ടുണ്ട്. തിരുവാഭരണ ഘോഷയാത്രയ്ക്ക് പോലീസ് സുരക്ഷ ഏർപ്പെടുത്തും പന്തളം ക്ഷേത്രത്തിൽ പോലീസിന്റെ പ്രത്യേക നിരീക്ഷണവും ഉണ്ടാകുന്നതായിരിക്കും. ഇതിനുപുറമേ തിരുവാഭരണം കടന്നുപോകുന്ന സ്ഥലങ്ങളിൽ വഴിവിളക്ക് കുടിവെള്ളം ബയോടോയ്ലെറ്റ് തുടങ്ങിയവയും ഉറപ്പാക്കുന്നുണ്ട്.

ഇതിനൊപ്പം തന്നെ വ്യൂ പോയിന്റുകളിൽ ദേവസ്വം ബോർഡ് അനൗൺസ്മെന്റ് നടത്തി നിർദേശങ്ങൾ നൽകും. ജനുവരി 12നാണ് തിരുവാഭരണ ഘോഷയാത്ര ആരംഭിക്കുക ഇതിന്റെ പശ്ചാത്തലത്തിൽ കുളനട ആരോഗ്യ കേന്ദ്രം വൈകിട്ട് ആറുമണിവരെയും തിരുവാഭരണം കടന്നുപോകുന്ന ദിവസങ്ങളിൽ ചെറുകോൽ കാഞ്ഞീറ്റുകര വടശ്ശേരിക്കര റാന്നി പെരുന്നാൾ ആരോഗ്യ കേന്ദ്രങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നതായിരിക്കും.