Venus Transit: ദാമ്പത്യത്തിലെ പ്രശ്നങ്ങൾ ഇല്ലാതാകും, ജോലിയിൽ സ്ഥാനക്കയറ്റം! ശുക്രസംക്രമണം 5 രാശിക്കാർക്ക് കൊണ്ടുവരും ബമ്പർ നേട്ടങ്ങൾ
Venus Transit in Libra Tomorrow: ഒരു വ്യക്തിയുടെ ജാതകത്തിൽ ശുക്രൻ ശക്തൻ ആണെങ്കിൽ അവർക്ക് പ്രശസ്തി സാമ്പത്തിക അഭിവൃദ്ധി ജീവിതത്തിൽ സ്നേഹം ആഡംബരം സുഖസൗകര്യങ്ങൾ എന്നിവ ഉണ്ടായിരിക്കും
നാളെ നവംബർ രണ്ടിന് ശുക്രൻ സ്വന്തം രാശിയായ തുലാം രാശിയിൽ പ്രവേശിക്കുകയും നവംബർ 25 വരെ അവിടെ തുടരുകയും ചെയ്യും. ഈ കാലയളവിൽ നാലു രാശിക്കാരുടെ ജീവിതത്തിൽ ശുഭകരമായ മാറ്റങ്ങൾ അനുഭവപ്പെടും. ജ്യോതിഷപ്രകാരം സ്നേഹം, സൗന്ദര്യം, കല, സമ്പത്ത്, സമൃദ്ധി, ആഡംബരം എന്നിവ കൊണ്ടുവരുന്ന ഗ്രഹമായാണ് ശുക്രനെ കണക്കാക്കുന്നത്. ഇടവം തുലാം രാശികളുടെ ഭരണഗ്രഹം കൂടിയാണ് ശുക്രൻ.
ഒരു വ്യക്തിയുടെ ജാതകത്തിൽ ശുക്രൻ ശക്തൻ ആണെങ്കിൽ അവർക്ക് പ്രശസ്തി സാമ്പത്തിക അഭിവൃദ്ധി ജീവിതത്തിൽ സ്നേഹം ആഡംബരം സുഖസൗകര്യങ്ങൾ എന്നിവ ഉണ്ടായിരിക്കും. ജ്യോതിഷപ്രകാരം ശുക്രൻ തുലാം രാശിയിലേക്ക് പ്രവേശിക്കുമ്പോൾ ചില രാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരും. അത്തരത്തിൽ ശുക്രൻ്റെ സംക്രമണം ഏതൊക്കെ രാശിക്കാർക്കാണ് ഗുണം ചെയ്യുക എന്ന് നോക്കാം.
മേടം : മേടം രാശിക്കാർക്ക് ഈ സംക്രമണം സുഖവും സന്തോഷവും കൊണ്ടുവരും. പുതിയ തൊഴിലവസരങ്ങൾ കണ്ടെത്തും. സാമ്പത്തിക നില മെച്ചപ്പെടും. കൂടാതെ നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും.
ഇടവം: ഇടം രാശിക്കാരുടെ അധിപൻ ആണ് ശുക്രൻ. അതിനാൽ ഈ സംക്രമണം നിങ്ങൾക്ക് വളരെ നല്ലതായി കണക്കാക്കുന്നു. ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങളോ സ്ഥാനക്കായമോ ലഭിച്ചേക്കാം. വാഹനമോ സ്വത്തോ വാങ്ങാനുള്ള അവസരം നിങ്ങൾക്ക് ലഭിക്കും. വരുമാനം വർദ്ധിക്കും നിക്ഷേപങ്ങൾക്ക് മികച്ച സമയമാണ്.
ചിങ്ങം: നാളെ സംഭവിക്കാൻ പോകുന്ന ശുക്രൻ്റെ സംക്രമണം ചിങ്ങം രാശിക്കാരുടെ ദാമ്പത്യ ജീവിതത്തിൽ അനുഭവപ്പെടുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. കരിയർ ഒരു പുതിയ ദിശ കണ്ടെത്തിയേക്കാം. ബിസിനസ് മേഖലയിലുള്ളവർക്കും മികച്ച സമയം.
കന്നി: കന്നി രാശിക്കാർക്ക് ശുക്രൻ്റെ സംക്രമണം അനുകൂലമായ നേട്ടങ്ങൾ കൊണ്ടുവരും. വരുമാനം വർദ്ധിക്കും. നിങ്ങളുടെ വാക്കുകൾ മറ്റുള്ളവരിൽ സ്വാധീനം ചെലുത്തും. തൊഴിൽ മേഖലയിലും മികച്ച നേട്ടങ്ങൾ.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. Tv9 ഇത് സ്ഥിരീകരിക്കുന്നില്ല)