AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope:ഏറ്റെടുത്ത ജോലി പൂർത്തിയാക്കുന്നതിൽ തടസം നേരിടും!12 രാശികളുടെ സമ്പൂർണ നക്ഷത്ര ഫലം

Today's Horoscope on March 11:12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം....

Today’s Horoscope:ഏറ്റെടുത്ത ജോലി പൂർത്തിയാക്കുന്നതിൽ തടസം നേരിടും!12 രാശികളുടെ സമ്പൂർണ നക്ഷത്ര ഫലം
Horoscope (5)
Ashli C
Ashli C | Updated On: 11 Mar 2026 | 07:10 AM

ഇന്ന് മാർച്ച് 11 ബുധനാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം: ആരോഗ്യ കാര്യത്തിൽ ജാഗ്രത പാലിക്കുക. മറ്റു കാര്യങ്ങളിൽ തടസ്സങ്ങൾക്കു സാധ്യതയില്ല.

ഇടവം: തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങളിൽ ജാഗ്രത പാലിക്കുക. മറ്റുകാര്യങ്ങൾ ക്ഷമയോടെ ചെയ്താൽ ഫലം ഉറപ്പ്.

മിഥുനം: സമ്മിശ്രമായ ദിവസമായിരിക്കും. എല്ലാ കാര്യങ്ങളിലും തടസ്സവും വിജയവും നേരിട്ടേക്കാം.. ക്ഷമയോടെ കാര്യങ്ങൾ ചെയ്ത് തീർക്കുക.

കർക്കിടകം: ഒരു കാര്യത്തെ നിങ്ങൾ എങ്ങനെ സമീപിക്കുന്നു എന്നതിനനുസരിച്ച് ആയിരിക്കും നിങ്ങളുടെ ദിവസം. ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്തു തീർക്കുക.

ചിങ്ങം: ആരോഗ്യകരമായും സാമ്പത്തികമായും നേട്ടങ്ങൾ ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.

കന്നി: ആരോഗ്യ കാര്യത്തിൽ ജാഗ്രത പാലിക്കുക. മറ്റു കാര്യങ്ങൾ വലിയ തടസ്സങ്ങൾ ഇല്ലാതെ മുന്നോട്ടു പോകും. എന്നാൽ തീരുമാനം ശ്രദ്ധയോടെ മാത്രം എടുക്കുക.

തുലാം : ആരോഗ്യത്തിലും ദാമ്പത്യ ജീവിതത്തിലും ഇന്ന് ചെറിയ പ്രശ്നങ്ങൾക്കും വിഷമങ്ങൾക്കും സാധ്യത. മറ്റു കാര്യങ്ങൾ നിങ്ങൾ ഏറ്റെടുത്ത് ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കും.

വൃശ്ചികം: പൊതുവിൽ നല്ല ദിവസമായിരിക്കും. എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ കൈകാര്യം ചെയ്താൽ വിജയം നിങ്ങൾക്ക് സുനിശ്ചിതം. ക്ഷമയോടെ കാര്യങ്ങൾ ചെയ്തു തീർക്കുക.

ധനു: തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റു കാര്യങ്ങളിൽ ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

മകരം: ആരോഗ്യ കാര്യത്തിൽ ജാഗ്രത പാലിക്കുക. മറ്റു കാര്യങ്ങൾ നിങ്ങൾ സമീപിക്കുന്നത് അനുസരിച്ച് ഗുണവും ദോഷവുമായ ഫലങ്ങൾ ഉണ്ടായിരിക്കും.

കുംഭം: കുടുംബത്തിൽ സമാധാനം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

മീനം: ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

Follow Us