Vellappally Natesan: ‘CPI ചതിയൻ ചന്തു,ഒപ്പം നിന്നിട്ട് മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞു’; വെള്ളാപ്പളി നടേശൻ
Vellappally Natesan:മുന്നോക്കക്കാരൻ മുഖ്യമന്ത്രിക്കൊപ്പം വാഹനത്തിൽ പോയാൽ ആരും മിണ്ടില്ല എന്നും എന്നാൽ താൻ ഒരു പിന്നോക്കക്കാരനായ കൊണ്ടാണ്...
സിപിഐ ചതിയൻ ചന്തു ആണെന്നും 10 വർഷം കൂടെ നിന്നിട്ട് മുഖ്യമന്ത്രി പിണറായി വിജയനെ തള്ളിപ്പറഞ്ഞു എന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി. വിമർശനങ്ങൾ ഉന്നയിക്കേണ്ടത് പാർട്ടിക്കുള്ളിൽ ആണെന്നും അല്ലാതെ പുറത്തു നിന്നിട്ടല്ല ഇങ്ങനെ വിമർശിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ മൂന്നാമതും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ തന്നെ അധികാരത്തിൽ വരുമെന്നും വെള്ളാപ്പള്ളി ആവർത്തിച്ചു. മുന്നോക്കക്കാരൻ മുഖ്യമന്ത്രിക്കൊപ്പം വാഹനത്തിൽ പോയാൽ ആരും മിണ്ടില്ല എന്നും എന്നാൽ താൻ ഒരു പിന്നോക്കക്കാരനായ കൊണ്ടാണ് മാധ്യമങ്ങൾ അടക്കം ഇങ്ങനെ തന്നെ വിമർശിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
അതേസമയം വെള്ളാപ്പള്ളി നടേശന്റെ പ്രതികരണത്തിന് രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. എൽഡിഎഫിന് മാർക്കിടാൻ വെള്ളാപ്പള്ളി നടേശന് ചുമതലപ്പെടുത്തിയിട്ടില്ല. ഇടതുമുന്നണിയുടെ മുഖം വെള്ളാപ്പള്ളി നടേശൻ അല്ലെന്നും ബിനോയ് വിഷം തിരുവനന്തപുരത്തു പറഞ്ഞു. ജനങ്ങൾക്ക് എല്ലാവരെയും അറിയാമെന്നും ഈ പറഞ്ഞ ആളെയും നന്നായി അറിയാമെന്നും സിപിഐസിപിഐയെയും അറിയാം.
ആ തലയ്ക്ക് തന്നെയാണ് ചതിയൻ ചന്തു എന്ന പേര് ആയിരം വട്ടം ചേരുക. വെള്ളാപ്പള്ളി അല്ല എൽഡിഎഫ് എന്നും ബിനോയ് വിശ്വം വ്യക്തമാക്കി. എന്നാൽ വെള്ളാപ്പള്ളിയെ കാറിൽ കയറ്റി കൊണ്ടുപോകുമോ എന്ന ചോദ്യത്തിന് താൻ അങ്ങിനെ ചെയ്യില്ലെന്നും കണ്ടാൽ ചിരിക്കും കൈ കൊടുക്കും അത്രമാത്രമേ ചെയ്യുകയുളൂവെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
സ്വര്‍ണക്കള്ളനെന്ന് വിളിക്കുന്നത് മാനസികമായി വിഷമം ഉണ്ടാക്കുന്നു; കടകംപള്ളി സുരേന്ദ്രൻ
സ്വർണ്ണക്കള്ളൻ എന്ന് വിളിക്കുന്നത് വിഷമമുണ്ടാക്കുന്നുവെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് പ്രത്യേകം അന്വേഷണസംഘം ചോദ്യം ചെയ്തതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.