AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Blessley Arrest: ബിഗ് ബോസ് താരം ബ്ലെസ്ലി അറസ്റ്റിൽ, വിനയായത് ക്രിപ്റ്റോ, വിദേശത്തെത്തിയിട്ടും വിട്ടില്ല

മറ്റ് നിരവധി പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചാണ് കേസിൽ അന്വേഷണം

Blessley Arrest: ബിഗ് ബോസ് താരം ബ്ലെസ്ലി അറസ്റ്റിൽ, വിനയായത് ക്രിപ്റ്റോ, വിദേശത്തെത്തിയിട്ടും വിട്ടില്ല
Blessley ArrestImage Credit source: TV9 Network, Social Media
arun-nair
Arun Nair | Updated On: 16 Dec 2025 18:01 PM

കോഴിക്കോട്: മലയാളം ബിഗ് ബോസ് സീസൺ-4-ലെ ഫൈനലിസ്റ്റ് ബ്ലെസ്ലി അറസ്റ്റിൽ. ഓൺലൈൻ തട്ടിപ്പ് നടത്തി ലഭിച്ച തുക ക്രിപ്റ്റോ കറൻസിയാക്കി വിദേശത്ത് എത്തിച്ചെന്നാണ് കേസ്. ഇയാളെ കൂടാതെ മറ്റ് നിരവധി പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചാണ് കേസിൽ അന്വേഷണം നടത്തുന്നത്.  കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നാണ് വിവരം. തട്ടിപ്പ് പണം മ്യൂൾ അക്കൗണ്ട്‌ വഴി മാറ്റിയെന്നാണ് വിവരം. ബ്ലെസ്ലി അടക്കം ഇതുവരെ 3 പേരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞ ജൂണിൽ രജിസ്റ്റർ ചെയ്ത കേസിൽ വിശദമായ അന്വേഷണം നടന്നു വരികയാണ്.

ആരാണ് ബ്ലെസ്ലി

ബിഗ്ബോസ് സീസൺ-4-ലെ ഫസ്റ്റ് റണ്ണർ അപ്പ് എന്ന നിലയിൽ മാത്രമല്ല. യൂട്യൂബർ, മ്യൂസിഷ്യൻ എന്നീ നിലകളിലും ബ്ലെസ്ലി പ്രശസ്തനാണ്. നിരവധി സ്റ്റേഷ് ഷോകളിലും ഇയാൾ പങ്കെടുക്കാറുണ്ട്.