AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Saturn Transit: ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക്! മകരം ഉൾപ്പെടെ മൂന്ന് രാശിക്കാർക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും

Saturn Transit toUthrattathi Nakshatra:അതിനാൽ തന്നെ ശനിയുടെ സ്വാധീനം ഒരു വ്യക്തിയുടെ ജീവിതത്തിൽ വളരെ ആഴത്തിൽ അനുഭവപ്പെടുന്നു. നിലവിൽ ശനി മീനം രാശിയിലാണ് സഞ്ചരിക്കുന്നത്. അത് രേവതി നക്ഷത്രത്തിലും സംക്രമിക്കുന്നു.ഈ സാഹചര്യത്തിൽ ഒക്ടോബർ 9ന് ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക് നീങ്ങുന്നു. ഉത്രട്ടാതി നക്ഷത്രക്കാരുടെ അധിപനും ശനിയാണ്. 2027 ഫെബ്രുവരി 8 വരെ ശനി നക്ഷത്രത്തിൽ തുടരും. ശനി വീണ്ടും രാശിയിൽ പ്രവേശിച്ച് സ്വന്തം രാശിയിലേക്ക്.....

Saturn Transit: ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക്! മകരം ഉൾപ്പെടെ മൂന്ന് രാശിക്കാർക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും
Saturn Transit On October 9Image Credit source: Tv9 Network
Ashli C
Ashli C | Published: 27 Sep 2026 | 09:34 AM

ജ്യോതിഷപ്രകാരം ശനിയുടെ സംക്രമണവും നക്ഷത്രങ്ങളുടെ സംക്രമണവും വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. കാരണം ഗ്രഹങ്ങളിൽ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ് ശനി. അതിനാൽ തന്നെ ശനിയുടെ സ്വാധീനം ഒരു വ്യക്തിയുടെ ജീവിതത്തിൽ വളരെ ആഴത്തിൽ അനുഭവപ്പെടുന്നു. നിലവിൽ ശനി മീനം രാശിയിലാണ് സഞ്ചരിക്കുന്നത്. അത് രേവതി നക്ഷത്രത്തിലും സംക്രമിക്കുന്നു.

ഈ സാഹചര്യത്തിൽ ഒക്ടോബർ 9ന് ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക് നീങ്ങുന്നു. ഉത്രട്ടാതി നക്ഷത്രക്കാരുടെ അധിപനും ശനിയാണ്. 2027 ഫെബ്രുവരി 8 വരെ ശനി നക്ഷത്രത്തിൽ തുടരും. ശനി വീണ്ടും രാശിയിൽ പ്രവേശിച്ച് സ്വന്തം രാശിയിലേക്ക് സഞ്ചരിക്കുന്നത് വളരെ ഗുണകരമായി കണക്കാക്കുന്നു.

ALSO READ:തിരക്കുപിടിച്ച് ഒന്നും ചെയ്യരുത്, തൊഴിൽ രംഗത്ത് കഠിനാധ്വാനം ആവശ്യമായി വരും; 12 രാശികളുടെ സമ്പൂർണ്ണ ഫലം

ഒക്ടോബറിൽ ഈ ശനി സംക്രമണത്തിന്റെ സ്വാധീനം എല്ലാ രാശിക്കാർക്കും അനുഭവപ്പെടുമെങ്കിലും മൂന്ന് രാശിക്കാർക്ക് അവരുടെ ഭാഗ്യം എല്ലാവിധത്തിലും തുണയ്ക്കും. ഇവർക്ക് തൊഴിൽ പുരോഗതി, പുതിയ അവസരം ലഭിക്കും. ശനിയുടെ സംക്രമണം മൂലം ഏതൊക്കെ രാശിക്കാർക്കാണ് ഭാഗ്യം ലഭിക്കുക എന്ന് നോക്കാം.

ഇടവം

ഇടവം രാശിക്കാർക്ക് ശനിയുടെ സംക്രമണം വളരെ നല്ല ഫലങ്ങൾ നൽകും. പ്രധാനമായും നല്ല സാമ്പത്തിക നേട്ടത്തിനുള്ള സാധ്യത. ഭൗതിക സൗകര്യങ്ങൾ വർദ്ധിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും ദീർഘകാലമായി മുടങ്ങിക്കിടന്ന പല പദ്ധതികളും വിജയകരമായി പൂർത്തീകരിക്കാനുള്ള സാധ്യത കാണുന്നു. ജോലി അന്വേഷിക്കുന്നവർക്ക് ആഗ്രഹിച്ച ജോലി നേടാനുള്ള സാധ്യതയുണ്ട് ബിസിനസ്സുകാർക്ക് നല്ല ലാഭം നൽകുന്ന പുതിയ കരാറുകൾ ലഭിക്കും പുതിയ വരുമാന സ്രോതസ്സുകൾക്കുള്ള സാധ്യത കാണുന്നു.

മകരം

മകരം രാശിക്കാർക്ക് ശനിയുടെ സംക്രമണം വിജയം നൽകും. തൊഴിൽ പുരോഗതിക്കുള്ള വഴികൾ തുറക്കും. കുടുംബാംഗങ്ങളുടെ പിന്തുണയോടെ നിങ്ങളുടെ ജോലി എളുപ്പത്തിൽ പൂർത്തിയാക്കും. ബിസിനസ് വികസിപ്പിക്കാനുള്ള പദ്ധതി ഉണ്ടെങ്കിൽ നിങ്ങൾക്ക് അതിനുള്ള അവസരവും ലഭിക്കും. എല്ലാ കാര്യങ്ങളിലും നിങ്ങൾക്ക് കുടുംബാംഗങ്ങളിൽ നിന്നും പിന്തുണ ഉണ്ടാകും സമൂഹത്തിൽ സ്വാധീനമായിട്ടുള്ള ആളുകളുമായുള്ള ബന്ധം ശക്തിപ്പെടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും സമൂഹത്തിൽ നിങ്ങളുടെ നില വർദ്ധിക്കും.

കുംഭം

ശനിയുടെ സംക്രമണം കുംഭം രാശിക്കാരുടെ ഭാഗ്യം പ്രകാശിപ്പിക്കും. ജോലി ചെയ്യുന്നവർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ഉണ്ടാകും. കുടുംബാന്തരീക്ഷം സന്തോഷകരമായിരിക്കും പ്രണയിച്ച് വിവാഹം കഴിക്കാനുള്ള ആഗ്രഹം നിങ്ങൾക്കുണ്ടെങ്കിൽ അതും സഫലമാകും. ആത്മീയതയിൽ നിങ്ങളുടെ താല്പര്യം വർദ്ധിക്കും. ബിസിനസുകാർക്ക് നല്ല ലാഭം ലഭിക്കാനുള്ള സാധ്യത കാണുന്നു. പ്രത്യേകിച്ച് തൊഴിൽ രംഗത്ത് നിങ്ങളുടെ ദീർഘകാലമായ കഠിനാധ്വാനത്തിന്റെ ഫലം ഈ ശനി സംക്രമണത്തിന് ശേഷം കൊയ്യും.

ENGLISH SUMMARY

On October 9, Saturn moves into the Uthratathi *Nakshatra* (star). Saturn is also the ruling planet for those born under the Uthratathi *Nakshatra*. Saturn will remain in this *Nakshatra* until February 8, 2027. Saturn entering and transiting through its own *Nakshatra* is considered highly auspicious.

Follow Us