Sun Transit: നല്ല വിവാഹാലോചനകൾ വരും, കരിയറിലും പുരോഗതി! സൂര്യൻ ചിങ്ങ രാശിയിൽ പ്രവേശിക്കുന്നു

Sun Transit in Leo:ഒക്ടോബർ 17ന് കന്നി രാശി വിട്ടു ശുക്രൻ ഭരിക്കുന്ന തുലാം രാശിയിലേക്ക് പ്രവേശിക്കും. ജ്യോതിഷത്തിൽ സൂര്യന്റെ ഈ രാശി മാറ്റം വളരെ പ്രധാനപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്.രാശിയിലേക്കുള്ള സൂര്യന്റെ പ്രവേശനം എല്ലാ രാശിക്കാരുടെയും ജീവിതത്തെ സ്വാധീനിക്കും.എന്നിരുന്നാലും ചില രാശിക്കാർക്ക് ഈ കാലയളവിൽ നല്ല ഫലങ്ങൾ അനുഭവപ്പെടും. ഈ പരിവർത്തനം അവരുടെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിന്..........

Sun Transit: നല്ല വിവാഹാലോചനകൾ വരും, കരിയറിലും പുരോഗതി! സൂര്യൻ ചിങ്ങ രാശിയിൽ പ്രവേശിക്കുന്നു

Sun Transit In Leo

Published: 

30 Sep 2026 | 12:09 PM

സെപ്റ്റംബർ കഴിയുകയാണ് ഒക്ടോബർ മാസത്തിൽ നിരവധി പ്രധാന ഉത്സവങ്ങളും നടക്കാൻ പോകുന്നു. ജ്യോതിഷപരമായി ഈ മാസം വളരെ പ്രധാനപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. കാരണം ഈ മാസം നിരവധി പ്രധാന ഗ്രഹ മാറ്റങ്ങളും സംഭവിക്കുന്നു. ശക്തിയുടെയും അംഗീകാരത്തിന്റെയും നേതൃത്വത്തിന്റേയും അധിപനായ സൂര്യൻ ഒക്ടോബർ 17ന് കന്നി രാശി വിട്ടു ശുക്രൻ ഭരിക്കുന്ന തുലാം രാശിയിലേക്ക് പ്രവേശിക്കും. ജ്യോതിഷത്തിൽ സൂര്യന്റെ ഈ രാശി മാറ്റം വളരെ പ്രധാനപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്.

തുലാം രാശിയിലേക്കുള്ള സൂര്യന്റെ പ്രവേശനം എല്ലാ രാശിക്കാരുടെയും ജീവിതത്തെ സ്വാധീനിക്കും.എന്നിരുന്നാലും ചില രാശിക്കാർക്ക് ഈ കാലയളവിൽ നല്ല ഫലങ്ങൾ അനുഭവപ്പെടും. ഈ പരിവർത്തനം അവരുടെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിന് വലിയ നേട്ടങ്ങൾ ഉണ്ടാക്കും. ആ ഭാഗ്യരാശികൾ ആരൊക്കെ എന്നാണ് ഈ ലേഖനത്തിൽ പറയുന്നത്.

ALSO READ:ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക്! മകരം ഉൾപ്പെടെ മൂന്ന് രാശിക്കാർക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും

മേടം

മേടം രാശിക്കാർക്ക് തുലാം രാശിയിലേക്കുള്ള സൂര്യന്റെ പ്രവേശനം വലിയ നേട്ടങ്ങൾ കൊണ്ടുവരും. ഈ കാലയളവിൽ മേടം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും കൂടാതെ വളരെ കാലമായി മുടങ്ങിക്കിടന്ന ജോലികൾ ഇപ്പോൾ പൂർത്തിയാക്കും. ജോലിയിൽ പുരോഗതി ഉണ്ടാകും ഈ കാലഘട്ടം നിങ്ങളുടെ പ്രണയത്തിനും ദാമ്പത്യ ജീവിതത്തിലും വളരെ ഗുണകരമായിരിക്കും. നിങ്ങളുടെ കുട്ടികൾ പഠനത്തിൽ പുരോഗതി കൈവരിക്കുകയും നേട്ടങ്ങൾ കൊണ്ടുവരികയും ചെയ്യും. ബിസിനസിന്റെ കാര്യത്തിൽ വിവിധ ഇടപാടുകളിലൂടെ ലാഭം നേടുന്നതിന് ഇതൊരു നല്ല കാലഘട്ടം ആയിരിക്കും. മൊത്തത്തിൽ ഇത് വ്യക്തി ജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും മികച്ച ഫലങ്ങൾ നൽകും.

ചിങ്ങം

ചിങ്ങം രാശിയുടെ അധിപൻ സൂര്യനായതിനാൽ ഇത് അവർക്ക് വളരെ മികച്ച സമയമായിരിക്കും. ഈ ഗ്രഹമാറ്റം കാരണം അവരുടെ ഭാഗ്യം പ്രകാശിക്കും. കൂടാതെ പോസിറ്റീവ് ഊർജ്ജം ജീവിതത്തിലേക്ക് കടന്നുവരും ബിസിനസുകാർക്ക് ഈ കാലയളവിൽ വലിയ ലാഭം പ്രതീക്ഷിക്കാം. ജീവിതത്തിൽ എടുക്കുന്ന എല്ലാ ശ്രമങ്ങൾക്കും വിജയമുണ്ടാകും. ജീവിതത്തിലെ എല്ലാ മേഖലകളിലും പുരോഗതി അനുഭവിക്കാൻ സാധിക്കും. ശരിയായ പദ്ധതികൾ നടപ്പാക്കുന്നതിലൂടെ ഇവർക്ക് വിവിധ ആരോഗ്യപ്രശ്നങ്ങൾ നിന്ന് കരകയറാൻ സാധിക്കും. കുടുംബാംഗങ്ങളോടൊപ്പം ഗുണനിലവാരമുള്ള സമയം ചെലവഴിക്കുവാൻ സാധിക്കും.

കന്നി

കന്നി രാശിക്കാർക്ക് ഭാഗ്യത്തിന്റെ വാതിലുകൾ തുറക്കുന്ന സമയമാണിത്. ഈ കാലയളവിൽ വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികച്ച വിജയം നേടാൻ സാധിക്കും ബിസിനസ് കാലയളവിൽ വലിയ ലാഭം പ്രതീക്ഷിക്കാം. സാമ്പത്തിക സ്ഥിതിയിലും മാറ്റങ്ങൾ ഉണ്ടാകും. ഇത് നിങ്ങളെ അത്ഭുതപ്പെടുത്തും. ഈ കാലഘട്ടം നിങ്ങളുടെ ജീവിതത്തിൽ നിരവധി സന്തോഷകരമായ വഴിത്തിരിവുകൾ കൊണ്ടുവരാനുള്ള സാധ്യതയുണ്ട്. കൂടാതെ ആരോഗ്യപരമായി ഈ കാലഘട്ടം വളരെ മികച്ചതായിരിക്കും. നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾക്ക് ലഭിക്കും. ജോലിയിൽ ഉയരങ്ങൾ കീഴടക്കാനുള്ള അവസരങ്ങൾ ലഭിക്കും നിങ്ങളുടെ ശരീരത്തിലെ മാറ്റങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തും. നിങ്ങളുടെ വ്യക്തി ജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും ഇത് വളരെ പ്രധാനപ്പെട്ട ഒരു കാലഘട്ടം ആയിരിക്കും.

വൃശ്ചികം

വൃശ്ചിക രാശിക്കാർക്ക് സൂര്യന്റെ രാശിമാറ്റം അപ്രതീക്ഷിതമായ ഭാഗ്യം കൊണ്ടുവരും അവരുടെ സാമ്പത്തിക പ്രശ്നങ്ങൾ അവസാനിക്കാൻ പോകുന്നു. വിദേശയാത്രക്കുള്ള അവസരങ്ങൾ ലഭിക്കും. ജോലിസ്ഥലത്ത് ഉള്ളവർക്ക് സ്ഥാനക്കയറ്റത്തിനുള്ള അവസരങ്ങൾ ഉണ്ടാകും അവരുടെ എല്ലാ പദ്ധതികളും ശരിയായി പൂർത്തീകരിക്കപ്പെടുന്നതിനാൽ അവരുടെ ജീവിതം സമാധാനവും സന്തോഷവും ഉണ്ടാകും. ഇതുമൂലം നിങ്ങളുടെ മാനസാവസ്ഥയും നല്ലതായിരിക്കും.

ENGLISH SUMMARY

The Sun—the lord of power, recognition, and leadership—will leave the sign of Virgo on October 17 and enter Libra, a sign ruled by Venus. In astrology, this transit of the Sun is considered highly significant. The Sun’s entry into Libra will influence the lives of individuals across all zodiac signs; however, natives of certain signs will experience particularly favorable results during this period.

Loading...
Unable to load recommendations.
Follow Us
ആപ്പിൾ ഏത് സമയത്താണ് കഴിക്കേണ്ടത്?
നാരങ്ങയിൽ നിന്ന് കൂടുതൽ നീര് കിട്ടാൻ ഈ ഒരു സൂത്രം മതി
സ്റ്റൈലിഷ് ലുക്കുള്ള ഡിയോ 125 X എഡിഷൻ
6000mAh ബാറ്ററി, 64MP ക്യാമറ; HMD ​വൈബ് 2 പ്രോ 5G എത്തി
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ
ഒന്നും രണ്ടുമല്ല, വീടിൻ്റെ മുകളിൽ കൂട്ടത്തോടെ എത്തിയ തത്തകളെ കണ്ടോ
തിരുവണ്ണാമലൈ ക്ഷേത്രത്തിലെത്തിയ ആനക്കുട്ടി
മദ്യപിച്ച് വാഹനം ഓടിച്ചതിന് അശ്വന്ത് കൊക്ക് അറസ്റ്റിൽ