AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Surya Gochar 2026 : മേടം, മിഥുനം… 5 രാശിക്കാരുടെ ജീവിതം ഇനി വേറെ ലെവൽ! സൂര്യൻ കുംഭ രാശിയിലേക്ക് സംക്രമിക്കുന്നു

Surya Gochar 2026 : ഈ സമയത്ത് രാഹു കുംഭം രാശിയിലും സഞ്ചരിക്കും. കുംഭം രാശിയിലെ രാഹുവിന്റെ സാന്നിധ്യം പ്രതികൂല ഫലം ഉണ്ടാക്കുന്നു. മാത്രമല്ല ഇത് ഗ്രഹണത്തിനും കാരണമാകും. എന്നിരുന്നാലും കുമ്പം രാശിയിൽ വ്യാഴത്തിന്റെ ഭാവം അതിന്റെ അഭാവം കുറയ്ക്കും....

Surya Gochar 2026 : മേടം, മിഥുനം… 5 രാശിക്കാരുടെ ജീവിതം ഇനി വേറെ ലെവൽ! സൂര്യൻ കുംഭ രാശിയിലേക്ക് സംക്രമിക്കുന്നു
Surya Gochar (1)
Ashli C
Ashli C | Updated On: 04 Feb 2026 | 03:28 PM

സൂര്യൻ കുംഭ രാശിയിലേക്ക് സഞ്ചരിക്കാൻ പോകുന്നു. ഈ മാസം 13ാം തീയതിയാണ് സൂര്യന്റെ ഈ സംക്രമണം നടക്കുന്നത്. ഇത് ബുദാദിത്യ രാജയോഗത്തിന് കാരണമാകും. മാത്രമല്ല ഈ സമയത്ത് രാഹു കുംഭം രാശിയിലും സഞ്ചരിക്കും. കുംഭം രാശിയിലെ രാഹുവിന്റെ സാന്നിധ്യം പ്രതികൂല ഫലം ഉണ്ടാക്കുന്നു. മാത്രമല്ല ഇത് ഗ്രഹണത്തിനും കാരണമാകും. എന്നിരുന്നാലും കുമ്പം രാശിയിൽ വ്യാഴത്തിന്റെ ഭാവം അതിന്റെ അഭാവം കുറയ്ക്കും.

കൂടാതെ രാശിയിൽ സൂര്യനും ബുധനും സംയോജിപ്പിച്ച് രൂപപ്പെടുന്ന ബുദാദിത്യ രാജയോഗം പ്രധാനമായും അഞ്ചു രാശിക്കാർക്ക് നല്ല ലാഭങ്ങൾക്കും സന്തോഷങ്ങൾക്കും അവസരം നൽകും. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർദ്ധിക്കുക മാത്രമല്ല നിങ്ങൾക്ക് ചില പുതിയ തൊഴിലവസരങ്ങളും തേടിവരും. സൂര്യന്റെ സംക്രമണം ഏതൊക്കെ രാശിക്കാർക്ക് പ്രയോജനപ്പെടുമെന്ന് നോക്കാം.

മേടം: മേടം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് സൂര്യൻ സഞ്ചരിക്കുക. ഈ സംക്രമണം ജീവിതത്തിൽ വലിയ പുരോഗതിക്കും നേട്ടങ്ങൾക്കും കാരണമാകും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പ്രതിഫലം കരിയറിൽ കാണാൻ സാധിക്കും. സ്ഥാനക്കൈരത്തിനും മറ്റു നേട്ടങ്ങൾക്കും സാധ്യത. ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും നിങ്ങൾക്ക് മോചനം ലഭിക്കും.

ഇടവം: ഇടവം രാശിക്കാരുടെ പത്താം ഭാവത്തിലൂടെയാണ് സൂര്യന്റെ സംക്രമണം. ഇത് നിങ്ങൾക്ക് സ്വന്തമായി ബന്ധപ്പെട്ട നേട്ടങ്ങൾക്ക് കാരണമാകും. പുതിയ കാര്യങ്ങൾ നേടാൻ സാധിക്കും. വിവിധ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പണം സമ്പാദിക്കാൻ ഇത് മികച്ച അവസരം. കുടുംബത്തിലും സന്തോഷവും സമാധാനവും ഉണ്ടാവും.

മിഥുനം: മിഥുനം രാശിക്കാർക്ക് മൂന്നാം ഭാവത്തെയാണ് സൂര്യൻ ഭരിക്കുന്നത്. കൂടാതെ ഒമ്പതാം ഭാവത്തിലേക്ക് സംക്രമിക്കുകയും ചെയ്യും. ഇത് നിങ്ങളുടെ ജീവിതത്തിൽ പുരോഗതിയും സന്തോഷവും കൊണ്ടുവരും. ജോലിയിലും കരിയറിലും പരിശ്രമിച്ചാൽ നേട്ടങ്ങൾ ഉണ്ടാകും. ബിസിനസുകാർക്കും നേട്ടങ്ങൾക്ക് സാധ്യത.

തുലാം: തുലാം രാശിക്കാർക്ക് സൂര്യൻ അവരുടെ അഞ്ചാം ഭാവത്തിലാണ് സഞ്ചരിക്കുക. ഇത് നിങ്ങളുടെ ജീവിതത്തിൽ പുരോഗതിയും സന്തോഷവും കൊണ്ടുവരും.

ബുധാദിത്യ രാജയോഗത്തിലൂടെ തുലാം രാശിക്കാർക്ക് ജീവിതത്തിൽ പുരോഗതിയും സന്തോഷവും ആസ്വദിക്കാൻ സാധിക്കും. വൈകാരിക സംതൃപ്തിയും നിങ്ങൾക്ക് കണ്ടെത്താൻ സാധ്യതയുണ്ട്. കരിയറിൽ നടത്തുന്ന ഏതൊരു ശ്രമവും നിങ്ങൾക്ക് ഗണ്യമായ വളർച്ചയ്ക്ക് വഴിയൊരുക്കും നിങ്ങൾക്ക് കാര്യമായ ലാഭം നേടാൻ സാധിക്കും.

ധനു: നിങ്ങളുടെ കഠിനാധ്വാനവും സമർപ്പണവും നിങ്ങളുടെ ജീവിതത്തിൽ പല ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സഫലമാക്കി തരും. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും.

 

Follow Us