Mangal Uday 2026: വൃശ്ചികം, മകരം ഉൾപ്പടെ രാശിക്കാർക്ക് കാര്യ വിജയം! ചൊവ്വ ഉദിക്കുന്നു
Mangal Uday 2026 Lucky Zodiac Signs: മെയ് രണ്ടിന് അതായത് നാളെ ചൊവ്വ ഉദിക്കുന്നു. ഒരു ഗ്രഹം സൂര്യനോട് വളരെ അടുത്തു നീങ്ങുമ്പോൾ അതിന്റെ ശക്തി കുറയുന്നതായാണ് കണക്കാക്കുന്നത്. അതിനെ അസ്തമയം എന്നാണ് വിളിക്കുക. അതേഗ്രഹം സൂര്യനിൽ നിന്ന് അകന്ന് വീണ്ടും ദൃശ്യം ആകുന്ന സാഹചര്യത്തെ ആ ഗ്രഹത്തിന്റെ ഉദയം എന്നും വിളിക്കുന്നു.ചൊവ്വയുടെ ഈ ഉദയം ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾക്കും സന്തോഷത്തിനും അപ്രതീക്ഷിത നേട്ടങ്ങൾക്കും കാരണമാകും...........
ജ്യോതിഷത്തിൽ ചൊവ്വയെ ഊർജത്തിന്റെ ശക്തി കേന്ദ്രമായാണ് കണക്കാക്കുന്നത്. കൂടാതെ ഗ്രഹങ്ങളുടെ അധിപൻ കൂടിയാണ് ചൊവ്വ. ജ്യോതിഷ പ്രകാരം 2026 മെയ് രണ്ടിന് പുലർച്ചെ 4:30 ഓടെ ചൊവ്വ ഉദിക്കും. ഒരു ഗ്രഹം സൂര്യനോട് വളരെ അടുത്തു നീങ്ങുമ്പോൾ അതിന്റെ ശക്തി കുറയുന്നതായാണ് കണക്കാക്കുന്നത്. അതിനെ അസ്തമയം എന്നാണ് വിളിക്കുക. എന്നിരുന്നാലും അതേഗ്രഹം സൂര്യനിൽ നിന്ന് അകന്ന് വീണ്ടും ദൃശ്യം ആകുന്ന സാഹചര്യത്തെ ആ ഗ്രഹത്തിന്റെ ഉദയം എന്നും വിളിക്കുന്നു.
അത്തരത്തിൽ മെയ് രണ്ടിന് അതായത് നാളെ ചൊവ്വ ഉദിക്കുന്നു. ചൊവ്വയുടെ ഈ ഉദയം ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾക്കും സന്തോഷത്തിനും അപ്രതീക്ഷിത നേട്ടങ്ങൾക്കും കാരണമാകും. പ്രത്യേകിച്ച് അഞ്ച് രാശിക്കാർക്ക് ഇത് വലിയ നേട്ടങ്ങൾക്ക് കാരണമാകും എന്നാണ് പറയപ്പെടുന്നത്. പ്രധാനമായും അഞ്ച് രാശിക്കാർക്ക് ഈ സമയത്ത് വലിയ സൗഭാഗ്യങ്ങളും നേട്ടങ്ങളും ഉണ്ടാകും. ആ രാശിക്കാർ ആരൊക്കെ എന്നു നോക്കാം.
മേടം
മേടം രാശിയെ ഭരിക്കുന്ന ഗ്രഹമാണ് ചൊവ്വ. അതിനാൽ തന്നെ നാളെ ചൊവ്വ ഉദിക്കുന്നത് മേടം രാശിക്കാരുടെ ജീവിതത്തിൽ ശുഭകരമായ കാര്യങ്ങൾ വന്നുചേരാൻ കാരണമാകും. ജീവിതത്തിൽ നിങ്ങൾ നേരിട്ട് കൊണ്ടിരുന്ന തടസ്സങ്ങളെല്ലാം നീങ്ങി പുതിയ ജോലികളിലേക്ക് പ്രവേശിക്കുവാനും മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിക്കാരിക്കാനും സാധിക്കും. തൊഴിൽ രംഗത്ത് പുരോഗതിക്കുള്ള അവസരങ്ങൾ ഉണ്ടാകും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും സാമ്പത്തിക സ്ഥിതിയും ശക്തിപ്പെട്ടേക്കാം. അതിനാൽ തന്നെ ആരോഗ്യം മെച്ചപ്പെടുന്നതിന് വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യുക. ജീവിതത്തിൽ ദിനവും വ്യായാമം അതുപോലെ നല്ല ഭക്ഷണരീതി എന്നിവ പിന്തുടരാൻ ശ്രമിക്കുക.
ALSO READ:മകരം ഉൾപ്പടെ രാശിക്കാർ ശ്രദ്ധിക്കുക! ബുധൻ അസ്തമിക്കുന്നു
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് നാളെ കഴിയുന്നതോടെ ജീവിതത്തിൽ പുതിയ മാറ്റങ്ങൾക്ക് കാരണമാകും. അപ്രതീക്ഷിതമായ സൗഭാഗ്യങ്ങളും സന്തോഷങ്ങളും വന്നുചേരാൻ സാധ്യത. ജോലിയിൽ നേരിട്ടുകൊണ്ടിരുന്ന തടസ്സമെല്ലാം മാറും. ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം. അത് നിങ്ങളുടെ അംഗീകാരവും ബഹുമാനവും വർദ്ധിപ്പിക്കും. കൂടാതെ ജോലിയിൽ സ്ഥാനക്കാറ്റമോ വരുമാന വർദ്ധനവോ ഉണ്ടാകാൻ സാധ്യത. എന്നിരുന്നാലും ആരോഗ്യത്തിന് നല്ല ശ്രദ്ധ വേണം എടുത്തു ചാടി തീരുമാനങ്ങൾ എടുക്കരുത് എന്ത് കാര്യങ്ങൾ തീരുമാനിക്കുന്നതിനു മുന്നോടിയായി മുതിർന്നവരോട് അഭിപ്രായം തേടേണ്ടത് വളരെ അത്യാവശ്യമാണ്.
തുലാം
ഈ സമയം തുലാം രാശിക്കാർക്ക് സാമ്പത്തികമായി വളരെ നല്ലതായിരിക്കും. പുതിയ വരുമാന സ്രോതസ്സുകൾ ഉയർന്നു വരാൻ സാധ്യത. നിങ്ങളുടെ കുടുംബത്തോടൊപ്പം ഗുണ നിലവാരമുള്ള സമയം ആസ്വദിക്കാൻ നിങ്ങൾക്ക് സാധിക്കും. കുടുംബത്തിലെ അന്തരീക്ഷവും ദാമ്പത്യ ജീവിതവും നല്ലതായിരിക്കും. ഈ ഒരു കാലയളവിൽ എടുക്കുന്ന തീരുമാനങ്ങൾ എല്ലാം നിങ്ങൾക്ക് ഗുണകരമായ ഫലങ്ങൾ കൊണ്ടുവരും. എന്നിരുന്നാലും ക്ഷമയോടെ ശ്രദ്ധിച്ചു മാത്രം ഓരോ ചുവടും വയ്ക്കുക.
വൃശ്ചികം
ചൊവ്വയുടെ ഉദയം മുൻകാല തർക്കങ്ങളിൽ നിന്നും നിങ്ങൾക്ക് ആശ്വാസം നൽകിയേക്കാം. ഈ കാലയളവിൽ നിങ്ങളുടെ മനസ്സ് ശാന്തമായി തന്നെ തുടരും. മുൻകാല നിക്ഷേപങ്ങളിൽ നിന്നും സ്വത്തുകളിൽ നിന്നും നിങ്ങൾക്ക് അപ്രതീക്ഷിതമായ നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യത. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സാമ്പത്തിക സ്ഥിരത കൈവരിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം തന്നെ അനുകൂലമായി വരും. മനസ്സിന് സമാധാനം ഉണ്ടാകും കുടുംബത്തിലും സന്തോഷവും സമാധാനവും നിലനിൽക്കും. ജോലി സംബന്ധിച്ച കാര്യങ്ങളിൽ ശുഭകരമായ കാര്യങ്ങൾ നടക്കും.
മകരം
എന്തെങ്കിലും കാര്യങ്ങൾക്ക് ദീർഘകാലമായി പ്രശ്നങ്ങൾ നേരിടുന്നവർ ആണെങ്കിൽ ആശ്വാസം ലഭിക്കാൻ സാധ്യത. പൊതുവിൽ മനസ്സിന് സന്തോഷം സമാധാനവും ലഭിക്കുന്ന ഒരു സമയമായിരിക്കും. മുടങ്ങിക്കിടക്കുന്ന നിങ്ങളുടെ പണം തിരികെ ലഭിക്കാൻ സാധ്യത. ആരോഗ്യവും നല്ലതായി തുടരും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷശാസ്ത്രത്തിന്റേയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)
ENGLISH SUMMARY
Mars rises tomorrow, May 2. This rise of Mars will bring great fortune, happiness, and unexpected achievements in the lives 5 zodiac signs. Mainly, these zodiac signs will have great fortune and achievements at this time. Let’s see who those zodiac signs are.