AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Mandala Pooja: തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടു; 25ന് വൈകിട്ട് ശബരിമല സന്നിധാനത്ത്‍

Thanga Anki's Grand Procession: പ്രത്യേക തയാറാക്കിയ രഥത്തിൽ പോലീസിന്റെ സുരക്ഷാ അകമ്പടിയോടെ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നാണ് ഘോഷയാത്ര പുറപ്പെട്ടത്. ആനക്കൊട്ടിലിൽ തങ്ക അങ്കി ദർശനം നടന്നു.

Sabarimala Mandala Pooja: തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടു; 25ന് വൈകിട്ട് ശബരിമല സന്നിധാനത്ത്‍
തങ്ക അങ്കി Image Credit source: facebook
Sarika KP
Sarika KP | Updated On: 23 Dec 2024 | 09:20 AM

ശബരിമല: മണ്ഡലപൂജയ്ക്ക് അയ്യപ്പ വി​ഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്രയ്ക്ക് തുടക്കം കുറിച്ചു. പ്രത്യേകം തയാറാക്കിയ രഥത്തിൽ പോലീസിന്റെ സുരക്ഷാ അകമ്പടിയോടെ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നാണ് ഘോഷയാത്ര പുറപ്പെട്ടത്. ആനക്കൊട്ടിലിൽ തങ്ക അങ്കി ദർശനം നടന്നു.

ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗങ്ങളായ എ.അജികുമാർ, ജി.സുന്ദരേശൻ, ജില്ലാ പോലീസ് മേധാവി വി.ജി.വിനോദ്‌ കുമാർ, ദേവസ്വം കമ്മിഷണർ സി.വി.പ്രകാശ്, മുൻ എംഎൽഎ മാലേത്ത് സരളാദേവി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഘോഷയാത്രയിൽ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ നൽകി. ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിൽ ആദ്യ ദിവസ യാത്ര അവസാനിപ്പിക്കും. തുടർന്ന് നാളെ രാവിലെ എട്ടിനു വീണ്ടും ഇവിടെ നിന്ന് പുറപ്പെടും.

രണ്ടാ ദിവസം യാത്ര പുറപ്പെട്ട് കൊടുന്തറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, അഴൂർ ജംക്‌ഷൻ, പത്തനംതിട്ട ഊരമ്മൻകോവിൽ, പത്തനംതിട്ട ശാസ്താക്ഷേത്രം, കരിമ്പനയ്ക്കൽ ദേവീക്ഷേത്രം, ശാരദാമഠം, മുണ്ട് കോട്ടയ്ക്കൽ എസ്എൻഡിപി മന്ദിരം, കടമ്മനിട്ട ഭഗവതി ക്ഷേത്രം, കടമ്മനിട്ട ഋഷികേശ ക്ഷേത്രം, കോട്ടപ്പാറ കല്ലേലിമുക്ക്, പേഴുംകാട് എസ്എൻഡിപി മന്ദിരം, മേക്കൊഴൂർ ക്ഷേത്രം, മൈലപ്ര ഭഗവതി ക്ഷേത്രം, കുമ്പഴ ജംക്‌ഷൻ, പാലമറ്റൂർ അമ്പലമുക്ക്, പുളിമുക്ക്, വെട്ടൂർ മഹാവിഷ്ണു ക്ഷേത്ര ഗോപുരപ്പടി, ഇളകള്ളൂർ മഹാദേവ ക്ഷേത്രം, ചിറ്റൂർ മുക്ക്, കോന്നി ടൗൺ, കോന്നി ചിറക്കൽ ക്ഷേത്രംവഴി കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെത്തും ഇവിടെയാകും രണ്ടാം ദിവസം വിശ്രമിക്കുക.

Also Read: അയ്യനെ കാണാൻ ഭക്തജന സാ​ഗരം; തങ്ക അങ്കി ഘോഷയാത്ര ആരംഭിച്ചു

തുടർന്ന് ഡിസംബർ 24 ചൊവ്വാഴ്ച ചിറ്റൂർ മഹാദേവക്ഷേത്രം, അട്ടച്ചാക്കൽ, വെട്ടൂർ ക്ഷേത്രം, മൈലാടുംപാറ, കോട്ടമുക്ക്, മലയാലപ്പുഴ ക്ഷേത്രം, മലയാലപ്പുഴ താഴം, മണ്ണാറക്കുളഞ്ഞി ക്ഷേത്രം, തോട്ടമൺകാവ് ക്ഷേത്രം, റാന്നി രാമപുരം ക്ഷേത്രം, ഇടക്കുളം ശാസ്താക്ഷേത്രം, വടശ്ശേരിക്കര ചെറുകാവ്, വടശ്ശേരിക്കര പ്രയാർ മഹാവിഷ്ണു ക്ഷേത്രം, മാടമൺ ക്ഷേത്രം വഴി പെരുന്നാട് ശാസ്താ ക്ഷേത്രത്തിൽ വിശ്രമിക്കും. 25ന് ളാഹ സത്രം, പ്ലാപ്പള്ളി, നിലയ്ക്കൽ ക്ഷേത്രം, ചാലക്കയം വഴി ഉച്ചയ്ക്ക് 1.30ന് പമ്പയിൽ എത്തിച്ചേരും. ഇവിടെ നിന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പുറപ്പെട്ട് വൈകിട്ട് അഞ്ചോടുകൂടി ശരം കുത്തിയിൽ എത്തി ക്ഷേത്രത്തിൽനിന്ന് ആചാരപൂർവം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. സന്നിധാനത്ത് വൈകിട്ട് 6:15 ഓടെ എത്തുന്ന തങ്ക അങ്കി 6.30 ന് അയപ്പ് വി​ഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തും. 26 നാണ് മണ്ഡലപൂജ.

അതേസമയം ഡിസംബർ 25, 26 തീയതികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ എസ്. പ്രേംകൃഷ്ണൻ അറിയിച്ചിരുന്നു. മണ്ഡല പൂജയോട് അനുബന്ധിച്ച് തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കാനും തങ്ക അങ്കി ഘോഷയാത്രയുടെ ഭാഗമായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാ​ഗമായി 25, 26 തീയതികളിൽ വെർച്വൽ ക്യൂ വഴിയുള്ള ബുക്കിങ് 50,000 മുതൽ 60,000 വരെയായി ക്രമീകരിക്കും. സ്പോട്ട് ബുക്കിങ് 5000 ആയി നിജപ്പെടുത്തി. 25ന് ഉച്ചയ്ക്ക് ഒന്നിനുശേഷം പമ്പയിൽനിന്ന് പരമ്പരാഗത തീർഥാടന പാതയിലൂടെ തീർഥാടകരെ സന്നിധാനത്തേക്ക് കയറ്റിവിടുന്നതിനും നിയന്ത്രണമുണ്ട്. 25 ന് വൈകിട്ട് സനിധാനത്ത് തങ്ക അങ്കി ഘോഷയാത്ര എത്തിച്ചേരുന്ന സാഹചര്യത്തിൽ ഭക്തരെ പമ്പയിൽനിന്നു വൈകിട്ട് അഞ്ചിനു ശേഷം നിയന്ത്രണങ്ങൾ ഒഴിവാക്കി സന്നിധാനത്തേക്ക് കയറ്റിവിടും.

Follow Us