Saturn Changes: 30 ദിവസത്തിനുള്ളിൽ ഈ 3 രാശിക്കാർക്ക് അപ്രതീക്ഷിത സമ്പത്ത്! വീട്ടിൽ സന്തോഷവും ഭാഗ്യവും
12 രാശികളിലും ഇത് സ്വാധീനം ചെലുത്തും. ശനിയുടെ സ്വാധീനം മൂലം മൂന്ന് രാശിക്കാർക്ക് വിജയം ലഭിക്കും. പലവിധ നേട്ടങ്ങളും ഇതുവഴി ലഭിക്കും
കഴിഞ്ഞ മാർച്ചിലാണ് ശനി അതിൻ്റെ രാശി വിട്ട് വ്യാഴത്തിൻ്റെ രാശിയായ മീനത്തിൽ പ്രവേശിച്ചത്. വരുന്ന രണ്ടര വർഷം ശനി മീനത്തിൽ തന്നെ തുടരും. ഈ വർഷം അവസാനിക്കുന്നതിന് മുമ്പ്, ശനി സംക്രമിക്കും. 12 രാശികളിലും ഇത് സ്വാധീനം ചെലുത്തും. ശനിയുടെ സ്വാധീനം മൂലം മൂന്ന് രാശിക്കാർക്ക് വിജയം ലഭിക്കും.
കർക്കിടകം
ശനിയുടെ സ്വാധീനം മൂലം കർക്കിടക രാശിക്കാർക്ക് വേഗത്തിലായിരിക്കും പുരോഗതി കൈവരുന്നത്. ഈ സമയത്ത് കർക്കികട രാശിക്കാരുടെ സ്ഥിതി മെച്ചപ്പെടും. . പെട്ടെന്ന് പണം അവരുടെ കൈകളിലെത്തും. ജീവിതം മുമ്പത്തേക്കാൾ മനോഹരവും സുരക്ഷിതവുമാകും. വളരെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ജോലി ഇപ്പോൾ പൂർത്തിയാകും.
മീനം
മീനം രാശിക്കാർക്ക് ശനിയുടെ മാറ്റം വഴി നല്ല സമയം കൈവരുന്നു. ഇക്കാലയളവിൽ വളരെയധികം പണം സമ്പാദിക്കാൻ ഇവർക്ക് കഴിയും. ഇവർക്ക് ആരോഗ്യം മുൻപത്തേക്കാൾ മികച്ചതായിരിക്കും. ജീവിതത്തിൽ സമാധാനവും സുരക്ഷിതത്വവും മീനം രാശിക്കാർ നിലനിർത്തും. എല്ലാ ജോലികളും വളരെ വേഗത്തിൽ പൂർത്തിയാകും. ഇവർക്ക് നല്ലൊരു തുക ലഭിക്കും. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിലൂടെ ലാഭം കൈവരും.
വൃശ്ചികം
വൃശ്ചിക രാശിക്കാർക്ക് കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും ഇപ്പോൾ പരിഹരിക്കപ്പെടും. നിലവിലുള്ള കടങ്ങളുടെ ഭാരം അൽപ്പം കുറയും. ഈ സമയം നിങ്ങളുടെ ബന്ധുക്കളുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാൾ മികച്ചതും സുരക്ഷിതവുമായിരിക്കും. എല്ലാ മേഖലകളിലും വിജയം വരും. ഇവരുടെ ആരോഗ്യം നല്ല നിലയിലായിരിക്കും.
( നിരാകരണം: ജ്യോതിഷത്തിലെ പൊതുവായ വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്, ഇത് ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല )