AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ആണുങ്ങളെ ഭയക്കില്ല, സമാധാനവും നൽകില്ല ഈ നാല് പെൺരാശികൾ! നിങ്ങളും ഉണ്ടോ?

ചില സ്ത്രീകൾ എല്ലവരോടും നല്ല കരുതലുള്ളവർ ആയിരിക്കും. എന്നാൽ ചില പ്രത്യേക രാശിയിൽ ജനിച്ച സ്ത്രീകൾ കൂടുതൽ ഉറച്ച സ്വഭാവക്കാരും കാര്യങ്ങൾ വെട്ടി തുറന്നു പറയുകയും ചെയ്യുന്ന തരത്തിലുള്ളവരായിരിക്കും. പ്രത്യേകിച്ചും ആ പുരുഷന്മാരോട് അവർ ഒരിക്കലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ല. അവരെ നോക്കുമ്പോൾ തന്നെ പുരുഷന്മാരെ ഭയപ്പെടുത്തുന്ന രീതിയിലാണ് അവർക്ക് പെരുമാറാൻ സാധിക്കുക.........

ആണുങ്ങളെ ഭയക്കില്ല, സമാധാനവും നൽകില്ല ഈ നാല് പെൺരാശികൾ! നിങ്ങളും ഉണ്ടോ?
പ്രതീകാത്മക ചിത്രംImage Credit source: Kinga Krzeminska/Moment/Getty Images
Ashli C
Ashli C | Updated On: 16 Sep 2026 | 08:18 PM

ജ്യോതിഷപ്രകാരം ഒരാളുടെ ജനന രാശിക്ക് അവരുടെ വ്യക്തിത്വത്തെയും ഭാവിയെയും ഒരുപാട് സ്വാധീനിക്കാൻ സാധിക്കും. ഓരോ രാശിയിലും ജനിച്ച ആളുകൾ ഏതെങ്കിലും തരത്തിൽ വ്യത്യസ്തരാണ്. ആളുകൾ പലപ്പോഴും അവരുടെ വികാരങ്ങൾ വ്യത്യസ്ത രീതിയിലാണ് പ്രകടിപ്പിക്കുക. പ്രത്യേകിച്ച് സ്ത്രീകൾ അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിലും ബന്ധങ്ങൾ കൈകാര്യം ചെയ്യുന്നതിലും വളരെ വ്യത്യസ്തരാണ്.

ചില സ്ത്രീകൾ എല്ലവരോടും നല്ല കരുതലുള്ളവർ ആയിരിക്കും. എന്നാൽ ചില പ്രത്യേക രാശിയിൽ ജനിച്ച സ്ത്രീകൾ കൂടുതൽ ഉറച്ച സ്വഭാവക്കാരും കാര്യങ്ങൾ വെട്ടി തുറന്നു പറയുകയും ചെയ്യുന്ന തരത്തിലുള്ളവരായിരിക്കും. പ്രത്യേകിച്ചും ആ പുരുഷന്മാരോട് അവർ ഒരിക്കലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ല. അവരെ നോക്കുമ്പോൾ തന്നെ പുരുഷന്മാരെ ഭയപ്പെടുത്തുന്ന രീതിയിലാണ് അവർക്ക് പെരുമാറാൻ സാധിക്കുക. ഈ ലേഖനത്തിൽ അത്തരത്തിൽ പുരുഷന്മാരോട് വിട്ടുവീഴ്ചയില്ലാത്ത സ്ത്രീ രാശികളെ കുറിച്ചാണ് പറയുന്നത് .

ALSO READ:സെപ്റ്റംബർ 18ന് ചൊവ്വ സംക്രമിക്കുന്നു! തുലാം ഉൾപ്പെടെ നാല് രാശിക്കാരുടെ നിർഭാഗ്യങ്ങൾ ഒഴിയുന്നു

മേടം

മേടം രാശിയിലെ സ്ത്രീകളെ യുദ്ധത്തിന്റെയും പ്രവർത്തിയുടെയും ഗ്രഹമായ ചൊവ്വയാണ് ഭരിക്കുന്നത്. ഈ അഗ്നി രാശിക്കാരായ സ്ത്രീകൾ ധൈര്യത്തിനും ദൃഢനിശ്ചയത്തിനും പേര് കേട്ടവരാണ്. മേടം രാശിയിൽ ജനിച്ച സ്ത്രീകൾ സ്വാഭാവികമായും സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവരാണ്. അവരുടെ മനസ്സിൽ ഉള്ളത് വെട്ടി തുറന്ന് ആരുടെ മുന്നിലും പറയാൻ ഒരു മടിയും കാണിക്കില്ല. മാത്രമല്ല പുരുഷന്മാരുമായി ഇടപെടുമ്പോൾ ബഹുമാനവും സത്യസന്ധതയും പ്രതീക്ഷിക്കുന്നതിനാൽ അത്തരക്കാർക്ക് അവർ അൽപ്പം കടുപ്പക്കാരായി തോന്നിയേക്കാം. മേടം രാശിയിലെ സ്ത്രീകൾക്ക് ബലഹീനതയോ മടിയോ ഇഷ്ടമല്ല. കഠിനാധനം ചെയ്യാൻ മടിയില്ലാത്തവരുമാണ് ഇവർ ഏതൊരു ആഗ്രഹവും ഏതു വിധേനയും സഫലമാക്കാൻ ആയി പരിശ്രമിക്കുകയും ചെയ്യും.

മകരം

ശനി ഭരിക്കുന്ന മകരം രാശിക്കാരായ സ്ത്രീകൾ അവരുടെ അച്ചടക്കത്തിനും പ്രായോഗികതയ്ക്കും പേരുകേട്ടവരാണ്. അവർ ജീവിതത്തെ വളരെ ഗൗരവമായി കാണുന്നവരാണ് പുരുഷന്മാർ ഉൾപ്പെടെ ചുറ്റുമുള്ള എല്ലാവരിൽ നിന്നും അവരത് പ്രതീക്ഷിക്കുകയും ചെയ്യും. മകരം രാശിക്കാരായ സ്ത്രീകൾ കർക്കശക്കാരും ഉറച്ച നിലപാട് ഉള്ളവരും ആണ്. മാത്രമല്ല അവർ പലപ്പോഴും അർത്ഥശൂന്യമായ സംസാരമോ അനാവശ്യ വാദങ്ങളോ അനുവദിക്കില്ല. അവരുടെ കർക്കശ സ്വഭാവം പലപ്പോഴും ഉയർന്ന നിലവാരത്തിലും ശക്തമായ ഉത്തരവാദിത്വബോധത്തിലും വേരൂന്നിവരായിരിക്കും. പുരുഷന്മാരെ ഏറ്റവും മികച്ചവരാക്കാൻ അവർ പ്രേരിപ്പിക്കുന്നു പക്ഷേ പ്രതീക്ഷകൾ നിർവഹിക്കപ്പെടാത്തപ്പോൾ അവർ നിർദയരോ ക്ഷമിക്കാത്തവരോ ആയി തോന്നാം. പലപ്പോഴും ഇത്തരക്കാരുടെ ഇടപെടൽ മറ്റുള്ള ആളുകൾക്ക് ഇഷ്ടപ്പെടണം എന്നില്ല.

വൃശ്ചികം

വൃശ്ചികം രാശിക്കാരായ സ്ത്രീകളെ പ്ലൂട്ടോയും ചൊവ്വയും ആണ് ഭരിക്കുന്നത്. വൃശ്ചികം രാശിക്കാർ അവരുടെ തീവ്രതയ്ക്കും ആഴത്തിലുള്ള വികാരങ്ങൾക്കും പേരുകേട്ടവരാണ്.. വൃശ്ചിക രാശിക്കാരായ സ്ത്രീകൾ പുരുഷന്മാരോടുള്ള പരുശമായ പെരുമാറ്റം അവരുടെ സുരക്ഷിതത്വബോധത്തിൽ നിന്നും സംശയത്തിൽ നിന്നുമാണ് ഉണ്ടാകുന്നത്. അവർ വഞ്ചനയോ സത്യസന്ധതയില്ലായ്മയോ സഹിക്കുന്നവരല്ലാ. പ്രശ്നങ്ങൾ നേരിടുമ്പോൾ വളരെ തുറന്ന മനസ്സുള്ളവരായിരിക്കും. ഈ തീവ്രത കഠിനമായി തോന്നാമെങ്കിലും അത് പലപ്പോഴും അവരുടെ ബലഹീനതയെ സംരക്ഷിക്കുന്നതിനുള്ള ഒരു കവചമായാണ് പ്രവർത്തിക്കുന്നത്.

ധനു

ധനുരാശിക്കാരായ സ്ത്രീകളെ പുരോഗതിയുടെയും വിവാഹത്തിന്റെയും ഗ്രഹമായ വ്യാഴമാണ് ഭരിക്കുന്നത്. സത്യസന്ധതയും തുറന്നു പറച്ചിലിനും ഇവർ പേരുകേട്ടവരാണ്. ആരെയും വ്രണപ്പെടുത്താൻ ഇവർ ഉദ്ദേശിക്കുന്നില്ല എങ്കിലും ഇവരുടെ മൃദുവായ സമീപനം ഇഷ്ടപ്പെടുന്ന പുരുഷൻമാർക്ക് അവരുടെ ചില പെരുമാറ്റ രീതികൾ വളരെ പരുഷമായി അനുഭവപ്പെടും. ധനുരാശിക്കാർ സ്വാതന്ത്ര്യത്തെയാണ് വിലമതിക്കുന്നത്. മറ്റുള്ളവരിൽ നിയന്ത്രിക്കപ്പെടുകയോ കൃത്രിമം കാണിക്കുകയോ ചെയ്യുന്നത് അവർ ഇഷ്ടപ്പെടുന്നില്ല. ചിന്തിക്കുന്നവരും എല്ലാ കാര്യങ്ങളും മനസ്സു തുറന്നു പറയുന്നവരും ആണ് അതിനാൽ അവർ അസ്വീകാര്യമായ ഏതൊരു പെരുമാറ്റത്തെയും തുറന്നു പറയും. ഇത് മറ്റ് പലപ്പോഴും ആളുകൾക്ക് അത്ര ഇഷ്ടപ്പെടണം എന്നില്ല.

നിരാകരണം : ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്നത് പൊതുവായ രാശികളുടെ സ്വഭാവരീതികൾ മാത്രമാണ്. എല്ലാ സ്ത്രീകളും ഈ രീതിയിൽ ആയിരിക്കണം എന്നില്ല. ഓരോ വ്യക്തിയുടെ സാഹചര്യവും ജനന സ്വാധീനവും അനുസരിച്ച് ഇവയിൽ മാറ്റങ്ങൾ ഉണ്ടാകാം. മുകളിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ TV9 മലയാളം സ്ഥിരീകരിക്കുന്നില്ല.

Follow Us