Thiruvathira Makayiram 2026: മക്കളുടെ ദീർഘായുസ്സിനും ക്ഷേമത്തിനും വ്രതം! ധനുമാസത്തിലെ തിരുവാതിരയിൽ വരുന്ന മകയിരം എപ്പോൾ?
Thiruvathira Makayiram 2026:."മകയിരം മക്കൾക്ക്" എന്നാണ് പഴമൊഴി. മക്കളുടെ വിദ്യാഭ്യാസ തടസ്സങ്ങൾ മാറാനും, ആരോഗ്യത്തിനും...
ധനുമാസത്തിലെ തിരുവാതിരയോട് അനുബന്ധിച്ച് വരുന്ന മകയിരം മൃഗത്തിന് ഏറെ പ്രാധാന്യമുണ്ട്. ഭർത്താവിന്റെ സൗഖ്യത്തിനും കുടുംബത്തിന്റെ ഐശ്വര്യത്തിനും വേണ്ടിയാണ് തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത്. പ്രധാനമായും സ്ത്രീകളും കന്യകമാരും ആണ് തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത്.
ഭർത്താവിന്റെ ദീർഘായുസ്സിനും ആയുരാരോഗ്യസൗഖ്യത്തിനും വേണ്ടിയാണ് സ്ത്രീകൾ തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത്. അതേസമയം കന്യകമാരായ യുവതികൾ നല്ല ഭർത്താവിനെ ലഭിക്കാൻ വേണ്ടിയും തിരുവാതിര വ്രതം അനുഷ്ഠിക്കുന്നു. അതുപോലെ മകയിരം വ്രതം അനുഷ്ഠിക്കുന്നത് അമ്മമാരായ സ്ത്രീകളാണ്. സന്താന ഭാഗ്യത്തിനും കുട്ടികളുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും ക്ഷേമത്തിനു വേണ്ടിയാണ് മകയിരം വ്രതം.
തിരുവാതിര അനുവദിച്ചാണ് മകയിരം വരുന്നത്. ഈ വർഷത്തെ തിരുവാതിര വരുന്നത് ജനുവരി മൂന്നിനാണ്. അതിനാൽ മകയിരം ജനുവരി രണ്ടിന് അനുഷ്ഠിക്കും.”മകയിരം മക്കൾക്ക്” എന്നാണ് പഴമൊഴി. മക്കളുടെ വിദ്യാഭ്യാസ തടസ്സങ്ങൾ മാറാനും, ആരോഗ്യത്തിനും, ഉന്നത നിലയിൽ എത്താനും ഈ വ്രതം ഉത്തമമാണെന്ന് വിശ്വസിക്കപ്പെടുന്നു.മകയിരം ദിവസത്തിൽ സൂര്യോദയത്തിനു മുൻപേ ഉണരണം.
ALSO READ: തിരുവാതിര വ്രതം ജനുവരി 2നോ… 3 നോ? കൃത്യമായ തീയ്യതി, ശൂഭകരമായ സമയം വ്രതാനുഷ്ടാനം അറിയാം
കുളിച്ച് ശുദ്ധി ആയതിനുശേഷം വേണം വ്രതമനുഷ്ഠിക്കേണ്ടത്.മകയിരം ദിവസം പകലിൽ സാധാരണയായി അരിയാഹാരം ഒഴിവാക്കി ഗോതമ്പ് വിഭവങ്ങളോ പഴങ്ങളോ കഴിക്കുന്നു. ചിലയിടങ്ങളിൽ രാത്രിയിൽ അരിയാഹാരം കഴിക്കില്ല.കൂടാതെ മകയിരം വ്രതം അനുഷ്ടിക്കുമ്പോൾ മക്കൾക്കൊപ്പം ശിവക്ഷേത്രത്തിലോ വിഷ്ണുക്ഷേത്രത്തിലോ ദർശനം നടത്തി പ്രാർത്ഥിക്കുന്നത് വ്രതത്തിന്റെ പൂർണ്ണതയ്ക്ക് സഹായിക്കും.
മക്കളുടെ ശാരീരികമായ അസുഖങ്ങൾ മാറാനും ദീർഘായുസ്സിനും മകയിരം വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. കൂടാതെ കുട്ടികളിലെ ദേഷ്യം വാശി എന്നിവ കുറയാനും ശാന്ത സ്വഭാവം കൈവരിക്കാനും അമ്മമാർ ഇതാണ് അനുഷ്ഠിക്കുന്നത് നല്ലതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഒപ്പം കുട്ടികളുടെ പഠനകാര്യങ്ങളിൽ ഉണർവും ഏകാഗ്രതയും ഉണ്ടാകുവാൻ ഈ പ്രാർത്ഥനകൾ സഹായിക്കും.