AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2026 Auction: അടിസ്ഥാനവിലയിൽ നിന്ന് 4633 ശതമാനം വർധന!; ലേല സമവാക്യങ്ങൾ തകർത്തെറിഞ്ഞ് യുവതാരങ്ങൾ

Prashant Veer And Karthik Sharma: ഐപിഎൽ മിനി ലേലത്തിൽ ഇന്ത്യൻ താരങ്ങൾക്ക് നേട്ടം. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന പ്രശാന്ത് വീർ, കാർത്തിക് ശർമ്മ എന്നീ താരങ്ങൾക്ക് 14.2 കോടി രൂപയാണ് ലഭിച്ചത്.

IPL 2026 Auction: അടിസ്ഥാനവിലയിൽ നിന്ന് 4633 ശതമാനം വർധന!; ലേല സമവാക്യങ്ങൾ തകർത്തെറിഞ്ഞ് യുവതാരങ്ങൾ
പ്രശാന്ത് വീർImage Credit source: Social Media
abdul-basith
Abdul Basith | Published: 16 Dec 2025 17:23 PM

ഐപിഎൽ മിനി ലേലത്തിൽ നേട്ടമുണ്ടാക്കി അൺകാപ്പ്ഡ് ഇന്ത്യൻ താരങ്ങൾ. ജമ്മു കശ്മീർ പേസ് ഓൾറൗണ്ടർ ആഖിബ് നബി, ഉത്തർ പ്രദേശ് ഓൾറൗണ്ടർ പ്രശാന്ത് വീർ, രാജസ്ഥാൻ വിക്കറ്റ് കീപ്പർ കാർത്തിക് ശർമ്മ തുടങ്ങിയവർ അടിസ്ഥാന വിലയുടെ പല മടങ്ങ് ഇരട്ടി തുകയാണ് മിനി ലേലത്തിൽ സ്വന്തമാക്കിയത്.

ഉത്തർപ്രദേശ് താരം പ്രശാന്ത് വീർ, രാജസ്ഥാൻ താരം കാർത്തിക് ശർമ്മ എന്നീ താരങ്ങൾക്കായി കടുത്ത ബിഡിങ് വാർ ആണ് നടന്നത്. 20 വയസുകാരനായ പ്രശാന്ത് വീർ യുപിടി20 ലീഗിലെ തകർപ്പൻ പ്രകടനങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഇക്കഴിഞ്ഞ യുപിടി20 ലീഗിൽ 10 മത്സരങ്ങളിൽ നിന്ന് 320 റൺസും 8 വിക്കറ്റും താരം നേടിയിരുന്നു. 30 ലക്ഷം അടിസ്ഥാന വിലയിൽ ലഖ്നൗ, മുംബൈ എന്നിവർ ചേർന്ന് ആരംഭിച്ച ബിഡിങ് വാറിൽ 1.3 കോടി രൂപയ്ക്ക് ചെന്നൈ കളത്തിലിറങ്ങി. പിന്നീട് രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവരുമായി കടുത്ത പോരാട്ടത്തിന് ശേഷം 14.2 കോടി രൂപയ്ക്ക് പ്രശാന്ത് വീറിനെ ചെന്നൈ സ്വന്തമാക്കി.

Also Read: IPL 2026 Auction: ജമ്മു പേസർക്കായി പൊരിഞ്ഞ പോരാട്ടം; പ്രതീക്ഷിച്ചതുപോലെ വൻ തുക നേടി കശ്മീർ താരം ഡൽഹിയിൽ

കാർത്തിക് ശർമ്മയ്ക്കായും സമാന പോരാട്ടമാണ് നടന്നത്. ആഭ്യന്തര മത്സരങ്ങളിൽ ഗംഭീര പ്രകടനങ്ങളാണ് 19 വയസുകാരനായ താരം നടത്തുന്നത്. മുംബൈ, ലഖ്നൗ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ് എന്നീ ടീമുകളൊക്കെ കാർത്തികിനായി കളത്തിലിറങ്ങി. ഒടുവിൽ പ്രശാന്ത് വീറിന് ലഭിച്ച അതേ തുകയ്ക്ക് കാർത്തിക് ശർമ്മയും ചെന്നൈ സൂപ്പർ കിംഗ്സിലേക്ക്. ഇരു താരങ്ങൾക്കും ലഭിച്ചത് അടിസ്ഥാന വിലയുടെ 4633 ശതമാനം വർധനയാണ്.

അതേസമയം, മലയാളി താരം ഈദൻ ആപ്പിൾ ടോം അടക്കമുള്ള താരങ്ങൾ അൺസോൾഡ് ആയി.