AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

2027 ഇവർക്ക് ഭാഗ്യവർഷം! രാഹുവും കേതുവും സമ്പത്തും സമൃദ്ധിയും അംഗീകാരവും കൊണ്ടുവരും

രാഹുവും കേതുവും പാപഗ്രഹങ്ങളായാണ് കണക്കാക്കപ്പെടുന്നതെങ്കിലും ഈ രണ്ടു ഗ്രഹങ്ങൾക്കും ഒരു വ്യക്തിയെ സമ്പന്നനാക്കാനുള്ള ശക്തിയുണ്ട്. നിലവിൽ രാഹുവും കേതുവും കുംഭം, ചിങ്ങം എന്നീ രാശികളിലാണ് സഞ്ചരിക്കുന്നത്. ഈ സാഹചര്യത്തിൽ ഹൈന്ദവ കലണ്ടർ പ്രകാരം ഡിസംബർ അഞ്ചിന് രാഹുവും കേതുവും അവരുടെ രാശികൾ മാറ്റും. ഈ സമയത്ത് രാഹു മകരത്തിലേക്കും കേതു കർക്കടകം...........

2027 ഇവർക്ക് ഭാഗ്യവർഷം! രാഹുവും കേതുവും സമ്പത്തും സമൃദ്ധിയും അംഗീകാരവും കൊണ്ടുവരും
Rahu Ketu Transit On December 5Image Credit source: Tv9 Network
Ashli C
Ashli C | Published: 27 Nov 2026 | 01:17 PM

ജ്യോതിഷത്തിൽ രാഹുവും കേതും നിഴൽ ഗ്രഹങ്ങൾ ആയാണ് കണക്കാക്കുന്നത്. മറ്റു ഗ്രഹങ്ങളെ പോലെ ഈ രണ്ട് ഗ്രഹങ്ങൾക്കും അവരുടേതായ രാശിചിഹ്ന്മില്ല. ഗ്രഹങ്ങളിൽ ശനിദേവന് ശേഷം ഏറ്റവും കൂടുതൽ കാലം ഒരു രാശിയിൽ സഞ്ചരിക്കാൻ കഴിയുന്നത് രാഹുവിനും കേതുവിനും ആണ്. ഇവ 18 മാസം വരെ ഒരു രാശിയിൽ തന്നെ തുടരും. ഈ രണ്ടു ഗ്രഹങ്ങളുടെയും സ്ഥാനങ്ങളിലെ മാറ്റം എല്ലാ രാശികളുടേയും ജീവിതത്തിൽ ദൃശ്യമാകും.

രാഹുവും കേതുവും പാപഗ്രഹങ്ങളായാണ് കണക്കാക്കപ്പെടുന്നതെങ്കിലും ഈ രണ്ടു ഗ്രഹങ്ങൾക്കും ഒരു വ്യക്തിയെ സമ്പന്നനാക്കാനുള്ള ശക്തിയുണ്ട്. നിലവിൽ രാഹുവും കേതുവും കുംഭം, ചിങ്ങം എന്നീ രാശികളിലാണ് സഞ്ചരിക്കുന്നത്. ഈ സാഹചര്യത്തിൽ ഹൈന്ദവ കലണ്ടർ പ്രകാരം ഡിസംബർ അഞ്ചിന് രാഹുവും കേതുവും അവരുടെ രാശികൾ മാറ്റും. ഈ സമയത്ത് രാഹു മകരത്തിലേക്കും കേതു കർക്കടകം രാശിയിലേക്കും നീങ്ങും. ചില രാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരും ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.

ALSO READ:നവംബർ അവസാനം ചതുർഗ്രഹയോഗം! ധനു ഉൾപ്പെടെ രാശിക്കാർക്ക് ധനനേട്ടം, കരിയറിൽ പുരോഗതി, നല്ല ദാമ്പത്യം

മകരം: മകരം രാശിക്കാർക്ക് രാഹുവിന്റെയും കേതുവിന്റെയും സംക്രമണം പ്രധാനമാണ്. ഇത് നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്താനുള്ള സാധ്യതയുണ്ട്. നിങ്ങൾക്ക് പുതിയ കാര്യങ്ങൾ പഠിക്കുകയും അതിലൂടെ നിങ്ങളുടെ ജീവിതത്തിൽ നല്ല വളർച്ചയും പുരോഗതിയും ഉണ്ടാവുകയും ചെയ്യും. ജോലിയിലും ബിസിനസിലും നിങ്ങൾക്ക് നേട്ടങ്ങൾ ഉണ്ടാകും.

മീനം: മീനം രാശിക്കാർക്ക് രാഹുവിന്റെയും കേതുവിന്റെയും സംക്രമണം മൂലം പുതിയ വരുമാന സ്രോതസ്സുകൾ ഉയർന്നു വരാനുള്ള സാധ്യതയുണ്ട്. കരിയറിൽ പുരോഗതിക്കുള്ള അവസരങ്ങൾ ലഭ്യമാകും. വളരെ കാലമായി മുടങ്ങിക്കിടന്ന ജോലികൾ വിജയകരമായി പൂർത്തീകരിക്കും. സുഹൃത്തുക്കളിൽ നിന്നും സഹായം ലഭിക്കും. പ്രണയ ജീവിതം സന്തോഷകരമായിരിക്കും. നിക്ഷേപങ്ങളിൽ ആലോചിച്ച് എടുക്കുന്ന തീരുമാനങ്ങൾ വളരെയധികം ഗുണം ചെയ്യും.

മേടം: രാഹുവിന്റെയും കേതുവിന്‍റെയും സംക്രമണം മൂലം മേടം രാശിക്ക് തൊഴിൽപരമായി നല്ല വളർച്ച ഉണ്ടാകും. ജോലി ചെയ്യുന്നവർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ലഭിക്കും. നിങ്ങളുടെ പ്രകടനത്തെ ഉന്നത അധികാരികൾ അഭിനന്ദിക്കും. എല്ലാ പദ്ധതികളും വിജയിക്കും. പുതിയ ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരവും കണ്ടെത്താനാകും.

ഇടവം: രാഹുവിന്റെയും കേതുവിന്റെയും സംക്രമണം മൂലം ഇടവം രാശിക്കാർക്ക് അവരുടെ കരിയറിലും സാമ്പത്തികത്തിലും നല്ല പുരോഗതി കൈവരിക്കാനുള്ള അവസരങ്ങൾ ലഭിക്കും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം പുതിയ ഉത്തരവാദിത്തങ്ങളും ലഭിച്ചേക്കാം. പുതിയ ആശയങ്ങളിൽ നിന്നും ബിസിനസുകാർക്ക് ധാരാളം ലാഭം ലഭിക്കും. വരുമാനം വർദ്ധിക്കും. എല്ലാ ശ്രമങ്ങളിൽ നല്ല വിജയം കണ്ടെത്താനുള്ള സാധ്യതയുണ്ട്. പ്രധാനമായും തടസ്സപ്പെട്ട ജോലി ഒരു തടസ്സവും ഇല്ലാതെ പൂർത്തീകരിക്കാൻ സാധിക്കും.

മിഥുനം: രാഹുവിന്റെയും സംക്രമണം മിഥുനം രാശിക്കാർക്ക് ഭാഗ്യം വർദ്ധിപ്പിക്കും ജോലി അന്വേഷിക്കുന്നവർക്ക് നല്ല ജോലി ലഭിക്കും വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികച്ച വിജയം ലഭിക്കും വിദേശത്ത് പഠിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്നവർക്ക് നല്ല ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. ആത്മീയതയിൽ താൽപര്യം വർദ്ധിക്കും ജോലിസ്ഥലത്ത് പരിചയസമ്പന്നരായ ആളുകളിൽ നിന്ന് നിങ്ങൾക്ക് മാർഗ്ഗ നിർദ്ദേശം ലഭിക്കും.

ചിങ്ങം : രാഹുവിന്റെയും കേതുവിന്റെയും സംക്രമണം മൂലം ചിങ്ങം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി വളരെ നല്ലതായിരിക്കും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. പുതിയ വരുമാനസ്രോതസ്സുകൾ സൃഷ്ടിക്കുന്നതിനുള്ള അവസരങ്ങൾ ഉണ്ടാകും. കുടുംബാംഗങ്ങളിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും. ജോലി ചെയ്യുന്നവർക്ക് പുതിയ ഉത്തരവാദിത്തങ്ങൾ നൽകപ്പെട്ടേക്കാം. പുതിയ സൗഹൃദങ്ങളിൽ നിന്ന് ബിസിനസുകാർക്ക് നല്ല സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ഭാവിയിൽ ഇതു വളരെ ഉപയോഗപ്രദമാകും.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന ലേഖനം പൊതുവായ വിവരങ്ങളുടെയും ജ്യോതിഷഫലമായ സൂചനകളുടെയും അടിസ്ഥാനത്തിലാണ്. Tv9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല)

ENGLISH SUMMARY

In astrology, Rahu and Ketu are considered shadow planets. Unlike other planets, they do not have zodiac signs of their own. After Saturn, Rahu and Ketu are the planets that spend the longest time transiting through a single zodiac sign; they remain in one sign for up to 18 months. Changes in the positions of these two planets have a noticeable impact on the lives of individuals across all zodiac signs.

Follow Us