AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Swargavathil Ekadasi 2025 in Kerala: ​ഗുരുവായൂർ ഏകാദശി നോറ്റവർ നിർബന്ധമായി അനുഷ്ടിക്കേണ്ടത്; സ്വർഗ്ഗവാതിൽ ഏകാദശി എന്നാണ്?

Swargavathil Ekadasi 2025 in Kerala:കൂടാതെ ഗുരുവായൂർ ഏകാദശി അനുഷ്ഠിച്ച ഭക്തർ നിർബന്ധമായും.....

Swargavathil Ekadasi 2025 in Kerala: ​ഗുരുവായൂർ ഏകാദശി നോറ്റവർ നിർബന്ധമായി അനുഷ്ടിക്കേണ്ടത്; സ്വർഗ്ഗവാതിൽ ഏകാദശി എന്നാണ്?
Swargavaathil EkadasiImage Credit source: Tv9 Network
ashli
Ashli C | Published: 22 Dec 2025 13:46 PM

ധനുമാസത്തിൽ വരുന്ന ഒരു പ്രധാനപ്പെട്ട ഏകാദശിയാണ് സ്വർഗ്ഗവാതിൽ ഏകാദശി. പ്രധാനമായും ഇത് കേരളത്തിലാണ് ആചരിക്കുന്നത്. കൂടാതെ ഗുരുവായൂർ ഏകാദശി അനുഷ്ഠിച്ച ഭക്തർ നിർബന്ധമായും സ്വർഗ്ഗവാതിൽ ഏകാദശി അനുഷ്ഠിക്കണം എന്നാണ് വിശ്വാസം. സ്വർഗ്ഗവാതിൽ ഏകാദശി നാളിൽ വിഷ്ണുക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നവർ മുൻ വാതിലിൽ കൂടി പ്രവേശിച്ചു പൂജാവിധികൾക്ക് ശേഷം മറ്റൊരു വാതിലിൽ കൂടി പുറത്തു കടന്നാൽ സ്വർഗ്ഗവാതിൽ കടക്കുന്നതിന് തുല്യമാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. സ്വർ​ഗ്​ഗവാതിൽ ഏകാദശിയെ വൈകുണ്ഠ ഏകാദശി എന്നും മുക്കോടി ഏകാദശി എന്നും അറിയപ്പെടുന്നു.

ഈ വർഷത്തെ സ്വർഗ്ഗവാതിൽ ഏകാദശി വരുന്നത് ഡിസംബർ 30നാണ്. സ്വർഗ്ഗവാതിൽ എന്നാൽ സ്വർഗ്ഗത്തിന്റെ വാതിലുകൾ എന്നാണ് അർത്ഥമാക്കുന്നത്. ഏകാദശി അനുഷ്ഠിക്കുന്നവർ തലേദിവസം തന്നെ ഇതിനുള്ള കർമ്മങ്ങൾ ആരംഭിക്കേണ്ടതാണ്. തലേദിവസം ഒരുക്കലൂണ് മാത്രമാണ് നടത്തേണ്ടത്. ഏകാദശി ദിവസത്തിൽ പൂർണ്ണമായ ഉപവാസം നടത്തണം. ഒരു നേരം പഴങ്ങളും മറ്റു ലളിതമായ പാനീയങ്ങളും കഴിക്കാം. കൂടാതെ ഏകാദശി ദിനത്തിൽ എണ്ണ തേച്ചു കുളിക്കുവാനോ പകൽ സമയത്ത് ഉറങ്ങുവാനോ പാടില്ല. അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയാക്കുക. സാധിക്കുമെങ്കിൽ വെള്ളം നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതാണ് അനുയോജ്യം.

കൂടാതെ അന്നേ ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് നല്ലതാണ്. വിഷ്ണുക്ഷേത്രത്തിന്റെ ഒരു വാതിലിൽ കൂടി കടന്ന് മറ്റൊരു വാതിൽ കൂടി പുറത്തു കടക്കുകയും ചെയ്യണമെന്നാണ് വിശ്വാസം. ഏകാദശി ദിവസത്തിൽ വിഷ്ണു സഹസ്രനാമങ്ങൾ ചൊല്ലുക. വിഷ്ണു അഷ്ടോത്തരം ചൊല്ലുന്നത് നല്ലതാണ്. ഏകാദശി ദിവസത്തിൽ ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ എന്ന മന്ത്രം 108 തവണ ജപിക്കുന്നത് ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഉണ്ടാകുന്നതിന് കാരണമാകും. ഈ ദിനത്തിൽ തുളസീപൂജ ചെയ്യുന്നത് ശ്രേഷ്ഠമാണ്.ഏകാദശിയുടെ ശേഷം ദ്വാദശി ദിവസം തുളസിയിലയും മലരും ഇട്ട പ്രത്യേക തീർത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം. പാരണവീടൽ എന്നാണ് ഇത് പറയുന്നത്.