ഈ തീയതികളിൽ ജനിച്ചവർക്ക് 35 വയസ്സിനു ശേഷം രാജകീയ ജീവിതം! നിങ്ങളും ഉണ്ടോ?

സംഖ്യാശാസ്ത്രം പ്രകാരം ഒരു വ്യക്തിയുടെ ജനന തീയതി അവരുടെ ഗുണങ്ങൾ, ഭാവി, തീരുമാനമെടുക്കാനുള്ള കഴിവ് ഗുണദോഷങ്ങൾ തുടങ്ങിയ കാര്യങ്ങൾ വെളിപ്പെടുത്തുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.ചില തീയതികളിൽ ജനിക്കുന്ന ആളുകൾക്ക് 35 വയസ്സിനുശേഷം ഭാഗ്യം അനുഭവപ്പെടും. അവരുടെ കരിയർ ജോലി സാമ്പത്തിക സ്ഥിതി കുടുംബജീവിതം എന്നിവയിൽ വലിയ പുരോഗതി ഉണ്ടാകും.....

ഈ തീയതികളിൽ ജനിച്ചവർക്ക് 35 വയസ്സിനു ശേഷം രാജകീയ ജീവിതം! നിങ്ങളും ഉണ്ടോ?

Numerology

Published: 

03 Nov 2026 | 09:28 PM

എല്ലാവരുടെയും ജീവിതത്തിലെ വ്യത്യസ്ത ഘട്ടങ്ങളിൽ വിജയം, സമ്പത്ത്, കുടുംബം, സന്തോഷം മാനസിക സംതൃപ്തി എന്നിവ കൈവരിക്കാൻ സാധിക്കും. ചിലർ ചെറുപ്പത്തിൽ തന്നെ നല്ല സംതൃപ്തി കൈവരിക്കാൻ കഴിയും. എന്നാൽ മറ്റു ചിലർക്ക് കുറച്ച് പ്രായം കഴിഞ്ഞാൽ ആയിരിക്കും ജീവിതത്തിൽ രാജകീയമായ യോഗങ്ങൾ വരുക. ഒരു വ്യക്തിയുടെ ജീവിതത്തിലെ വിജയത്തിന് പിന്നിൽ ജനനത്തീയതിക്ക് ഒരുപാട് ബന്ധം ഉണ്ടെന്നാണ് സംഖ്യാശാസ്ത്രം പറയുന്നത്. സംഖ്യാശാസ്ത്രം പ്രകാരം ഒരു വ്യക്തിയുടെ ജനന തീയതി അവരുടെ ഗുണങ്ങൾ, ഭാവി, തീരുമാനമെടുക്കാനുള്ള കഴിവ് ഗുണദോഷങ്ങൾ തുടങ്ങിയ കാര്യങ്ങൾ വെളിപ്പെടുത്തുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

ചില തീയതികളിൽ ജനിക്കുന്ന ആളുകൾക്ക് 35 വയസ്സിനുശേഷം ഭാഗ്യം അനുഭവപ്പെടും. അവരുടെ കരിയർ ജോലി സാമ്പത്തിക സ്ഥിതി കുടുംബജീവിതം എന്നിവയിൽ വലിയ പുരോഗതി ഉണ്ടാകും. അത്തരത്തിൽ 35 വയസ്സിനുശേഷം ആർക്കൊക്കെയാണ് ജീവിതത്തിൽ ഭാഗ്യം വരുന്നത് എന്ന് നോക്കാം.

നമ്പർ 3

3,12,21, 30 എന്നിങ്ങനെയുള്ള തീയതികളിൽ ജനിച്ചവർക്ക് ഈ സംഖ്യയുടെ അധിപൻ മൂന്ന് എന്ന സംഖ്യയാണ്. അതായത് വ്യാഴം. ഗ്രഹങ്ങളിൽ വ്യാഴം ജ്ഞാനം, അറിവ്, സമൃദ്ധി, ഭാഗ്യം എന്നിവയുടെ ഘടകമാണ്. അതിനാൽ ഈ സംഖ്യയ്ക്ക് അനുയോജ്യമായ തീയതികളിൽ ജനിച്ചവർ സർഗാത്മകരും ശുഭാപ്തി വിശ്വാസികളുമാണ്. അവർ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കും. മാത്രമല്ല ലക്ഷ്യങ്ങൾ നേടിയെടുക്കും. പക്ഷേ ഇവർക്ക് പെട്ടെന്ന് അവരുടെ കഠിനാധ്വാനത്തിനുള്ള ഫലം ലഭിക്കില്ല. എന്നിരുന്നാലും ഈ ഒരു പ്രായത്തിന് ശേഷം ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും.

നമ്പർ 4

4, 13, 22, 31 തീയതികളിൽ ജനിച്ചവരുടെ സംഖ്യയാണ് 4. ഈ സംഖ്യയുടെ അധിപൻ രാഹുവാണ്. അതിനാൽ ഈ സംഖ്യയിൽ ജനിച്ചവർക്ക് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ ചിന്താഗതി ആയിരിക്കും. പുതിയ കാര്യങ്ങൾ പഠിക്കാനും എന്തെങ്കിലും ആഴത്തിൽ മനസ്സിലാക്കാനും ഇവർ ഇഷ്ടപ്പെടും. അവർക്ക് എപ്പോഴും പുതിയ ആശയങ്ങൾ ഉണ്ടാകും. എന്നിരുന്നാലും അവരുടെ ജീവിതത്തിന്റെ ആദ്യ വർഷങ്ങളിൽ ഇവർക്ക് ധാരാളം മാനസികമായ ആശയക്കുഴപ്പങ്ങളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും. അത്തരം ആളുകൾ 35 വയസ്സിനുശേഷം മാറ്റങ്ങൾ ജീവിതത്തിൽ വലിയ മാറ്റങ്ങൾ അനുഭവപ്പെടാൻ തുടങ്ങുകയുള്ളൂ. പ്രധാനമായും ഈ പ്രായത്തിലാണ് ഇവർ ശരിയായ തീരുമാനങ്ങൾ എടുക്കുന്നത് ഇതിലൂടെ ഇവർക്ക് കരിയറിലും എത്തി ജീവിതത്തിലും നല്ല ഉയരത്തിൽ എത്തും.

നമ്പർ 9

9,18, 27 തുടങ്ങിയ തീയതികളിൽ ജനിച്ചവർക്ക് 9 എന്ന സംഖ്യ ഭാഗ്യ സംഖ്യയാണ്. ഈ സംഖ്യയുടെ അധിപൻ ചൊവ്വയാണ്. ധൈര്യം, ശക്തി എന്നിവയുടെ ഘടകമായ ചൊവ്വ ഈ തീയതികളിൽ ജനിച്ചവരെ ധൈര്യശാലികളും അഭിലാഷം ഉള്ളവരും ആക്കുന്നു. ഏതു വെല്ലുവിളികളും സ്വീകരിക്കാൻ ഇവർ തയ്യാറായിരിക്കും. എന്നിരുന്നാലും ജീവിതത്തിന്റെ പ്രാരംഭഘട്ടത്തിൽ ഇവർക്ക് നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ചിലപ്പോൾ കോപം ചുരുക്കത്തിലുള്ള തീരുമാനങ്ങൾ മുതലായവ പുരോഗതിയെ തടസ്സപ്പെടുത്തിയേക്കാം. എന്നാൽ 35 വയസ്സിനുശേഷം ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിലൂടെ ഇവർ ജീവിതത്തിൽ പുരോഗതി കൈവരിക്കും.

ENGLISH SUMMARY

At various stages of life, it is possible for anyone to attain success, wealth, family, happiness, and mental contentment. Some may achieve a great sense of fulfillment at a young age, while for others, the most prosperous and fortunate phases of life may arrive only later on. According to numerology, one’s date of birth has a significant connection to the success one achieves in life.

Loading...
Unable to load recommendations.
Follow Us
പണം മുടക്കാതെ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാം; ഡയറ്റിൽ ഈ മാറ്റങ്ങൾ വരുത്തൂ
ദീപാവലിയിൽ ജപിക്കേണ്ട മഹാലക്ഷ്മി മന്ത്രങ്ങൾ!
പുതിയ നാല് ജിയോ പ്ലാനുകൾ; 147 രൂപ മുതൽ വില
എണ്ണയിൽ വറുക്കേണ്ട, തവയിൽ മൊരിച്ച ബ്രെഡ് റോൾ തയാറാക്കാം
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു