AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

എക്​സൈസ് കേസ്: ആന്റോ അ‌ഗസ്റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala High Court grants conditional bail to Anto Augustine: എക്‌സൈസ് രജിസ്റ്റർ ചെയ്ത കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന് ജാമ്യം. ഹൈക്കോടതിയാണ് ആന്റോ അഗസ്റ്റിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. നേരത്തേ സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെയായിരുന്നു ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചത്.

എക്​സൈസ് കേസ്: ആന്റോ അ‌ഗസ്റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala High Court Grants Conditional Bail To Anto AugustineImage Credit source: facebook
Prasanth Kumar
Prasanth Kumar | Published: 22 Sep 2026 | 03:35 PM

കൊച്ചി: പോലീസ് റെയ്ഡിനിടെ വീട്ടിൽ അ‌നധികൃത മദ്യശേഖരം കണ്ടെത്തിയതിനെ തുടർന്ന് എക്​സൈസ് അ‌റസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിയുന്ന റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന് ​ഹൈക്കോടതി ജാമ്യം അ‌നുവദിച്ചു. തറവാട്ട് വീട്ടിൽ നിന്ന് അ‌നധികൃതമായി സൂക്ഷിച്ച മദ്യം കണ്ടെടുത്തെന്ന കേസിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് എക്സൈസ് ആന്റോ അ‌ഗസ്റ്റിനെ അ‌റസ്റ്റ് ചെയ്തത്. തുടർന്ന് ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പിന്നാലെ ആദ്യം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി തള്ളി. പിന്നാലെ ​ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഉപാധികളോടെയാണ് ​ഹൈക്കോടതി ആന്റോ അ‌ഗസ്റ്റിന് ജാമ്യം അ‌നുവദിച്ചിരിക്കുന്നത്. ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ ആന്റോ അഗസ്റ്റിനെതിരെ മുന്‍പ് അബ്കാരി കേസുകളുണ്ടോ എന്ന് ഹൈക്കോടതി ആരാഞ്ഞു. ഇല്ല എന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. തുടർന്ന് ആന്റോയ്ക്ക് എതിരെ മുൻപ് സമാനമായ കേസുകളില്ലെന്നതടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് ജാമ്യം അനുവദിച്ചത്.

ALSO READ: ഇഡി പറഞ്ഞു, സർക്കാർ കേട്ടു! പിണറായി വിജയൻ, വീണ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരേ അ‌ന്വേഷണത്തിന് ഉത്തരവിട്ടു

നിലവിൽ മാനന്തവാടി ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് ആൻ്റോ അഗസ്റ്റിൻ. ​ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് ലഭ്യമാകുന്ന മുറയ്ക്ക് ജയിലിൽ നിന്ന് നടപടികൾ പൂർത്തിയാക്കി ഇന്ന് തന്നെ അ‌ദ്ദേഹത്തിന് ജയിൽ മോചിതനാകാനാകും എന്നാണ് കരുതുന്നത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്ന് നിർദേശം നൽകിക്കൊണ്ടാണ് കോടതി ആൻ്റോയ്ക്ക് കേസിൽ ജാമ്യം അനുവദിച്ചത്.

മദ്യം കണ്ടെടുത്ത വീടിന്റെ ഉടമസ്ഥാവകാശത്തെയും കൈവശാവകാശത്തെയും കുറിച്ച് തർക്കങ്ങളും സംശയങ്ങളും നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കസ്റ്റഡിയിൽ ചോദ്യംചെയ്യൽ പൂർത്തിയായതിനാൽ ജയിലിൽ തുടരേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി. മദ്യം കണ്ടെടുത്ത കെട്ടിടം നിലവിൽ തന്റെ ഉടമസ്ഥതയിലുള്ളതല്ലെന്നും ബാങ്ക് ജപ്തി ചെയ്ത് വിറ്റ പ്രോപ്പർട്ടിയാണെന്നുമാണ് പ്രതിഭാഗം വാദിച്ചത്. എന്നാൽ പ്രോസിക്യൂഷൻ ഇതിനെ എതിർത്തു.

വീടിന്റെ കരമടച്ച രസീത് ആന്റോ അഗസ്റ്റിന്റെ പേരിലാണെന്നും വിലാസം ഇതാണെന്നും കാട്ടി പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു. എന്നാൽ കരമടച്ച രസീത് മാത്രം ഉടമസ്ഥാവകാശത്തിന് തെളിവാകില്ലെന്ന് കോടതി വിലയിരുത്തുകയായിരുന്നു. മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ തന്നെ ആന്റോ അ‌ഗസ്റ്റിൽ ​ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും സർക്കാരിന്റെ വിശദീകരണം തേടി, കോടതി ഹർജി ഇന്നത്തേക്ക് (സെപ്റ്റംബർ 22) പരിഗണിക്കാൻ മാറ്റുകയായിരുന്നു.

English Summary

Anto Augustine, Managing Director of Reporter TV, has been granted bail in a case registered by the Excise Department. The High Court granted him bail subject to conditions. He had approached the High Court after the Sultan Bathery Judicial First Class Magistrate Court previously rejected his bail plea.

Follow Us