Mahashivratri 2026: ഈ 5 കൂട്ടർ മഹാശിവരാത്രി വ്രതം അനുഷ്ടിക്കരുത്! കാരണം…
Mahashivratri 2026 Fasting Rule: ശരീരത്തിന് വഴങ്ങുന്നതിനനുസരിച്ച് വേണം ഉപവാസിക്കേണ്ടത്. മഹാശിവരാത്രി വ്രതം അനുഷ്ഠിക്കാൻ പാടില്ലാത്തവരെ കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്....
ഇന്ന് മഹാശിവരാത്രി. ഭക്തജനങ്ങൾ ഭഗവാൻ ശിവനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് വ്രതം അനുഷ്ഠിക്കുകയാണ്. ദൈവ ചിന്തയോടൊപ്പം തന്നെ നമ്മൾ ആരോഗ്യ നിയമങ്ങളും പാലിക്കുക എന്നത് ഉപവാസത്തിൽ വളരെ പ്രധാനമാണ്. അതിനാൽ തന്നെ എല്ലാവർക്കും അതിന്റെ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് ഉപവാസം അനുഷ്ഠിക്കുവാൻ സാധിക്കുകയില്ല. എന്നിരുന്നാലും അവനവന്റെ ആരോഗ്യസ്ഥിതിക്ക് അനുസരിച്ച് വ്രതം എടുക്കേണ്ടത് വളരെ പ്രധാനമാണ്.
ഇനി പറയുന്ന ആളുകൾ ഉപവാസം അനുഷ്ഠിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് പ്രമേഹം ഹൃദ്രോഗം എന്നിവ ഉള്ളവർ അല്ലെങ്കിൽ ഗർഭിണികൾ എന്നിവർ ഉപവാസം അനുഷ്ഠിക്കുന്നത് ഒട്ടും നല്ലതല്ല. ശരീരത്തിന് വഴങ്ങുന്നതിനനുസരിച്ച് വേണം ഉപവാസിക്കേണ്ടത്. മഹാശിവരാത്രി വ്രതം അനുഷ്ഠിക്കാൻ പാടില്ലാത്തവരെ കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്.
പ്രമേഹ രോഗികൾ: ഭക്ഷണം കഴിക്കാതിരിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറയുവാൻ സാധ്യതയുണ്ട്. മാത്രമല്ല പലപ്പോഴും ആളുകൾ ഉപവാസം അനുഷ്ഠിക്കുമ്പോൾ കിഴങ്ങ് വർഗ്ഗങ്ങൾ കഴിക്കാൻ സാധ്യതയുണ്ട്. അങ്ങനെ വരുമ്പോൾ പ്രമേഹരോഗികൾക്ക് പ്രമേഹത്തിന്റെ അളവ് വർദ്ധിക്കുവാനും സാധ്യതയുണ്ട്.
ഗർഭിണികൾ: അമ്മയ്ക്കും ഗർഭപിണ്ഡത്തിനും തുടർച്ചയായ പോഷകാഹാരം ലഭിക്കുന്നത് വളരെ അത്യാവശ്യമാണ്. അതിനാൽ ഉപവാസം അനുഷ്ഠിക്കാത്തതാണ് ഉത്തമം. പകരം നല്ല പോഷകസംബന്ധമായ ഭക്ഷണം കഴിക്കുകയും മനസ്സിൽ ഭഗവാൻ ശിവനെ ആരാധിക്കുകയും ചെയ്യുക.
കുട്ടികളും പ്രായമായവരും: ഇവരിൽ പ്രതിരോധശേഷി പൊതുവേ കുറവായിരിക്കും. ഒരു ദിവസം മുഴുവൻ ഭക്ഷണം ഒഴിവാക്കുകയാണെങ്കിൽ കഠിനമായ ശരീര ബലഹീനതയ്ക്കും കാരണമാകും.
വൃക്ക സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്നവർ : വൃക്ക സംബന്ധമായ രോഗങ്ങൾ അലട്ടുന്നവർ ഒരിക്കലും ഉപവാസം അനുഷ്ഠിക്കരുത്. ഇവർ നിങ്ങൾക്ക് ഡോക്ടർമാർ പറഞ്ഞിട്ടുള്ള ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും മരുന്നുകൾ പതിവായി കഴിക്കുകയും വേണം. ഉപവാസം ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും സമ്മർദ്ദത്തിൽ ആക്കുകയും ചെയ്യും.
ഗ്യാസ്ട്രിക് പ്രശ്നങ്ങൾ: ഒഴിഞ്ഞ വയറ് ആമാശയത്തിലെ ആസിഡിന്റെ ഉത്പാദനം വർദ്ധിപ്പിക്കുകയും അൾസർ വഷളാക്കുകയും ചെയ്യും. ഇത് കഠിനമായ വയറുവേദനയ്ക്കും ഛർദ്ദിക്കും കാരണമാകും.