AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Mars Transit: സെപ്റ്റംബർ 18ന് ചൊവ്വ സംക്രമിക്കുന്നു! തുലാം ഉൾപ്പെടെ നാല് രാശിക്കാരുടെ നിർഭാഗ്യങ്ങൾ ഒഴിയുന്നു

Mars Transit to cancer zodiac sign:സെപ്റ്റംബർ 18ന് ചൊവ്വ ചന്ദ്രന്റെ കർക്കടക രാശിയിലേക്ക് പ്രവേശിക്കുന്നു. ഈ കർക്കടക രാശിയാണ് ചൊവ്വ സംക്രമിക്കുന്ന രാശി എന്നാൽ വ്യാഴം ഈ രാശിയിൽ സഞ്ചരിക്കുന്നുണ്ട്. ഇത് മൂലം ചൊവ്വയുടെ സംക്രമണത്തിന്റെ ഫലം കുറയും. കൂടാതെ വ്യാഴവും ചൊവ്വയും ഈ കർക്കടക രാശിയിൽ സംയോജിക്കുന്നതിനാൽ അതിന്റെ സ്വാധീനം 12 രാശിക്കാരുടെയും ജീവിതത്തിൽ കാണുവാൻ സാധിക്കും. ഈ കാലയളവിൽ ചില രാശിക്കാർക്ക്.....

Mars Transit: സെപ്റ്റംബർ 18ന് ചൊവ്വ സംക്രമിക്കുന്നു! തുലാം ഉൾപ്പെടെ നാല് രാശിക്കാരുടെ നിർഭാഗ്യങ്ങൾ ഒഴിയുന്നു
Mars Transit To CancerImage Credit source: Tv9 Network
Ashli C
Ashli C | Published: 16 Sep 2026 | 04:55 PM

ജ്യോതിഷത്തിൽ ധൈര്യം, വീര്യം, ശക്തി എന്നിവയുടെ ഘടകമായും ഗ്രഹങ്ങളുടെ അധിപനായും ആണ് ചൊവ്വയെ കണക്കാക്കുന്നത്. മേടം വൃശ്ചികം എന്നിവയുടെ അധിപനാണ് ചൊവ്വ. ഇത് 45 ദിവസം വരെ ഒരു രാശിയിൽ തുടരും. നിലവിൽ ചൊവ്വ മിഥുനം രാശിയിൽ ആണ് സഞ്ചരിക്കുന്നത്. ഈ സാഹചര്യത്തിൽ സെപ്റ്റംബർ 18ന് ചൊവ്വ ചന്ദ്രന്റെ കർക്കടക രാശിയിലേക്ക് പ്രവേശിക്കുന്നു. ഈ കർക്കടക രാശിയാണ് ചൊവ്വ സംക്രമിക്കുന്ന രാശി എന്നാൽ വ്യാഴം ഈ രാശിയിൽ സഞ്ചരിക്കുന്നുണ്ട്.

ഇത് മൂലം ചൊവ്വയുടെ സംക്രമണത്തിന്റെ ഫലം കുറയും. കൂടാതെ വ്യാഴവും ചൊവ്വയും ഈ കർക്കടക രാശിയിൽ സംയോജിക്കുന്നതിനാൽ അതിന്റെ സ്വാധീനം 12 രാശിക്കാരുടെയും ജീവിതത്തിൽ കാണുവാൻ സാധിക്കും. ഈ കാലയളവിൽ ചില രാശിക്കാർക്ക് അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കുവാൻ സാധ്യത. അവരുടെ കരിയർ, ബിസിനസ്, ജോലി മുതലായവയിലും നല്ല പുരോഗതി കാണാൻ സാധിക്കും. ചൊവ്വ കർക്കടകത്തിലേക്ക് നീങ്ങുമ്പോൾ ഏതെല്ലാം രാശിക്കാർക്കാണ് ഭാഗ്യം തുണയ്ക്കുക എന്ന് നോക്കാം.

ALSO READ:സെപ്റ്റംബർ 18 മുതൽ ഇവർ കുതിരയുടെ വേഗത്തിൽ ജീവിതത്തിൽ മുന്നേറും! കർക്കടക രാശിയിൽ ഗുരു മംഗള യോഗം

കർക്കിടകം

ചൊവ്വ കർക്കിടകം ഒന്നാം ഭാവത്തിലേക്കാണ് നീങ്ങുക വ്യാഴത്തോടൊപ്പം ഇത് സഞ്ചരിക്കും. ഇത് മൂലം ഈ രാശിക്കാർക്ക് അവരുടെ കരിയറിൽ നല്ല നേട്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. ജോലി ചെയ്യുന്നവർക്ക് നല്ല ശമ്പളത്തോടെ പുതിയ ജോലി അവസരങ്ങൾ ലഭിക്കും. ദീർഘകാലമായ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങൾക്ക് ലഭിക്കും. പൂർത്തിയാക്കാൻ സാധിക്കാതെ പല ജോലികളും വിജയകരമായി പൂർത്തീകരിക്കും പല സ്രോതസ്സുകളിൽ നിന്നും നിങ്ങൾക്ക് പണം നേടാൻ സാധിക്കും. സാമ്പത്തിക സ്ഥിതിയിവും നല്ല പുരോഗതി ഉണ്ടാകും ഇത് മൂലം പണത്തിന്റെ പ്രശ്നങ്ങൾ അവസാനിക്കും.

ചിങ്ങം

ചൊവ്വ ചിങ്ങം രാശിയുടെ പന്ത്രണ്ടാം ഭാവത്തിലേക്ക് നീങ്ങുകയും വ്യാഴത്തോടൊപ്പം സഞ്ചരിക്കുകയും ചെയ്യും. ഇത് ഈ രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ജോലി മാറുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ ഈ സമയം വളരെ അനുയോജ്യമായിരിക്കും. ജോലിചെയ്യുന്നവർക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം. ബിസിനസ്സുകാർക്ക് നല്ല ലാഭം നൽകുന്ന പുതിയ കരാറുകൾ ലഭിക്കും. നിങ്ങൾ ഇതിനോടകം എന്തെങ്കിലും നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ ഈ കാലയളവിൽ അവയിൽ നിന്ന് നിങ്ങൾക്ക് നല്ല ലാഭം ലഭിക്കാൻ സാധിക്കും. ആത്മീയമായ യാത്രകൾ ചെയ്യുവാൻ സാധിക്കും.

തുലാം

തുലാം രാശിയുടെ പത്താം ഭാവത്തിലേക്ക് ചൊവ്വ നീങ്ങുകയും വ്യാഴത്തോടൊപ്പം സഞ്ചരിക്കുകയും ചെയ്യും. ഇതുമൂലം തുലാം രാശിക്കാർക്ക് ഇത് വളരെ നല്ലതായിരിക്കും. ജോലിചെയ്യുന്നവർക്ക് ഓഫീസിൽ പുരോഗതിക്ക് പുതിയ അവസരങ്ങൾ ലഭിക്കും. ജോലി അന്വേഷിക്കുന്നവർക്ക് നല്ല അവസരങ്ങൾ ലഭിക്കും നിങ്ങളുടെ കുട്ടികളിൽ നിന്ന് നിങ്ങൾക്ക് നല്ല വാർത്തകൾ ലഭിക്കാനുള്ള സാധ്യത കാണുന്നു ബിസിനസുകാർക്ക് നിക്ഷേപങ്ങളിൽ നിന്ന് ധാരാളം പണം ലഭിക്കാനുള്ള അവസരങ്ങളും വന്നുചേരും.

ENGLISH SUMMARY

In astrology, Mars is regarded as the ruling planet associated with courage, valor, and strength. It is the lord of the Aries and Scorpio zodiac signs. Mars stays in a single zodiac sign for up to 45 days. Currently, Mars is transiting through the Gemini sign. In this context, Mars will enter Cancer—ruled by the Moon—on September 18.

Follow Us