AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Connect To Work: ജോലി അന്വേഷിക്കുകയാണോ… മാസം 1000 രൂപ കിട്ടും; മുഖ്യമന്ത്രിയുടെ ‘കണക്ട് ടു വർക്ക്’ പദ്ധതിക്ക് അപേക്ഷിക്കേണ്ടത്

Kerala CM Connect To Work Project: നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കും ഈ പദ്ധതിയിലൂടെ പ്രതിമാസം 1,000 രൂപ വീതം ധനസഹായം ലഭിക്കും. യോ​ഗ്യതയുള്ളവർക്ക് eemployment.kerala.gov.in എന്ന ഔദ്യോ​ഗിക പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Connect To Work: ജോലി അന്വേഷിക്കുകയാണോ… മാസം 1000 രൂപ കിട്ടും; മുഖ്യമന്ത്രിയുടെ ‘കണക്ട് ടു വർക്ക്’ പദ്ധതിക്ക് അപേക്ഷിക്കേണ്ടത്
Connect To WorkImage Credit source: Peter Dazeley/The Image Bank/Getty Images
Neethu Vijayan
Neethu Vijayan | Updated On: 31 Dec 2025 | 02:25 PM

തിരുവനന്തപുരം: കേരളത്തിലെ യുവതീ-യുവാക്കളിൽ ജോലി അന്വേഷിക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി മുഖ്യമന്ത്രിയുടെ ‘കണക്ട് ടു വർക്ക്’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കും ഈ പദ്ധതിയിലൂടെ പ്രതിമാസം 1,000 രൂപ വീതം ധനസഹായം ലഭിക്കും. യോ​ഗ്യതയുള്ളവർക്ക് eemployment.kerala.gov.in എന്ന ഔദ്യോ​ഗിക പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ആർക്കെല്ലാം അപേക്ഷിക്കാം?

കേരളത്തിൽ സ്ഥിരതാമസക്കാരായ 18 വയസ് പൂർത്തിയായവരും 30 വയസ് കവിയാത്തവരുമായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷ സമർപ്പിക്കാം. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത് എന്നതാണ് പ്രധാന നിബന്ധന. കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകൾ, കേന്ദ്ര സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങൾ/ കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ അനുബന്ധസ്ഥാപനങ്ങൾ/ രാജ്യത്തെ അംഗീകൃത സർവകലാശാലകൾ/ ‘ഡീംഡ്’ സർവകലാശാലകൾ, നിലവിൽ പ്രവർത്തിച്ചുവരുന്ന അംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നൈപുണ്യ പരിശീലനം നടത്തുന്നവരോ ആയിരിക്കണം അപേക്ഷിക്കുന്നത്.

കൂടാതെ യുപിഎസ്‍സി, സംസ്ഥാന പിഎസ്‍സി, സർവീസ് സെലക്ഷൻ ബോർഡ്, കര, നാവിക, വ്യോമ സേന, ബാങ്ക്, റെയിൽവേ, മറ്റ് കേന്ദ്ര, സംസ്ഥാന പൊതുമേഖലാ റിക്രൂട്ടിമെന്റ് ഏജൻസികളോ നടത്തുന്ന മത്സര പരീക്ഷകൾക്ക് അപേക്ഷ സമർപ്പിച്ച് മത്സര പരിക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും കണക്ട് ടു വർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷ ലഭിക്കുന്ന തീയതിയുടെ മുൻഗണന അനുസരിച്ചാകും സാമ്പത്തിക സഹായം ലഭിക്കുക. ഏത് വിഭാഗത്തിലായാലും ഒരു വ്യക്തിക്ക് ഒരു തവണ പരമാവധി ആകെ 12 മാസത്തേക്ക് (ഒരു വർഷം) മാത്രമേ ഈ സ്കോളർഷിപ്പിലൂടെ ധനസഹായം ലഭിക്കുമാകുകയുള്ളൂ.

ALSO READ: 10, 12 ക്ലാസ് പരീക്ഷകൾ മാറ്റിവച്ചതായി സിബിഎസ്ഇ, പുതുക്കിയ ഷെഡ്യൂൾ എത്തി

അപേക്ഷയ്ക്ക് യോ​ഗ്യരല്ലാത്തവർ

വിധവാ പെൻഷൻ, വികലാംഗ പെൻഷൻ മുതലായ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെൻഷനുകളോ, വിവിധ തരം സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ക്ഷേമ നിധി ബോർഡുകളിൽ നിന്നുള്ള കുടുംബ പെൻഷൻ, ഇപിഎഫ് പെൻഷൻ മുതലായവ ലഭിക്കുന്നവർകോ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയില്ല. കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകൾ/ സ്ഥാപനങ്ങൾ തുടങ്ങി വിതരണം ചെയ്യുന്ന മറ്റൊരു സ്കോളർഷിപ്പ് ലഭിക്കുന്നവർക്കും ഈ പദ്ധതിയിലൂടെ ധനസഹായം ലഭിക്കില്ല.

കൂടാതെ നൈപുണ്യ വികസന പരിശീലന കോഴ്സ്/ മൽസര പരീക്ഷാ പരിശീലനങ്ങൾക്കല്ലാതെ മറ്റ് കോഴ്സുകളായ JEE, NEET, SET, NET തുടങ്ങിയ പ്രവേശന/ എലിജിബിലിറ്റി ടെസ്റ്റുകൾക്ക് പരിശീലിക്കുന്നവർക്കും കേന്ദ്ര സംസ്ഥാന സർക്കാർ സർവീസിലോ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ, സർവകലാശാലകളിലോ സ്ഥിരമായോ, കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവർക്കും ആനുകൂല്യം ലഭിക്കില്ല.

അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ

അപേക്ഷ സമർപ്പിക്കുന്ന യോ​ഗ്യരായവർ ജനനസർട്ടിഫിക്കറ്റ്, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, വോട്ടർ ഐഡി/ സ്കൂൾ സർട്ടിഫിക്കറ്റ്/ പാസ്‌പോർട്ട്/ ഡ്രൈവിംഗ് ലൈസൻസ്, വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ് എന്നിവ ഹാജരാക്കണം.

നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർ പരിശീലനസ്ഥാപന മേധാവി നൽകുന്ന സർട്ടിഫിക്കറ്റ്/ സത്യവാങ്മൂലം എന്നിവ ഹാജരാക്കണം. കൂടാതെ മൽസര പരീക്ഷക്ക് തയ്യാറെടുക്കുന്നവർ മൽസര പരീക്ഷയ്ക്ക് അപേക്ഷിച്ച വിവരങ്ങൾ നൽകുക. അപേക്ഷയോടൊപ്പം അപേക്ഷകർ പദ്ധതി മാനദണ്ഡങ്ങളുടെ പരിധിയിൽ വരുന്നുണ്ടെന്ന് കാണിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സത്യപ്രസ്താവന നൽകുക.