AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Diwali 2026: ദീപാവലി സമയത്ത് നമ്മൾ എന്തിനാണ് ഹനുമാന ആരാധിക്കുന്നത്? പ്രാധാന്യവും ഐതിഹ്യവും അറിയാം

Diwali 2026 Hanuman Worship:നരക ചതുർദശി ദിനത്തിൽ നെഗറ്റീവ് എനർജികളുടെ സ്വാധീനം കൂടുതലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതിനാൽ തന്നെ എല്ലാ ദുഷ്ട ശക്തികളെയും നശിപ്പിക്കുന്ന ഹനുമാൻ നമ്മുടെ സംരക്ഷകനായതിനാൽ ഈ ദിവസം ഹനുമാനെ ആരാധിക്കുന്നത് വീട്ടിൽ കൂടാതെ ദക്ഷിണേന്ത്യയിലെ ചില ഭാഗങ്ങളിലും ഉത്തരേന്ത്യയിലെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രങ്ങളിലും നരക ചതുർദശി ദിനത്തിൽ ഹനുമാന്റെ ജന്മദിനം ആഘോഷിക്കുന്ന പാരമ്പര്യം ഉള്ളതിനാൽ...............

Diwali 2026: ദീപാവലി സമയത്ത് നമ്മൾ എന്തിനാണ് ഹനുമാന ആരാധിക്കുന്നത്? പ്രാധാന്യവും ഐതിഹ്യവും അറിയാം
Diwali 2026 Image Credit source: Social Media, PTI
Ashli C
Ashli C | Published: 03 Nov 2026 | 05:32 PM

ഹൈന്ദവ മതത്തിൽ ഏറ്റവും ആവേശത്തോടെ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ദീപാവലി. പഞ്ചാംഗം അനുസരിച്ച് കാർത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുർദശി അമാവാസി ദിവസങ്ങളാണ് ദീപാവലി ആഘോഷങ്ങളുടെ പ്രധാന ദിവസങ്ങൾ. ദക്ഷിണേന്ത്യൻ പാരമ്പര്യം പ്രകാരം നരക ചതുർദശി ദിനത്തിൽ അതിരാവിലെ നടത്തുന്ന അഭിയഞ്ചന സ്നാനം അഥവാ എണ്ണ തേച്ചുള്ള കുളി ഒരു പ്രത്യേക മതപരമായ പ്രാധാന്യമുള്ളതാണ്. ഈ പുണ്യ ദിനത്തിൽ കഷ്ടപ്പാടുകളിൽ നിന്നും മോചനം നൽകുന്ന ഹനുമാനെ ലക്ഷ്മി പൂജ നടക്കുന്ന വേളയിൽ ആരാധിക്കുന്ന ഒരു സവിശേഷ പാരമ്പര്യമുണ്ട്.

പുരാണകഥകൾ പ്രകാരം രാവണനെ വധിച്ച ശേഷം 14 വർഷത്തെ വനവാസത്തിനുശേഷം ശ്രീരാമൻ അയോധ്യയിൽ തിരിച്ചെത്തിയപ്പോൾ നഗരം മുഴുവൻ ദീപങ്ങളാല്ട അലങ്കരിച്ചിരുന്നു. ഹനുമാന്റെ നിസ്വാർത്ഥമായ സേവനത്തിലും അചഞ്ചലമായ ഭക്തിയിലും സന്തുഷ്ടനായ ശ്രീരാമൻ ദീപാവലി ദിനത്തിൽ തന്റെ മുമ്പിൽ ഹനുമാൻ ആരാധിക്കപ്പെടും എന്ന് പറഞ്ഞുകൊണ്ട് ഒരു വരം നൽകി ഇതുകൊണ്ടാണ് ദീപാവലി സമയത്ത് ഹനുമാനെയും ആരാധിക്കുന്നത്.

ALSO READ:ദീപാവലി നാളിൽ വിളക്കുകൾ തെളിയിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം!

നരക ചതുർദശി ദിനത്തിൽ നെഗറ്റീവ് എനർജികളുടെ സ്വാധീനം കൂടുതലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതിനാൽ തന്നെ എല്ലാ ദുഷ്ട ശക്തികളെയും നശിപ്പിക്കുന്ന ഹനുമാൻ നമ്മുടെ സംരക്ഷകനായതിനാൽ ഈ ദിവസം ഹനുമാനെ ആരാധിക്കുന്നത് വീട്ടിൽ കൂടാതെ ദക്ഷിണേന്ത്യയിലെ ചില ഭാഗങ്ങളിലും ഉത്തരേന്ത്യയിലെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രങ്ങളിലും നരക ചതുർദശി ദിനത്തിൽ ഹനുമാന്റെ ജന്മദിനം ആഘോഷിക്കുന്ന പാരമ്പര്യം ഉള്ളതിനാൽ ഈ ദിവസം ഹനുമാനെയും ഭക്തിപൂർവ്വം ആരാധിക്കുന്നു.

മാത്രമല്ല ദക്ഷിണേന്ത്യയിലെ ശൈവ, വൈഷ്ണവ പാരമ്പര്യങ്ങളിൽ ഹനുമാൻ ഒരു പ്രത്യേക സ്ഥാനമാണുള്ളത് ശിവന്റെ പതിനൊന്നാമത്തെ രുദ്ര അവതാരമായി ആണ് ഹനുമാനെ കണക്കാക്കുന്നത്. വിഷ്ണുവിന്റെ അവതാരമായ ശ്രീരാമനെ സേവിക്കാൻ ശിവൻ ഹനുമാന്റെ സ്വന്തം രൂപം സ്വീകരിച്ചതിനാൽ ദീപാവലി ദിനത്തിൽ ഹനുമാന് ആരാധിക്കുന്നത് ശിവന്റെയും വിഷ്ണുവിന്റെയും പൂർണ്ണ അനുഗ്രഹമൊരുമിച്ച് ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

അതുപോലെതന്നെ ശനിയാഴ്ച ശനിദേവന് സമർപ്പിക്കപ്പെട്ട ദിവസമാണ്. ഈ ദിവസം ഹനുമാൻ ആരാധിക്കുന്നത് ശനിയുടെ ദോഷഫലങ്ങൾ ഇല്ലാതാക്കും രാവണന്റെ പിടിയിൽ നിന്ന് ശനിയെ ഹനുമാൻ മോചിപ്പിച്ചപ്പോൾ ഹനുമാന്റെ ഭക്തരെ ശല്യപ്പെടുത്തുകയില്ലെന്ന് ശനിദേവൻ നന്ദി സൂചകമായി വരം നൽകുകയുണ്ടായി എന്നും വിശ്വാസം.

ENGLISH SUMMARY

Diwali is one of the most enthusiastically celebrated festivals in the Hindu religion. According to the traditional Hindu calendar , the core days of the Diwali celebrations fall during the Chaturdashi (fourteenth lunar day) and Amavasya (new moon day) of the Krishna Paksha (waning phase of the moon) in the month of Kartika. In the South Indian tradition, the Abhyanjana Snanam—a ritual bath involving the application of oil—performed early in the morning on the day of Naraka Chaturdashi, holds special religious significance.

Follow Us