Today’s Horoscope: മീനം രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങളും, അംഗീകാരവും; ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം
Today's Horoscope: പുത്തൻ പ്രതീക്ഷകളുമായി പുതിയ മാസത്തിന്റെ ആരംഭം. പതിവുപോലെ ഇന്നും ചെയ്തുതീർക്കാൻ നിരവധി ഉത്തരവാദിത്തങ്ങൾ ഉണ്ടായിരിക്കും. എന്നാൽ ഇന്നത്തെ ദിവസത്തിൽ നിങ്ങളെ കാത്തിരിക്കുന്നത് നഷ്ടങ്ങളോ നേട്ടങ്ങളോ?

ഇന്ന് ജൂലൈ 1. പുത്തൻ പ്രതീക്ഷകളുമായി പുതിയ മാസത്തിന്റെ ആരംഭം. പതിവുപോലെ ഇന്നും ചെയ്തുതീർക്കാൻ നിരവധി ഉത്തരവാദിത്തങ്ങൾ ഉണ്ടായിരിക്കും. എന്നാൽ ഇന്നത്തെ ദിവസത്തിൽ നിങ്ങളെ കാത്തിരിക്കുന്നത് നഷ്ടങ്ങളോ നേട്ടങ്ങളോ? സമ്പൂർണ നക്ഷത്രഫലം അറിയാം…
മേടം
മേടം രാശിക്കാർക്ക് ഇന്ന് കാര്യതടസം, ശത്രുശല്യം എന്നിവ ഉണ്ടാകും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. പകൽ മൂന്ന് മണി കഴിഞ്ഞാൽ അംഗീകാരം, കാര്യവിജയം ഇവ കാണുന്നു.
ഇടവം
അപ്രതീക്ഷിത സാമ്പത്തിക ചെലവുകൾ ഉണ്ടാകും. കാര്യപരാജയം, മാനസിക സംഘർഷങ്ങൾ എന്നിവയ്ക്ക് സാധ്യത. ബിസിനസ് സംബന്ധമായ ചർച്ചകൾ പരാജയപ്പെട്ടേക്കാം.
മിഥുനം
ആരോഗ്യസ്ഥിതി മെച്ചമാകും. അംഗീകാരം, കാര്യവിജയം, സ്ഥാനക്കയറ്റം എന്നിവ കാണുന്നു. സംരംഭങ്ങൾ തുടങ്ങാൻ സാധ്യത. തൊഴിലിടങ്ങളിൽ അംഗീകാരം ലഭിക്കും.
കർക്കിടകം
കർക്കിടകം രാശിക്കാർക്ക് ഇന്ന് എല്ലാ രീതിയിലും ചില മോശം അനുഭവങ്ങൾ ഉണ്ടാകാൻ സാധ്യത കാണുന്നു. കാര്യപരാജയം, ധനതടസ്സം, അപ്രതീക്ഷിത ചെലവുകൾ എന്നിവ ഉണ്ടായേക്കും.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് കാര്യവിജയം, അംഗീകാരം എന്നിവ ഉണ്ടാകും. ബിസിനസ് സംബന്ധമായ ചർച്ചകൾ വിജയിക്കാം. അംഗീകാരം, സ്ഥാനക്കയറ്റം എന്നിവയ്ക്ക് സാധ്യത.
കന്നി
കന്നി രാശിക്കാർക്ക് ഇന്ന് മാനസിക സംഘർഷം, അലച്ചിൽ, അപ്രതീക്ഷിത ചെലവുകൾ, കാര്യതടസ്സം എന്നിവ വന്നുചേരാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
തുലാം
തുലാം രാശിക്കാർക്ക് ഇന്ന് ഒരുപോലെ നല്ലതും ചീത്തയുമായ ദിവസമാണ്.സൽക്കാരയോഗം, കാര്യവിജയം, ബന്ധുസമാഗമം ഉണ്ടാകും. വിദ്യാർത്ഥികൾക്ക് മത്സര വിജയം കാണുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. കാര്യവിജയം, പ്രവർത്തന വിജയം എന്നിവ ഉണ്ടാകും. ധനയോഗം, അംഗീകാരം, സ്ഥാനക്കയറ്റം എന്നിവ കാണുന്നു.
ധനു
ധനു രാശിക്കാർക്ക് ഇന്ന് എല്ലാ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ നൽകേണ്ട ദിവസമാണ്. ധനനഷ്ടം, ശത്രുശല്യം കാണുന്നു. കുടുംബത്തിൽ കലഹലും, മാനസിക സംഘർഷങ്ങളും ഉണ്ടാകും.
മകരം
മകരം രാശിക്കാർക്ക് ഇന്ന് മാനസിക സംഘർഷങ്ങൾ, അപ്രതീക്ഷിത ചെലവുകൾ, മാനസിക സംഘർഷങ്ങൾ ഉണ്ടാകും. യാത്രകൾ പരാജയപ്പെട്ടേക്കാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
കുംഭം
കുംഭം രാശിക്കാർക്ക് ഇന്ന് സന്തോഷം നിറഞ്ഞ ദിവസമാണ്. അംഗീകാരം, കാര്യവിജയം എന്നിവ ഉണ്ടാകും. ബിസിനസിൽ നേട്ടങ്ങൾ വന്നുചേരാം. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
മീനം
മീനം രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത നേട്ടങ്ങളും അംഗീകാരവും ഉണ്ടാകും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. കാര്യവിജയം, സുഹൃദ്സമാഗമം എന്നിവ ഉണ്ടാകും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)