Horoscope Today: ഈ രാശിക്കാർ സൂക്ഷിക്കുക, കുടുംബ കലഹം, ആരോഗ്യ പ്രശ്നം; അറിയാം ഇന്നത്തെ നക്ഷത്രഫലം
Today Horoscope In Malayalam: ദിവസഫലങ്ങൾ ഓരോ നാളുകളാർക്കും വ്യത്യാസപ്പെട്ടിരിക്കുന്നു. ഒരേ നാളുകൾ ആണേൽപോലും ജനച്ച സമയം നാഴികകളുടെ വ്യത്യാസം തുടങ്ങിയ കാര്യങ്ങൾ നിങ്ങളും രാശിഫലത്തെ ബാധിക്കുന്നു. അത്തരത്തിൽ ഇന്നത്തെ നിങ്ങളുടെ നക്ഷത്രഫലം എന്താണെന്ന് വായിച്ചറിയാം.
ഇന്നത്തെ ഓഗസ്റ്റ് 16 ശനി. ഇന്നത്തെ ദിവസം ആരംഭിക്കുമ്പോൾ ചില രാശിക്കാർക്ക് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. മറ്റ് ചിലർക്ക് സന്തോഷവും സമാധാനവും നിറഞ്ഞ ദിവസമായിരിക്കും ഇന്നത്തേത്. അതേസമയം ദിവസഫലങ്ങൾ ഓരോ നാളുകളാർക്കും വ്യത്യാസപ്പെട്ടിരിക്കുന്നു. ഒരേ നാളുകൾ ആണേൽപോലും ജനച്ച സമയം നാഴികകളുടെ വ്യത്യാസം തുടങ്ങിയ കാര്യങ്ങൾ നിങ്ങളും രാശിഫലത്തെ ബാധിക്കുന്നു. അത്തരത്തിൽ ഇന്നത്തെ നിങ്ങളുടെ നക്ഷത്രഫലം എന്താണെന്ന് വായിച്ചറിയാം.
മേടം
മേടം രാശിക്കാർക്ക് ഇന്ന് വീട്ടിൽ മംഗള കാര്യങ്ങൾ നടക്കും. ഇത് കുടുംബത്തിൽ ഏറെ സന്തോഷം നൽകും. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക.
ഇടവം
ഈ രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമായിരിക്കില്ല. ജോലി അന്വേഷിച്ച് നടക്കുന്നവർക്ക് നല്ല അവസരങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾക്ക് ഇന്ന് നല്ല ദിവസമാണ്. ബിസിനസ്സിൽ മെച്ചമുണ്ടാകും.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നു. പല പ്രശ്നങ്ങളും തടസങ്ങളും ഉണ്ടാവാം. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇന്ന് വൈകുന്നേരം കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കുക.
കർക്കിടകം
ഇന്ന് നിങ്ങൾക്ക് വളരെ നല്ല ദിവസമായിരിക്കും. വീട്ടിൽ മംഗള കാര്യങ്ങൾ നടക്കും. ആഗ്രഹിച്ച വസ്തുക്കൾ വാങ്ങാൻ സാധിക്കും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.
ചിങ്ങം
ഈ രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. സന്തോഷവും സമൃദ്ധിയും വന്നുചേരും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം ലഭിച്ചേക്കാം. വരുമാനം വർധിക്കും. സാമ്പത്തിക സ്ഥിരത കൈവരിക്കും.
കന്നി
കന്നി രാശിക്കാർക്ക് ഇന്ന് ചില തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം. എല്ലാ കാര്യത്തിലും ശ്രദ്ധയും ജാഗ്രതയും വേണം. ആരോഗ്യ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുക. വാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കുക.
തുലാം
ഈ രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. കരിയറിൽ നല്ല അവസരങ്ങൾ ലഭിക്കാനുള്ള സാധ്യത കാണുന്നു. ബിസിനസ്സിൽ വിജയം കൈവരിക്കും.
വൃശ്ചികം
ഇന്ന് നിങ്ങൾക്ക് കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടാവാം. വെല്ലുവിളികളെ നേരിടാൻ തയ്യാറാകുക. കുടുംബത്തിൽ ചില തർക്കങ്ങൾ ഉടലെടുത്തേക്കാം. എന്നാൽ നിങ്ങളുടെ കോപം നിയന്ത്രിക്കുക.
ധനു
ഈ രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. മനസ്സിന് സമാധാനം ഉണ്ടാകും. ബിസിനസ്സിൽ കൂടുതൽ പണം സമ്പാദിക്കാൻ സാധിക്കും. ചിലവുകൾ നിയന്ത്രിക്കുക.
മകരം
ഈ രാശിക്കാർക്ക് ഇന്ന് വെല്ലുവിളികൾ നിറഞ്ഞ ദിവസമായിരിക്കും. ജോലിയിൽ തടസ്സങ്ങൾ ഉണ്ടായേക്കാം. ഏത് സാഹചര്യത്തെയും കൈകാര്യം ചെയ്യുക. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം.
കുംഭം
ഈ രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കില്ല. കഷ്ടപ്പാടുകൾ ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. പ്രിയപ്പെട്ടവരെ സന്തോഷിപ്പിക്കുക. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും.
മീനം
സന്തോഷം നിറഞ്ഞ ദിവസമായിരിക്കും ഇന്ന് നിങ്ങളുടേത്. നല്ല വാർത്തകൾ കേൾക്കാൻ സാധിക്കും. ആരോഗ്യം ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)