Sri Krishna Jayanthi 2026: ശ്രീകൃഷ്ണജയന്തി ദിനത്തിൽ ജപിക്കേണ്ട മന്ത്രങ്ങൾ

Sri Krishna Jayanthi 2026 Mantras:ഈ ലോകത്തെ അധർമ്മത്തിൽ നിന്നും ധർമത്തിലേക്ക് നയിക്കാനാണ് ഭഗവാൻ കൃഷ്ണൻ ജന്മം എടുത്തത് എന്നാണ് വിശ്വാസം. ചിങ്ങമാസത്തിലെ കറുത്തപക്ഷ അഷ്ടമിയും രോഹിണി നക്ഷത്രവും ഒത്തു വരുന്ന ദിവസത്തിലാണ് ഭഗവാൻ കൃഷ്ണൻ ജനിച്ചത്. ഈ ദിവസത്തെ ശ്രീകൃഷ്ണ ജയന്തി അല്ലെങ്കിൽ ജന്മാഷഅടമി അഷ്ടമി രോ​ഹിണി എന്നീ പേരുകളിലും അറിയപ്പെടുന്നു.....

Sri Krishna Jayanthi 2026: ശ്രീകൃഷ്ണജയന്തി ദിനത്തിൽ ജപിക്കേണ്ട മന്ത്രങ്ങൾ

Janmashtami

Published: 

29 Aug 2026 | 03:34 PM

ഹിന്ദുമത വിശ്വാസത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ശ്രീകൃഷ്ണ ജയന്തി. ഭഗവാൻ കൃഷ്ണന്റെ ജന്മദിനം. ഈ ലോകത്തെ അധർമ്മത്തിൽ നിന്നും ധർമത്തിലേക്ക് നയിക്കാനാണ് ഭഗവാൻ കൃഷ്ണൻ ജന്മം എടുത്തത് എന്നാണ് വിശ്വാസം. ചിങ്ങമാസത്തിലെ കറുത്തപക്ഷ അഷ്ടമിയും രോഹിണി നക്ഷത്രവും ഒത്തു വരുന്ന ദിവസത്തിലാണ് ഭഗവാൻ കൃഷ്ണൻ ജനിച്ചത്. ഈ ദിവസത്തെ ശ്രീകൃഷ്ണ ജയന്തി അല്ലെങ്കിൽ ജന്മാഷഅടമി അഷ്ടമി രോ​ഹിണി എന്നീ പേരുകളിലും അറിയപ്പെടുന്നു.

ഈ വർഷത്തെ ശ്രീകൃഷ്ണജയന്തി വരുന്നത് സെപ്റ്റംബർ 4 വെള്ളിയാഴ്ചയാണ്. ഭഗവാൻ വിഷ്ണുവിന്റെ പത്താമത്തെ അവതാരമാണ് ശ്രീകൃഷ്ണൻ എന്നാണ് പുരാണങ്ങളിൽ പറയുന്നത്. ദുഷ്ടന്മാരെ നിഗ്രഹിച്ചു ഈ ലോകത്ത് ധർമ്മം പുനസ്ഥാപിക്കുന്നതിന് വേണ്ടിയാണ് ശ്രീകൃഷ്ണൻ അവതാരം കൊണ്ടത്. ഭഗവാൻ കൃഷ്ണൻ ജനിച്ച ദിവസത്തിൽ പൂജ ചെയ്യുന്നതും വ്രതം അനുഷ്ഠിക്കുന്നതും വളരെ നല്ലതാണ്.

ALSO READ:ശുക്രൻ തുലാം രാശിയിലേക്ക് നീങ്ങുന്നു! 4 രാശിക്കാർക്ക് നേട്ടം

ഇതിനായി ശ്രീകൃഷ്ണജയന്തി ദിനത്തിൽ അതിരാവിലെ എഴുന്നേറ്റ് വീടും പരിസരവും അതുപോലെ പൂജാമുറിയും വൃത്തിയാക്കിയതിനു ശേഷം കുളിച്ച് ശുദ്ധമായ വസ്ത്രം ധരിച്ച് വേണം വ്രതം അനുഷ്ഠിക്കാൻ. കൂടാതെ ശ്രീകൃഷ്ണജയന്തി ദിനത്തിൽ കൃഷ്ണ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും വളരെ നല്ലതാണ്.

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ജപിക്കേണ്ട മന്ത്രങ്ങൾ

മൂല മന്ത്രം

ഓം നമോ ഭഗവതേ വാസുദേവായ

മഹാ മന്ത്രം

ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ..

ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ…

കൃഷ്ണഗായത്രി മന്ത്രം

“ഓം ദേവകീനന്ദനായ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോ കൃഷ്ണഃ പ്രചോദയാത്”

സന്താന പ്രാപ്തിക്കായി

“ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപീജനവല്ലഭായ സ്വാഹാ”

എന്നാ മന്ത്രം ജപിക്കുന്നതും വളരെ നല്ലതാണ്.

ENGLISH SUMMARY

This year’s Sri Krishna Jayanti falls on Friday, September 4. According to the Puranas, Sri Krishna is the tenth incarnation of Lord Vishnu. Sri Krishna took the incarnation to kill the wicked and restore dharma in this world. It is very good to perform puja and observe fast on the day of Lord Krishna’s birth.

Loading...
Unable to load recommendations.
Follow Us
ഭക്ഷണശേഷം പൈനാപ്പിൾ കഴിച്ചാലുള്ള ഗുണങ്ങൾ!
ഉമിനീരിൽ ഈ വ്യത്യാസം ഉണ്ടോ? കാരണമിത്
ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് കേടാകാതെ എങ്ങനെ സൂക്ഷിക്കാം?
പൊന്നും വിലയുള്ളപ്പോള്‍  സ്വര്‍ണം വിലകുറച്ച് വാങ്ങാം; എങ്ങനെ 
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ