AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today Horoscope: ഈ രാശിക്കാർ ഇന്ന്‌ അനാവശ്യ വിവാദങ്ങളിൽ ഏര്‍പ്പെടാൻ സാധ്യത; അറിയാം ഇന്നത്തെ സമ്പൂര്‍ണ രാശിഫലം

Today Horoscope Malayalam November 2: മേടം രാശിക്കാർക്ക് ഇന്ന് ആരോഗ്യ സംബന്ധമായ പ്രശനങ്ങൾ ഉണ്ടാകാൻ സാധ്യത. ഉറക്കമില്ലായ്മ, അനാവശ്യ ചിന്തകൾ എന്നിവ ഉണ്ടാകും.

Today Horoscope: ഈ രാശിക്കാർ ഇന്ന്‌ അനാവശ്യ വിവാദങ്ങളിൽ ഏര്‍പ്പെടാൻ സാധ്യത; അറിയാം ഇന്നത്തെ സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലം (Image Credits: Gettyimages)Image Credit source: Getty Images
nandha-das
Nandha Das | Updated On: 06 Dec 2024 14:49 PM

ഇന്ന് സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കേണ്ട രാശിക്കാറുണ്ട്. തൊഴിൽ രംഗത്ത് സഹപ്രവർത്തകരോട് സൗഹൃദത്തോടെ പെരുമാറാൻ ശ്രദ്ധിക്കണം. അയൽക്കാരുമായി സ്വരച്ചേർച്ചയില്ലായ്മ ഉണ്ടാകാൻ സാധ്യത. വിവാഹം, ഗൃഹപ്രവേശം എന്നിവയിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. അനാവശ്യ അലച്ചിലികളും ഉണ്ടാകാൻ സാധ്യതയുണ്ട്. ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം.

മേടം (അശ്വതി, ഭരണി, കാർത്തിക കാൽഭാഗം)

മേടം രാശിക്കാർക്ക് ഇന്ന് ആരോഗ്യ സംബന്ധമായ പ്രശനങ്ങൾ ഉണ്ടാകാൻ സാധ്യത. ഉറക്കമില്ലായ്മ, അനാവശ്യ ചിന്തകൾ എന്നിവ ഉണ്ടാകും. സ്വത്ത് സംബന്ധിച്ച തർക്കങ്ങളിൽ ഏർപ്പെടാൻ സാധ്യത.

ഇടവം (കാർത്തിക മുക്കാൽഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

ഇടവം രാശിക്കാർ ഇന്ന് സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കുക. തൊഴിലിൽ അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുക. ഏതൊരു വിഷയത്തിനും അമിതാവേശം പരിഹാരമല്ലെന്നത് മനസിലാക്കുന്നത് നന്ന്. തൊഴിൽ രംഗത്ത് സഹപ്രവർത്തകരോട് സൗഹൃദത്തോടെ പെരുമാറുക.

മിഥുനം (മകയരം പകുതിഭാഗം, തിരുവാതിര, പുണർതം മുക്കാൽഭാഗം)

മിഥുനക്കൂറുകാർ ഇന്ന് അയൽക്കാരുമായി സ്വരച്ചേർച്ചയില്ലായ്മ ഉണ്ടാകാൻ സാധ്യത. ഇഷ്ട ഭക്ഷണം ലഭിക്കും. ദൈവിക കാര്യങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കാനാകും. വിവാഹം, ഗൃഹപ്രവേശം എന്നിവയിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.

കർക്കിടകം (പുണർതം കാൽഭാഗം, പൂയം, ആയില്യം)

കർക്കിടകം രാശിക്കാർക്ക് ഇന്ന് അത്ര മെച്ചപ്പെട്ട ദിവസമല്ല. അതിനാൽ ഏതൊരു കാര്യം ചെയ്യുമ്പോഴും ജാഗ്രത പുലർത്തണം. ആരോഗ്യ നിളയും മോശമാകാനുള്ള സാധ്യതയുണ്ട്. അനാവശ്യ അലച്ചിലികളും ഉണ്ടാകും. വിദേശത്ത് നിന്നും നല്ല വാർത്തകൾ കേൾക്കാൻ ഇടവരും.

ALSO READ: ഈ നാളുകാർക്ക് നവംബർ മാസത്തിൽ സർവ്വസൗഭാഗ്യവും രാജയോ​ഗവും: നിങ്ങളുണ്ടോ ഇക്കൂട്ടത്തിൽ?

ചിങ്ങം (മകം, പൂരം, ഉത്രം കാൽഭാഗം)

ചിങ്ങം രാശിക്കാർ ഇന്ന് യാത്രകൾ കഴിവതും ഒഴിവാക്കുന്നത് നന്ന്. തൊഴിൽ രംഗത്ത് സഹപ്രവർത്തകരോട് സഹകരണ മനോഭാവത്തോടെ പെരുമാറുക. മാതാപിതാക്കളുമായി സ്വരച്ചേർച്ചയില്ലായ്മക്ക് സാധ്യത. സുഹൃത്തുക്കളിൽ നിന്നും സഹായം ലഭിക്കും.

കന്നി (ഉത്രം മുക്കാൽഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കന്നിക്കൂറുകാർ ഇന്ന് വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കണം. യാത്രകൾ പരമാവതി ഒഴിവാക്കുന്നതാണ് നല്ലത്. പുതിയ ഇടപാടുകളിൽ പ്രവേശിക്കാൻ സാധ്യത. പുതിയ സുഹൃത്തുക്കളെ പരിചയപ്പെടാൻ ഇടവരും. മാതാവിന്റെ ആരോഗ്യ നിലയിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാൽഭാഗം)

തുലാം രാശിക്കാർക്ക് ഇന്ന് ഉച്ചവരെ കാര്യാ തടസം, ശത്രു ശല്യം എന്നിവ ഉണ്ടാകും. ഉച്ചകഴിഞ്ഞാൽ നല്ല സമയമാണ്. പണമിടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കുക. ആപൽ ഘട്ടങ്ങളിൽ അപ്രതീക്ഷിതമായ സഹായങ്ങൾ എത്തിച്ചേരും.

വൃശ്ചികം (വിശാഖം കാൽഭാഗം, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശിക്കാർക്ക് ഇന്ന് കേസുകളിലൂടെ ധനലബ്ധിയുണ്ടാകും. മാതാപിതാക്കളിൽ നിന്നും ധനസഹായം ലഭിക്കും. പൂർവിക സ്വത്ത് കൈവരാൻ ഇടയുണ്ട്. കഠിനാധ്വാനത്തിലൂടെ സാമ്പത്തിക ലാഭം ഉണ്ടാകും. പുതിയ വാഹനം വാങ്ങാനും യോഗമുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം കാൽഭാഗം)

ധനു രാശിക്കാർ ഇന്ന് അനാവശ്യ വിവാദങ്ങളിൽ ഏർപ്പെടാൻ സാധ്യത. ഭൂമി സംബന്ധമായ കേസുകളിൽ അനുകൂലമായ തീരുമാനമുണ്ടാകും. കാർഷിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ലാഭമുണ്ടാകും. ഗൃഹനിർമ്മാണം, വിദ്യാഭ്യാസം എന്നിവയ്ക്ക് തടസം നേരിടാൻ സാധ്യത.

മകരം (ഉത്രാടം മുക്കാൽഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

മകരക്കൂറുകാർക്ക് ഇന്ന് ആരോഗ്യ നില മോശമാകാൻ സാധ്യത. അധ്യാപകർ, നീതിന്യായ മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർക്ക് കൂടുത അംഗീകാരം ലഭിക്കും. സഹോദരങ്ങളുമായി കലഹിക്കാൻ സാധ്യത. ഗൃഹനിർമാണം തടസപ്പെടും. വിവാഹ തടസം മാറിക്കിട്ടും.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാൽഭാഗം)

കുംഭം രാശിക്കാർക്ക് ഇന്ന് പ്രമുഖരുടെ അംഗീകാരം ലഭിക്കും. മാതാപിതാക്കളുമായി സ്വരച്ചേർച്ചയില്ലായ്മക്ക് സാദ്യത. വാഹന ക്രയവിക്രയങ്ങളിലൂടെ ധനലബ്ദി ഉണ്ടാകും. കാർഷിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ലാഭമുണ്ടാകും.

മീനം (പൂരുരുട്ടാതി കാൽഭാഗം, ഉത്രട്ടാതി, രേവതി)

മീനക്കൂറുകാർക്ക് ഇന്ന് തൊഴിൽ രംഗത്ത് അംഗീകാരം, സ്ഥാനക്കയറ്റം, അനുയോജ്യമായ സ്ഥലംമാറ്റം എന്നിവയ്ക്ക് സാധ്യത. സാമ്പത്തിക നിലയിൽ മെച്ചമുണ്ടാകും. ഗൃഹനിർമാണം പൂർത്തിയാക്കാനാകും. മത്സരപരീക്ഷകളിൽ വിജയം കൈവരിക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)