ഡിസംബർ 11 മുതൽ ശനി മൂലം കഷ്ടതകളും ദുരിതങ്ങളും നേരിടേണ്ടി വരുന്ന മൂന്ന് രാശികൾ!

ഡിസംബർ 11ന് മീനം രാശിയിൽ ശനി സഞ്ചരിക്കും.ഡിസംബറിൽ സംഭവിക്കുന്ന ഈ ഗ്രഹ സംക്രമണം ചില രാശിക്കാർക്ക് പ്രത്യേകിച്ച് അവരുടെ കരിയറിലും സാമ്പത്തിക സാഹചര്യത്തിലും വെല്ലുവിളികൾ ഉയർത്തും എന്നാണ് പ്രവചിക്കപ്പെടുന്നത്. ഈ രാശികളിൽ ജനിച്ചവർ കരിയറിലും സാമ്പത്തികമായും ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ വളരെ ശ്രദ്ധാലുവായിരിക്കാൻ നിർദ്ദേശിക്കുന്നു..........

ഡിസംബർ 11 മുതൽ ശനി മൂലം കഷ്ടതകളും ദുരിതങ്ങളും നേരിടേണ്ടി വരുന്ന മൂന്ന് രാശികൾ!

Shani Transit From December 11

Published: 

29 Nov 2026 | 03:58 PM

ജ്യോതിഷത്തിൽ ശനിയെ ഏറ്റവും ശക്തവും സാവധാനത്തിൽ സഞ്ചരിക്കുന്നതുമായ ഗ്രഹങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നത്. ഡിസംബർ 11ന് മീനം രാശിയിൽ ശനി സഞ്ചരിക്കും. നവഗ്രഹങ്ങളിൽ ശനി കർമ്മം, നീതി, അച്ചടക്കം ഉത്തരവാദിത്വം എന്നിവയുടെ അധിപനായാണ് കണക്കാക്കുന്നത്. ജ്യോതിഷത്തിൽ ശനിയുടെ സംക്രമണം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു.

ഡിസംബറിൽ സംഭവിക്കുന്ന ഈ ഗ്രഹ സംക്രമണം ചില രാശിക്കാർക്ക് പ്രത്യേകിച്ച് അവരുടെ കരിയറിലും സാമ്പത്തിക സാഹചര്യത്തിലും വെല്ലുവിളികൾ ഉയർത്തും എന്നാണ് പ്രവചിക്കപ്പെടുന്നത്. ഈ രാശികളിൽ ജനിച്ചവർ കരിയറിലും സാമ്പത്തികമായും ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ വളരെ ശ്രദ്ധാലുവായിരിക്കാൻ നിർദ്ദേശിക്കുന്നു. ശനിയുടെ ഈ സംക്രമണം കാരണം ഏതൊക്കെ രാശിക്കാരാണ് ജാഗ്രത പാലിക്കേണ്ടത് എന്നാണ് ഇവിടെ പറയുന്നത്.

മേടം

മേടം രാശിയുടെ പന്ത്രണ്ടാം ഭാവത്തിൽ ശനി നേരിട്ട് സഞ്ചരിക്കാൻ പോകുന്നു. ജ്യോതിഷം അനുസരിച്ച് പന്ത്രണ്ടാം ഭാവം ചെലവുകൾ, വിദേശയാത്ര, സ്ഥലം മാറ്റം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജോലി ചെയ്യാൻ മറ്റൊരു നഗരത്തിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് ഈ സമയത്ത് വിദേശത്ത് അവസരങ്ങൾ തേടുന്നവർക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ സമയം കാത്തിരിക്കേണ്ടതായി വന്നേക്കാം. പെട്ടെന്നുള്ള അനാവശ്യമായ ഉള്ള ചെലവുകൾ വർധിക്കാനുള്ള സാധ്യത കാണുന്നു.

ALSO READ:ഡിസംബർ 5ന് ശുക്രൻ ചോതി നക്ഷത്രത്തിലേക്ക് സംക്രമിക്കുന്നു! 3 രാശികളുടെ സാമ്പത്തിക പ്രശ്നങ്ങൾ എല്ലാം അവസാനിക്കും

വ്യക്തിപരമോ തൊഴിൽപരമോ ആയ ബന്ധങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. ഇവ പരിഹരിക്കാൻ ക്ഷമയും ശരിയായ സംഭാഷണങ്ങളും ആവശ്യമാണ്. ശരിയായ ആസൂത്രണവും ദൃഢ നിശ്ചയവും ഉണ്ടെങ്കിൽ അവർക്ക് ഈ വെല്ലുവിളികൾ മറികടന്ന് വിജയിക്കാൻ സാധിക്കും. ഈ കാലഘട്ടം മറികടക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കുകയും അച്ചടക്കം പാലിക്കുകയും ഏതു സമ്മർദ്ധവും നേരിടാൻ തയ്യാറാവുകയും ചെയ്യുന്നത് വളരെ പ്രധാനമാണ്.

ചിങ്ങം

ചിങ്ങം രാശിയുടെ എട്ടാം ഭാവത്തിലൂടെ ശനി സഞ്ചരിക്കുന്നു. ഈ കാലയളവിൽ ജോലിയിൽ അഭിപ്രായവ്യത്യാസങ്ങളും ജോലികൾ പൂർത്തിയാക്കുന്നതിൽ കാലതാമസവും ഓഫീസിൽ ചില ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. പ്രധാനപ്പെട്ട ജോലികൾ പൂർത്തിയാക്കാൻ സഹപ്രവർത്തകരെ പൂർണമായും ആശ്രയിക്കുന്നതിനു പകരം ഉത്തരവാദിത്വത്തോടെ ചെയ്യുന്നതാണ് ഉചിതം. ഈ കാലയളവിൽ ജീവിതത്തിൽ അടുത്തതായി എന്ത് ചെയ്യണം എന്ന് ചിന്തിക്കാൻ ഒരു ബുദ്ധിമുട്ടുള്ളതായി തോന്നും. മാനസികമായി വളരെ തകർന്നിരിക്കാനുള്ള സാധ്യതയുമുണ്ട്. സാമ്പത്തിക സ്ഥിതി നല്ലതാണെങ്കിൽ പോലും ആരോഗ്യത്തിനായി ധാരാളം പണം ചെലവാക്കേണ്ടി വരും.

മീനം

മീനം രാശിയിൽ ശനി നേരിട്ട് സഞ്ചരിക്കാൻ പോകുന്നു. ഈ കാലയളവിൽ ജോലിസ്ഥലത്ത് അധികം ഉത്തരവാദിത്തങ്ങളും സമ്മർദ്ദവും വർദ്ധിച്ചേക്കാം. ജോലി മാറാൻ ആഗ്രഹിക്കുന്നവർ തിടുക്കത്തെ തീരുമാനങ്ങൾ എടുക്കരുത് എന്ന് നിർദ്ദേശിക്കുന്നു. ഉയർന്ന അധികാരികളുമായി സംസാരിക്കുമ്പോൾ ശാന്തതയും ശ്രദ്ധയും പുലർത്തേണ്ടത് വളരെ ആവശ്യമാണ്. ദാമ്പത്യ ജീവിതത്തിൽ ചില പ്രശ്നങ്ങൾ നേരിടേണ്ടതായി വരും. പങ്കാളിയുമായി ചില തെറ്റിദ്ധാരണകൾ ഉണ്ടാകാം. അഭിപ്രായവ്യത്യാസങ്ങളും വാദപ്രതിവാദങ്ങളും ഉണ്ടാകുന്നതിനാൽ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക. ഇത്തരമൊരു സാഹചര്യത്തിൽ അല്പം ക്ഷമയും ശാന്തതയും പാലിച്ചുകൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുക. നിങ്ങളുടെ കുട്ടികളെ കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചേക്കാം. മൊത്തത്തിൽ അവരുടെ വ്യക്തിപരമായ ജീവിതത്തിൽ കൂടുതൽ ജാഗ്രത പാലിക്കണം.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന ലേഖനം പൊതുവായ വിവരങ്ങളുടെയും ജ്യോതിഷഫലമായ സൂചനകളുടെയും അടിസ്ഥാനത്തിലാണ്. Tv9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല)

ENGLISH SUMMARY

In astrology, Saturn is considered one of the most powerful and slowest-moving planets. On December 11, Saturn will transit into the sign of Pisces. Among the nine celestial bodies, Saturn is regarded as the lord of karma, justice, discipline, and responsibility. In astrology, the transit of Saturn is considered highly significant. It is predicted that this planetary transit, occurring in December, will bring challenges for individuals of certain zodiac signs particularly regarding their careers and financial situations.

Loading...
Unable to load recommendations.
Follow Us
ഉരുളക്കിഴങ്ങ് മുളച്ചോ, പച്ചനിറം വന്നോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞുവച്ചോളു
നര അകറ്റാൻ അടുക്കളയിലെ ഈ പൊടി മതി
ഇന്ത്യൻ വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ പഠിക്കാവുന്ന 6 രാജ്യങ്ങൾ
ഹീറോയുടെ സ്റ്റൈലിഷ് ബജറ്റ് സ്കൂട്ടർ - XOOM 125
ചക്കക്കൊമ്പൻ ദൗത്യം നിർത്തിവച്ചു
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ