AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: പ്രതീക്ഷിക്കുന്നത് പോലെ എല്ലാം എളുപ്പമാകില്ല; നോക്കാം ഇന്നത്തെ രാശിഫലം

Malayalam Horoscope on January 7th: രാശിഫലങ്ങള്‍ എപ്പോഴും വ്യത്യാസപ്പെട്ടിരിക്കാം. നമ്മുടെ ജനനരാശിയിലും അല്ലാതെ മറ്റ് രാശികളുടെ സ്വാധീനഫലമായുമെല്ലാം ആണ് ഇത്തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നത്. ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ എന്തെല്ലാമാണ് സംഭവിക്കാന്‍ പോകുന്നതെന്ന് പരിശോധിക്കാം. നോക്കാം ഇന്നത്തെ സമ്പൂര്‍ണ രാശിഫലം.

Today’s Horoscope: പ്രതീക്ഷിക്കുന്നത് പോലെ എല്ലാം എളുപ്പമാകില്ല; നോക്കാം ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലംImage Credit source: sarayut Thaneerat/Getty Images
Shiji M K
Shiji M K | Published: 07 Jan 2025 | 06:14 AM

രാശിഫലങ്ങള്‍ ഓരോ ദിവസവും വ്യത്യാസപ്പെട്ടിരിക്കാം. ചില ദിവസങ്ങളില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ പ്രവചിക്കുമ്പോള്‍ അടുത്ത ദിവസം ജീവിതത്തില്‍ സംഭവിക്കാനിരിക്കുന്ന എന്തെങ്കിലും മോശം കാര്യത്തെ കുറിച്ചാകും രാശിഫലം സൂചന നല്‍കുന്നത്. രാശിഫലങ്ങള്‍ എപ്പോഴും വ്യത്യാസപ്പെട്ടിരിക്കാം. നമ്മുടെ ജനനരാശിയിലും അല്ലാതെ മറ്റ് രാശികളുടെ സ്വാധീനഫലമായുമെല്ലാം ആണ് ഇത്തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നത്. ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ എന്തെല്ലാമാണ് സംഭവിക്കാന്‍ പോകുന്നതെന്ന് പരിശോധിക്കാം. നോക്കാം ഇന്നത്തെ സമ്പൂര്‍ണ രാശിഫലം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)

കാര്യതടസം, ഇച്ഛാഭംഗം, ശത്രുശല്യം, നഷ്ടം എന്നിവയാണ് ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുക. വൈകുന്നേരം അഞ്ച് മണി കഴിഞ്ഞാല്‍ കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, നിയമവിജയം, യാത്രാവിജയം എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ട്.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധതി, അംഗീകാരം, ആരോഗ്യം എന്നിവയുണ്ടാകും. വൈകുന്നേരം അഞ്ച് മണി കഴിഞ്ഞാല്‍ കാര്യപരാജയം, ശരീരസുഖക്കുറവ്, അലച്ചില്‍, അഭിമാനക്ഷതം, പാഴ്‌ചെലവ് എന്നിവയുണ്ടാകാം.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം എന്നിവയുണ്ടാകും.

കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

അലച്ചില്‍, കാര്യപരാജയം, യാത്രാപരാജയം, അഭിമാനക്ഷതം എന്നിവയുണ്ടാകും. വൈകീട്ട് അഞ്ച് മണി കഴിഞ്ഞാല്‍ കാര്യവിജയം, തൊഴില്‍ ലാഭം, മത്സരവിജയം, നിയമവിജയം, അംഗീകാരം, സന്തോഷം ഇഷ്ടഭക്ഷണസമൃദ്ധി, സല്‍ക്കാരയോഗം എന്നിവയുണ്ടാകാനിടയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

കാര്യപരാജയം, ശത്രുശല്യം, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം, യാത്രാതടസം, എന്നിവ കാണുന്നു. വൈകീട്ട് അഞ്ച് മണി കഴിഞ്ഞാല്‍ ഗുണദോഷസമ്മിശ്രമാകും കാര്യങ്ങള്‍.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കാര്യവിജയം, സുഹൃദ്‌സമാഗമം, മത്സരവിജയം, അംഗീകാരം, ആരോഗ്യം എന്നിവ കാണുന്നു. വൈകുന്നേരം അഞ്ച് മണി കഴിഞ്ഞാല്‍ കാര്യപരാജയം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, ശത്രുശല്യം എന്നിവയുണ്ടാകാം.

Also Read: Astrology Malayalam 2025: ജനുവരി 15 ന് ശേഷം സാമ്പത്തിക നേട്ടങ്ങൾ നിരവധിയാണ് ഇവർക്ക്

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

കാര്യവിജയം, മത്സരവിജയം, ഉത്സാഹം, സ്ഥാനക്കയറ്റം, തൊഴില്‍ ലാഭം എന്നിവ കാണുന്നു.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

കാര്യതടസം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസം, മനപ്രയാസം, ഇച്ഛാഭംഗം, പ്രവര്‍ത്തനമാന്ദ്യം എന്നിവ കാണുന്നു. വൈകുന്നേരം അഞ്ച് മണി കഴിഞ്ഞാല്‍ കാര്യവിജയം, സുഹൃദ്‌സമാഗമം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധിതി, സമ്മാനലാഭം, ഉപയോഗസാധനലാഭം എന്നിവയുണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

കാര്യപരാജയം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം, ധനതടസം, വേദനാജനകമായ അനുഭവങ്ങള്‍ എന്നിവ കാണുന്നു.

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവയുണ്ടാകും. വൈകുന്നേരം അഞ്ച് മണി കഴിഞ്ഞാല്‍ കാര്യതടസം, സ്വസ്ഥതക്കുറവ്, മനപ്രയാസം, ഇച്ഛാഭംഗം, ഉദരവൈഷമ്യം എന്നിവ സംഭവിക്കാം.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കാര്യതടസം, ശത്രുശല്യം, നഷ്ടം, മനപ്രയാസം എന്നിവ കാണുന്നു. വൈകുന്നേരം അഞ്ച് മണി കഴിഞ്ഞാല്‍ കാര്യവിജയം, സ്ഥാനലാഭം, നിയമവിജയം, സന്തോഷം എന്നിവയുണ്ടാകും.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)

കാര്യവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം ഇവ സംഭവിക്കും. വൈകുന്നേരം അഞ്ച് മണി കഴിഞ്ഞാല്‍ കാര്യപരാജയം, അഭിമാനക്ഷതം, മനപ്രയാസം, ഇച്ഛാഭംഗം, നിയമപരാജയം, കലഹം, ശത്രുശല്യം എന്നിവ കാണുന്നു.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Follow Us