Today’s Horoscope: ‘അപ്രതീക്ഷിത ചെലവുകൾ, പണമിടപാടുകൾ സൂക്ഷിക്കുക’; അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം

Today's Horoscope in Malayalam: ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിക്കുന്നത് എന്താകും? ചില രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിവസമാണ്. മറ്റ് ചിലർക്ക്, മനക്ലേശം, അസ്വസ്ഥത, സാമ്പത്തിക നഷ്ടം എന്നിവ ഉണ്ടായേക്കാം. ഇന്നത്തെ നിങ്ങളുടെ രാശിഫലം എന്താണെന്ന് അറിയാം.

Todays Horoscope: അപ്രതീക്ഷിത ചെലവുകൾ, പണമിടപാടുകൾ സൂക്ഷിക്കുക; അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം
Updated On: 

07 May 2025 | 06:49 AM

ഇന്ന് മെയ് 7 ബുധനാഴ്ച. ജോലി, പഠനം, കുടുംബം തുടങ്ങി ഒട്ടേറെ ഉത്തരവാദിത്തങ്ങൾ. എന്നാൽ ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിക്കുന്നത് എന്താകും? ചില രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിവസമാണ്. മറ്റ് ചിലർക്ക്, മനക്ലേശം, അസ്വസ്ഥത, സാമ്പത്തിക നഷ്ടം എന്നിവ ഉണ്ടായേക്കാം. ഇന്നത്തെ നിങ്ങളുടെ രാശിഫലം എന്താണെന്ന് അറിയാം.

മേടം
അമിത ആത്മവിശ്വാസം ദോഷം ചെയ്യും. ബിസിനസ്സിൽ നേട്ടങ്ങൾ ഉണ്ടാകും. തൊഴിലിടങ്ങളിൽ നേട്ടം. കുടുംബപരമായ കാര്യങ്ങളിൽ വീട്ടിലെ മുതിർന്നവരുടെ സഹായം തേടുന്നത് നല്ലത്.

ഇടവം
വിവാഹാലോചനകൾക്ക് മികച്ച ദിവസം. ജോലിയിൽ കൂടുതൽ ശ്രദ്ധ നൽകുക. പുതിയ അവസരങ്ങൾക്ക് സാധ്യത. പണം സൂക്ഷിച്ച് കൈകാര്യം ചെയ്യുക.

മിഥുനം
കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ബിസിനസ്സിൽ അപ്രതീക്ഷിത നേട്ടങ്ങൾ, പ്രണയ ജീവിതത്തിൽ നല്ല അവസരങ്ങൾ എന്നിവ ഉണ്ടാകും.

കർക്കടകം
ദാമ്പത്യ ജീവിതത്തിൽ സന്തോഷം, അപ്രതീക്ഷിത സാമ്പത്തിക നേട്ടം എന്നിവ ഉണ്ടാകും. ക്രിയാത്മക കാര്യങ്ങൾ ചെയ്യുന്നതിന് മികച്ച ദിവസം.

ചിങ്ങം
പണമിടപാടുകൾക്ക് തടസ്സങ്ങൾ ഉണ്ടായേക്കാം. തൊഴിലിടങ്ങളിൽ പുതിയ അവസരങ്ങൾ വരും. മേലുദ്യോ​ഗസ്ഥന്മാരിൽ നിന്ന് പ്രശംസ ലഭിക്കും. പ്രണയിക്കുന്നവർക്ക് മികച്ച ദിവസം.

കന്നി
വിദ്യാർഥികൾ പഠനകാര്യത്തിൽ ശ്രദ്ധ പുലർത്തുക. സാമ്പത്തിക ലാഭം, ജോലിസ്ഥലത്ത് സ്ഥാനക്കയറ്റം, പുതിയ സംരംഭങ്ങൾ എന്നിവ ഉണ്ടായേക്കും.

തുലാം
ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. മത്സരപരീക്ഷകളിൽ തയ്യാറെടുക്കുന്നവർക്ക് മികച്ച ദിവസം. വസ്തുവകകൾ വാങ്ങാനും വിൽക്കാനും സാധിക്കും.

വൃശ്ചികം
ജോലിയിൽ പുരോ​ഗതി, ബിസിനസിൽ നേട്ടം, സാമ്പത്തിക ലാഭം എന്നിവയ്ക്ക് സാധ്യത. ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും. സ്വന്തം കാര്യലാഭത്തിനായി മറ്റുള്ളവരെ ഉപയോ​ഗിക്കരുത്.

ധനു
സാമ്പത്തികപരമായി മികച്ച ദിവസം. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ബിസിനസുമായി ബന്ധപ്പെട്ട് യാത്രകൾക്ക് സാധ്യത. മത്സരപരീക്ഷകളിൽ വിജയമുണ്ടാകും.

മകരം
മാനസിക സംഘർഷങ്ങൾ ഉണ്ടായേക്കാം. പണമിടപാടുകൾ ശ്രദ്ധിച്ച് നടത്തുക. തടസ്സങ്ങൾ ഉണ്ടായേക്കാം. ആരോ​ഗ്യം ശ്രദ്ധിക്കുക. കാര്യപരാജയം കാണുന്നു.

കുംഭം
പരീക്ഷകളിൽ വിജയിക്കും. നിയമകാര്യങ്ങളിലെ തടസ്സം മാറും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാനും അപ്രതീക്ഷിത നേട്ടങ്ങൾക്കും സാധ്യത.

മീനം
ബിസിനസ് സംബന്ധമായി നടത്തുന്ന യാത്രകൾ ഫലം കാണും. തൊഴിലിടങ്ങളിൽ അം​ഗീകാരം, കാര്യവിജയം, ബന്ധുസമാ​ഗമം എന്നിവ കാണുന്നു.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)

Follow Us
Related Stories
Chanakya Niti: ദാമ്പത്യജീവിതത്തിൽ ‘ഇതൊന്നും’ ഇല്ലെങ്കിൽ ബന്ധം തകരും! ഭാര്യാഭർത്താക്കന്മാർ അറിയാൻ….
Horoscope Today: വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക, അപകടത്തിന് സാധ്യത; ഇന്നത്തെ നക്ഷത്രഫലം പറയുന്നത്
Navapancham Raja yog: കുംഭം ഉൾപ്പെടെ രാശിക്കാരുടെ ജീവിതത്തിൽ ജൂൺ 25 മുതൽ ഈ മാറ്റങ്ങൾ കണ്ടു തുടങ്ങും! നിർജല ഏകാദശി ദിനത്തിൽ നവപഞ്ചമരാജ യോഗം
Horoscope Today: കല്ല്യാണം മുടങ്ങാം, ശത്രുക്കൾ പിന്നാലെയുണ്ട്; ഇന്ന് ഈ നാളുകാർക്ക് സംഭവിക്കാൻ പോകുന്നത്
Kendra Yog 2026:കന്നി ഉൾപ്പെടെ രാശിക്കാർ ജൂൺ 26 മുതൽ ഓരോ ചുവടും ശ്രദ്ധയോടെ വെക്കുക! ഈ രാശിക്കാർ ജാഗ്രത പാലിച്ചില്ലെങ്കിൽ ജീവിതം മാറിമറിയും
Daily Horoscope Today: ഈ നാളുകാര്‍ക്ക് ഇന്ന് മികച്ച ദിനം, അംഗീകാരങ്ങള്‍ തേടിയെത്താം; ഇന്നത്തെ രാശിഫലം
പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാറുണ്ടോ? ഗുണങ്ങളേറെ
തലയിണക്കവറുകൾ എത്ര ദിവസത്തിലൊരിക്കൽ മാറ്റണം?
കണ്ണിനടിയിലെ കറുപ്പകറ്റാൻ നെയ്യ്; രാത്രി കിടക്കുന്നതിന് മുമ്പ്...
ഭക്ഷണം പാകം ചെയ്യുന്നതിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതോ?
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ