AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: പകിട്ട് കുറയാതെ സ്വർണം, വിലയിൽ നോ കോംപ്രമൈസ്, പവന് എത്ര കൊടുക്കണം?

Kerala Gold Rate Today: നിലവിൽ 5200 ഡോളറിനടുത്താണ് ഔൺസ് സ്വർണത്തിന്‍റെ വില. യുദ്ധവും സംഘർഷ സാധ്യതകളും ആ​ഗോളരാഷ്ട്രീയ പ്രതിസന്ധികളും കാരണം നിക്ഷേപകർ സ്വർണത്തിലേക്ക് ചുവടുമാറിയതാണ് വില കുതിക്കാൻ കാരണമായത്.

Kerala Gold Rate: പകിട്ട് കുറയാതെ സ്വർണം, വിലയിൽ നോ കോംപ്രമൈസ്, പവന് എത്ര കൊടുക്കണം?
Gold Rate Image Credit source: PTI
Nithya Vinu
Nithya Vinu | Updated On: 28 Feb 2026 | 10:42 AM

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഇന്നലെ പവന് 1,18,480 രൂപയായിരുന്നു വില. എന്നാൽ ഇന്ന് വില വീണ്ടും കൂടി. ഇന്ന് 1,20,800 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 15,100 രൂപയാണ് നൽകേണ്ടത്. വിപണിവില 1,20,800 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയുമെല്ലാം ചേരുമ്പോൾ വില വീണ്ടും ഉയരും. ആ​ഗോളവിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയെ സ്വാധീനിക്കുന്നത്. സ്വർണത്തോടൊപ്പം വെള്ളി വിലയും കുതിക്കുന്നുണ്ട്. ഗ്രാമിന് 300 രൂപയും കിലോഗ്രാമിന് മൂന്ന് ലക്ഷം രൂപയുമാണ് കൊടുക്കേണ്ടത്.

സ്വർണവില പിടിതരാതെ കുതിക്കുന്നത് സാധാരണക്കാരെയും ആഭരണപ്രേമികളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. നിലവിൽ 5200 ഡോളറിനടുത്താണ് ഔൺസ് സ്വർണത്തിന്‍റെ വില. യുദ്ധവും സംഘർഷ സാധ്യതകളും ആ​ഗോളരാഷ്ട്രീയ പ്രതിസന്ധികളും കാരണം നിക്ഷേപകർ സ്വർണത്തിലേക്ക് ചുവടുമാറിയതാണ് വില കുതിക്കാൻ കാരണമായത്. കൂടാതെ, കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടാൻ ശ്രമിച്ചതും വിലയെ സ്വാധീനിച്ചു.

ജനുവരിയെ അപേക്ഷിച്ച്, ഫെബ്രുവരിയിലെ സ്വർണവിലയുടെ സഞ്ചാരം സാധാരണക്കാർക്ക് ആശ്വാസമായിരുന്നു. സമീപകാലങ്ങളിലെ ഏറ്റവും താഴ്ന്ന വിലയാണ് ജനുവരി ഒന്നിന് രേഖപ്പെടുത്തിയത്. പവന് 99,040 രൂപയായിരുന്നു വില. എന്നാൽ പിന്നീട് വില വർദ്ധിച്ചു. 29ന് ചരിത്രത്തിലെ ഉയർന്ന വിലയായ 1,31,160 രൂപ നിരക്കിലായിരുന്നു വ്യാപാരം.

ALSO READ: സ്വര്‍ണം വാങ്ങാന്‍ നല്ല ദിവസമല്ല; വിലയറിഞ്ഞാല്‍ ഞെട്ടും

എന്നാൽ, ആശങ്കകൾക്ക് അറുതി വരുത്തി വില വീണ്ടും താഴ്ന്നു. ജനുവരി 31ന് പവന് 117760 രൂപയാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരിയിൽ കൂടിയും കുറഞ്ഞും സ്വർണം സഞ്ചരിച്ചു. 2ാം തീയതി രേഖപ്പെടുത്തിയ 1,07,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന വില. ഫെബ്രുവരി 25ന് മാസത്തിലെ ഉയർന്ന വിലയായ 1,18,720 രൂപയും രേഖപ്പെടുത്തി.

Follow Us