AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Horoscope Today: ബിസിനസ് ലാഭം, പുതിയ അവസരങ്ങൾ: ഇന്ന് ഭാഗ്യം തേടിയെത്തുന്ന നക്ഷത്രങ്ങൾ ഏതെല്ലാം?

Astrology predictions for September 25 2026 : ചെറിയ പ്രതീക്ഷകളും ആശ്വാസവും പകരാൻ രാശിഫലങ്ങളിലെ പ്രവചനങ്ങള്‍ക്ക് സാധിച്ചേക്കാം. ചിലപ്പോഴെങ്കിലും നിരാശയും പ്രയാസങ്ങളും ഉണ്ടാക്കുന്ന വിവരങ്ങളായിരിക്കും ഇവയിലൂടെ അറിയാൻ കഴിയുക. എന്തൊക്കെയായാലും ആത്മവിശ്വാസത്തോടും ശുഭാപ്തിവിശ്വാസത്തോടും കൂടെ ജീവിത യാഥാർത്ഥ്യങ്ങളെ നേരിടുകയാണ് പ്രധാനം.

Horoscope Today: ബിസിനസ് ലാഭം, പുതിയ അവസരങ്ങൾ: ഇന്ന് ഭാഗ്യം തേടിയെത്തുന്ന നക്ഷത്രങ്ങൾ ഏതെല്ലാം?
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Jayadevan AM
Jayadevan AM | Published: 25 Sep 2026 | 06:26 AM

ആളുകൾ വളരെ ആവേശത്തോടെ വായിക്കാറുള്ള ഒന്നാണ് ദിവസേനയുള്ള രാശിഫലങ്ങൾ. ഭാവിയെക്കുറിച്ചുള്ള ആശങ്കകളും അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന ഭയവും നമ്മെ അലട്ടാറുണ്ട്. അനിശ്ചിതത്വം നിറഞ്ഞ അത്തരം സാഹചര്യങ്ങളിൽ, ചെറിയ പ്രതീക്ഷകളും ആശ്വാസവും പകരാൻ ഇത്തരം പ്രവചനങ്ങൾക്കായേക്കാം. എന്നാൽ ചിലപ്പോഴെങ്കിലും നിരാശയും പ്രയാസങ്ങളും ഉണ്ടാക്കുന്ന വിവരങ്ങളായിരിക്കും ഇവയിലൂടെ അറിയാൻ കഴിയുക. എന്തൊക്കെയായാലും, പൂർണ്ണമായ ആത്മവിശ്വാസത്തോടും ശുഭാപ്തിവിശ്വാസത്തോടും കൂടെ ജീവിത യാഥാർത്ഥ്യങ്ങളെ നേരിടുകയാണ് പ്രധാനം. ഇനി ഇന്നത്തെ (സെപ്തംബര്‍ 25) രാശിഫലം നോക്കാം.

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം):

ചെയ്യുന്ന കാര്യങ്ങൾ വിജയകരമായി പൂർത്തിയാകും. മനസ്സിന് സന്തോഷവും അംഗീകാരങ്ങളും തേടിയെത്തും. പരീക്ഷകളിൽ വിജയം പ്രതീക്ഷിക്കാം. പുതിയ കോഴ്‌സുകളിൽ പ്രവേശനം നേടാൻ നടത്തുന്ന ശ്രമങ്ങൾ സഫലമായേക്കാം

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം):

കാര്യവിജയവും മത്സരങ്ങളിൽ വിജയവും ഉണ്ടാകും. സാമ്പത്തികനേട്ടത്തിനും ബന്ധുക്കളെ കണ്ടുമുട്ടാനും അവസരമൊരുങ്ങും. എതിർപ്പുകളെ അതിജീവിക്കും. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാൻ സാധിക്കും.

Also Read: October Month Rashiphalam: ഈ നാല് രാശിക്കാർക്ക് ഒക്ടോബർ മാസം നേട്ടങ്ങളും സൗഭാഗ്യങ്ങളും കൊണ്ടുവരും

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങളോ പരാജയമോ നേരിടാം. തർക്കങ്ങൾക്കും മാനസിക അസ്വസ്ഥതകൾക്കും സാധ്യതയുണ്ട്. ആഗ്രഹിച്ച പോലെ കാര്യങ്ങൾ നടക്കാതെ വരുന്നത് നിരാശയുണ്ടാക്കാം.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

കാര്യതടസ്സവും നിയമപരമായ കാര്യങ്ങളിൽ തിരിച്ചടിയും നേരിടാം. സാമ്പത്തിക നഷ്ടങ്ങൾ, യാത്രാതടസ്സങ്ങൾ എന്നിവയ്ക്ക് സാധ്യതയുണ്ട്. പ്രിയപ്പെട്ടവരുമായി അകൽച്ച ഉണ്ടാകാതെ ശ്രദ്ധിക്കുക.

ചിങ്ങം (മകം, പുരം, ഉത്രം ആദ്യകാൽഭാഗം വരെ):

അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കും. തൊഴിൽ രംഗത്ത് അനുകൂല സാഹചര്യമുണ്ടാകും; ജോലി അന്വേഷിക്കുന്നവർക്ക് നല്ല വാർത്ത ലഭിക്കും.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം ):

ചെയ്യുന്ന ജോലികളിലും മത്സരങ്ങളിലും വിജയം നേടും. പൂർണ്ണ ആവേശത്തോടെ പ്രവർത്തിക്കാൻ സാധിക്കും. ബിസിനസ്സിൽ ലാഭം വർധിക്കുകയും പുതിയ അവസരങ്ങൾ തുറന്നുകിട്ടുകയും ചെയ്‌തേക്കാം.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ):

പ്രവർത്തനങ്ങളിൽ തടസ്സങ്ങളും മനഃപ്രയാസവും അനുഭവപ്പെടാം. ശത്രുശല്യം, തർക്കങ്ങൾ എന്നിവ ഉണ്ടാകാൻ ഇടയുണ്ട്. വേണ്ടപ്പെട്ടവരുമായി അഭിപ്രായവ്യത്യാസങ്ങൾ വരാതെ സൂക്ഷിക്കുക.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട ):

കാര്യപരാജയം, അനാവശ്യ അലച്ചിൽ, സാമ്പത്തിക നഷ്ടം എന്നിവയ്ക്ക് സാധ്യത കാണുന്നു. മനസ്സിന് സങ്കടം ഉണ്ടാക്കുന്ന സാഹചര്യങ്ങളോ പ്രിയപ്പെട്ടവരുമായുള്ള അഭിപ്രായവ്യത്യാസങ്ങളോ വരാം.

ധനു (മൂലം, പുരാടം, ഉത്രാടം ആദ്യ കാൽഭാഗം):

ആഗ്രഹിക്കുന്ന കാര്യങ്ങൾ തടസ്സമില്ലാതെ നടക്കും. ശാരീരിക ആരോഗ്യവും മനഃസുഖവും വർധിക്കും. അംഗീകാരങ്ങളും ലഭിക്കും. മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കും.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം):

കാര്യങ്ങളിൽ തടസ്സവും അഭിമാനക്ഷതവും ഉണ്ടാകാൻ ഇടയുണ്ട്. ശത്രുക്കളിൽ നിന്നുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാം. ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും പ്രത്യേക ശ്രദ്ധ പുലർത്തുക.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പുരുരുട്ടാതി ആദ്യ മുക്കാൽഭാഗം):

ചെയ്യുന്ന കാര്യങ്ങളിൽ വിജയവും ആഗ്രഹിച്ച അംഗീകാരങ്ങളും തേടിയെത്തും. പഠനകാര്യങ്ങളിലും പരീക്ഷകളിലും മികച്ച വിജയം നേടും. പുതിയ കോഴ്‌സുകളിലേക്ക് പ്രവേശനം ലഭിക്കാൻ അനുകൂല സമയമാണ്.

മീനം (പുരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):

കാര്യങ്ങളിൽ തടസ്സങ്ങളും യാത്രാബുദ്ധിമുട്ടുകളും ഉണ്ടാകാം. അനാവശ്യ തർക്കങ്ങളും മനഃപ്രയാസങ്ങളും ഒഴിവാക്കുക. പ്രധാനപ്പെട്ട കൂടിക്കാഴ്ചകളും അഭിമുഖങ്ങളും പ്രതീക്ഷിച്ച പോലെ വിജയകരമാകണമെന്നില്ല.

നിരാകരണം

ഈ ലേഖനത്തിൽ നൽകിയിട്ടുള്ള രാശിഫലങ്ങളും ജ്യോതിഷ പ്രവചനങ്ങളും പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിലെ വിവരങ്ങൾ മൂലമുണ്ടാകുന്ന വ്യക്തിപരമായ ലാഭനഷ്ടങ്ങൾക്ക് ഈ വെബ്‌സൈറ്റോ ലേഖകനോ ഉത്തരവാദിയായിരിക്കുന്നതല്ല.

English Summary

The horoscope for September 25, 2026, provides predictions for all twelve zodiac signs. Analyse career, health, finances, and relationships for the day. Signs like Aries, Leo, Virgo, and Sagittarius will enjoy success in exams, jobs, and finances. Others like Gemini, Cancer, Libra, and Capricorn should exercise extra caution today.

Follow Us