Solar Eclipse: കുടുംബത്തിൽ അകാരണമായ കലഹം, സാമ്പത്തിക നഷ്ടം! സൂര്യന്റെ ഗ്രഹണം ബാധിക്കുന്ന 3 രാശികൾ
Solar Eclipse 2026:എന്നാൽ പ്രപഞ്ചത്തിൽ നടക്കുന്ന ഈ മാറ്റം 12 രാശികളെയും സ്വാധീനിക്കും എന്ന കാര്യത്തിൽ തർക്കമില്ല. പ്രധാനമായും ചില രാശിക്കാർക്ക് വെല്ലുവിളികളും ബുദ്ധിമുട്ടുകളും സൃഷ്ടിക്കും. അത്തരത്തിൽ ഓഗസ്റ്റ് 12ന് സംഭവിക്കുന്ന സൂര്യഗ്രഹണം ബാധിക്കുന്ന മൂന്ന് രാശികൾ ആരൊക്കെ എന്ന് നോക്കാം............

Solar Eclipse
ഓഗസ്റ്റ് 12ന് അപൂർവമായ ഒരു സൂര്യഗ്രഹണം സംഭവിക്കാൻ പോകുന്നു. മാത്രമല്ല ഇത് വർഷത്തിലെ അവസാനത്തെ സൂര്യഗ്രഹണം കൂടിയാണ്. സാധാരണയായി ഗ്രഹണത്തിന്റെ പേരുകൾ കേൾക്കുമ്പോൾ തന്നെ ആളുകൾക്ക് ഭയവും സംശയങ്ങളും ഒക്കെ ഉണ്ടാവുന്നത് സ്വാഭാവികമാണ്.. എന്നാൽ ജ്യോതിഷകളുടെ അഭിപ്രായത്തിൽ ഈ സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. അതിനാൽ തന്നെ വലിയ രീതിയിൽ ഉള്ള നേരിട്ടുള്ള സ്വാധീനം ഇവിടെ സംഭവിക്കുന്നില്ല. എന്നാൽ പ്രപഞ്ചത്തിൽ നടക്കുന്ന ഈ മാറ്റം 12 രാശികളെയും സ്വാധീനിക്കും എന്ന കാര്യത്തിൽ തർക്കമില്ല. പ്രധാനമായും ചില രാശിക്കാർക്ക് വെല്ലുവിളികളും ബുദ്ധിമുട്ടുകളും സൃഷ്ടിക്കും. അത്തരത്തിൽ ഓഗസ്റ്റ് 12ന് സംഭവിക്കുന്ന സൂര്യഗ്രഹണം ബാധിക്കുന്ന മൂന്ന് രാശികൾ ആരൊക്കെ എന്ന് നോക്കാം.
ചിങ്ങം
ചിങ്ങം രാശിയുടെ അധിപൻ സൂര്യൻ ആയതിനാൽ ഈ ഗ്രഹണത്തിന്റെ സ്വാധീനം ചിങ്ങം രാശിക്കാർക്ക് അല്പം കൂടുതലായിരിക്കും. അതിനാൽ തന്നെ ഈ കാലയളവിൽ ചിങ്ങം രാശിക്കാർ ഓരോ ചുവടും ശ്രദ്ധാപൂർവ്വം എടുക്കണം. പ്രത്യേകിച്ച് സംസാരിക്കുമ്പോൾ ക്ഷമയോടെ ഇരിക്കേണ്ടത് വളരെ പ്രധാനമാണ്. എന്തെങ്കിലും അഭിപ്രായമോ തീരുമാനം എടുക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുന്നത് വളരെ നല്ലതാണ്. ഈ സമയത്ത് നിങ്ങൾ എടുക്കുന്ന കഠിനാധ്വാനവും പരിശ്രമവും ഒന്നും ഫലവത്താവാൻ സാധ്യതയില്ല. കടബാധ്യതകളും സാമ്പത്തിക നഷ്ടങ്ങളും കാരണം നിങ്ങളുടെ മനസ്സിൽ ഉത്കണ്ഠയും പിരിമുറുക്കവും വർദ്ധിച്ചേക്കാം.
കന്നി
ജോലിയുടെയും ആരോഗ്യത്തിന്റെയും കാര്യത്തിൽ കന്നിരാശിക്കാർക്ക് ഈ കാലയളവ് അൽപ്പം വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നാണ് ജ്യോതിഷികൾ അഭിപ്രായപ്പെടുന്നത്. നിങ്ങൾ എത്രയൊക്കെ കഠിനാധ്വാനം ചെയ്താലും നിങ്ങൾക്ക് ഈ സമയത്ത് ഫലം ലഭിക്കില്ല. ഇത് നിങ്ങളിൽ നിരാശ വർദ്ധിപ്പിക്കും. ജോലി മാറാൻ ആഗ്രഹിക്കുന്നവർക്കും തൊഴിൽ ലഹിതരായവർക്കും പുതിയ ജോലി കണ്ടെത്താൻ ഈ കാലയളവിൽ ബുദ്ധിമുട്ടായിരിക്കും. കനിരാർക്ക് സാമ്പത്തിക കാര്യങ്ങളിലും ആരോഗ്യത്തിലും ഈ സമയത്ത് കൂടുതൽ ശ്രദ്ധ ചെലുത്തണം.
വൃശ്ചികം
വൃശ്ചിക രാശിക്കാർക്ക് ഗ്രഹണത്തിന് സ്വാധീനം കുടുംബപരവും സാമ്പത്തികവുമായ കാര്യങ്ങളിൽ ചില ആശങ്കകൾക്ക് കാരണമായേക്കാം. വർദ്ധിച്ചുവരുന്ന കാടബാധ്യത നിങ്ങളെ അലട്ടാൻ സാധ്യതയുണ്ട്. അതിനാൽ അനാവശ്യമായ ചെലവുകൾ കുറയ്ക്കുന്നതാണ് നല്ലത്. ദാമ്പത്യ ജീവിതത്തിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം. കുടുംബത്തിൽ നിരന്തരം വഴക്കുകൾ അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകാം ഇവയ്ക്കൊപ്പം ആരോഗ്യസംബന്ധമായ പ്രശ്നങ്ങൾ വർധിക്കുന്നതിന് ലക്ഷണങ്ങളും കാണുന്നു അതിനാൽ ശാരീരിക ആരോഗ്യത്തിനും മാനസികമായ സമാധാനത്തിനും വളരെയധികം പ്രാധാന്യം നൽകുക.
ENGLISH SUMMARY
A rare solar eclipse is going to happen on August 12. And this is also the last solar eclipse of the year. Usually, when people hear the names of eclipses, it is natural that they feel fear and doubts. But according to astrologers, this solar eclipse will not be visible in India.