ഡിസംബർ തുടക്കത്തിൽ ശുക്രനും ചന്ദ്രനും സംയോജിക്കുന്നു! ചിങ്ങം ഉൾപ്പെടെ രാശികൾക്ക് നേട്ടം

ഡിസംബർ ആരംഭത്തിൽ ചന്ദ്രൻ തുലാം രാശിയിലേക്ക് പ്രവേശിക്കും. ശുക്രൻ ഇതിനകം തന്നെ തുലാം രാശിയിലാണ് സഞ്ചരിക്കുന്നത് അതിനാൽ ചന്ദ്രന്റെയും ശുക്രൻ്റെയും സംയോജനം സംഭവിക്കും.ഈ രണ്ട് ഗ്രഹങ്ങളുടെയും സംയോജനം വളരെ ശുഭകരമായയാണ് കണക്കാക്കുന്നത്. ഡിസംബർ ആദ്യം ഈ സംയോഗം സംഭവിക്കുന്നതിനാൽ തന്നെ ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാർക്കും ഏതെങ്കിലും വിധത്തിൽ അനുഭവപ്പെടും. എന്നാൽ ചില രാശിക്കാർക്ക് ജീവിതത്തിൽ വലിയ മാറ്റങ്ങൾ അനുഭവിക്കാനുള്ള സാധ്യതയുണ്ട്.

ഡിസംബർ തുടക്കത്തിൽ ശുക്രനും ചന്ദ്രനും സംയോജിക്കുന്നു! ചിങ്ങം ഉൾപ്പെടെ രാശികൾക്ക് നേട്ടം

Shukra Transit (1)

Published: 

25 Nov 2026 | 10:59 AM

ജ്യോതിഷപ്രകാരം ഒമ്പത് ഗ്രഹങ്ങളിൽ മനസ്സിന്റെ ഘടകമായാണ് ചന്ദ്രനെ കണക്കാക്കുന്നത്. ഗ്രഹങ്ങളിൽ ഏറ്റവും കുറഞ്ഞ ദിവസം കൊണ്ട് രാശി മാറ്റുന്ന ഗ്രഹമാണ് ചന്ദ്രൻ. ഈ ചന്ദ്രൻ രണ്ടര ദിവസം വരെ ഒരു രാശിയിൽ തുടരും. കർക്കിടകത്തിന്റെ അധിപനായ ചന്ദ്രൻ ഏറ്റവും കുറഞ്ഞ ദിവസങ്ങളിൽ സ്ഥാനം മാറ്റുന്നു. അത്തരത്തിൽ ഡിസംബർ ആരംഭത്തിൽ ചന്ദ്രൻ തുലാം രാശിയിലേക്ക് പ്രവേശിക്കും. ശുക്രൻ ഇതിനകം തന്നെ തുലാം രാശിയിലാണ് സഞ്ചരിക്കുന്നത് അതിനാൽ ചന്ദ്രന്റെയും ശുക്രൻ്റെയും സംയോജനം സംഭവിക്കും.

ഈ രണ്ട് ഗ്രഹങ്ങളുടെയും സംയോജനം വളരെ ശുഭകരമായയാണ് കണക്കാക്കുന്നത്. ഡിസംബർ ആദ്യം ഈ സംയോഗം സംഭവിക്കുന്നതിനാൽ തന്നെ ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാർക്കും ഏതെങ്കിലും വിധത്തിൽ അനുഭവപ്പെടും. എന്നാൽ ചില രാശിക്കാർക്ക് ജീവിതത്തിൽ വലിയ മാറ്റങ്ങൾ അനുഭവിക്കാനുള്ള സാധ്യതയുണ്ട്. വലിയ സമ്പത്തും വിജയവും അനുഭവപ്പെടും. ഡിസംബർ ആദ്യം സംഭവിക്കുന്ന ചന്ദ്രന്റേയും ശുക്രന്റെയും സംയോഗം മൂലം ഏതൊക്കെ രാശിക്കാർക്കാണ് ഭാഗ്യം ലഭിക്കുക എന്ന് നോക്കാം.

ALSO READ:രാഹുവും കേതുവും സംക്രമിക്കുന്നു! ഇന്നുമുതൽ 3 രാശികളുടെ ജീവിതത്തിൽ അപ്രതീക്ഷിത പ്രശ്നങ്ങളും ദുരിതവും

ചിങ്ങം

ചിങ്ങത്തിന്റെ മൂന്നാം ഭാവത്തിലാണ് ചന്ദ്രനും ശുക്രനും കൂടിച്ചേരുന്നത്. ഇത് ധൈര്യം, ആത്മവിശ്വാസം, എന്നിവ വർദ്ധിപ്പിക്കും. ജോലി ചെയ്യുന്നവർക്ക് ഓഫീസിൽ വിജയകരമായ ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിക്കും. കഠിനാധ്വാനത്തിന്റെ ഫലം അവർക്ക് ഈ കാലയളവിൽ ലഭിക്കും. ജോലി അന്വേഷിക്കുന്നവർക്ക് നല്ല ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. ആത്മീയതയിലുള്ള ഇവരുടെ താല്പര്യം വർദ്ധിക്കും. കുടുംബജീവിതം മികച്ചതാരിക്കും. സമ്മർദ്ദം കുറയും. വിവാഹം കഴിക്കാത്തവർക്ക് നല്ല ഭർത്താവിനെ ലഭിക്കും.

വൃശ്ചികം

വൃശ്ചികം രാശിയുടെ പന്ത്രണ്ടാം ഭാവത്തിൽ ചന്ദ്രനും ശുക്രനും കൂടി ചേരുന്നത് ഇതീ രാശിക്കാരുടെ ഭൗതിക സുഖങ്ങളും ആഡംബരങ്ങളും വർധിപ്പിക്കും. പുതിയ വരുമാനസ്രോതസ്സുകൾ ഉയർന്നു വരാനുള്ള സാധ്യതയുണ്ട്. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നല്ല ഫലങ്ങൾ ലഭിക്കും. ജോലി ചെയ്യുന്നവർക്ക് ഈ കാലഘട്ടം അനുകൂലമായിരിക്കും. ഉന്നത അധികാരികളുമായുള്ള ബന്ധം ശക്തിപ്പെടും. ബിസിനസുകാർക്ക് നല്ല സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ജോലിക്ക് വിദേശയാത്ര നടത്താനുള്ള അവസരങ്ങൾ ഉണ്ടാകും. വിവാഹിതർക്ക് വളരെ സന്തോഷകരമായ ഒരു കാലഘട്ടം ആയിരിക്കും.

കർക്കിടകം

കർക്കിടകത്തിന്റെ നാലാം ഭാവത്തിലാണ് ചന്ദ്രനു ശുക്രനും കൂടിച്ചേരുന്നത്. ഇത് ഈ രാശിക്കാരുടെ സാമ്പത്തിക സൗകര്യങ്ങൾ വർദ്ധിപ്പിക്കും. ജീവിതത്തിൽ ദീർഘകാല പ്രശ്നങ്ങൾ അവസാനിക്കും. ദീർഘകാലമായി നിങ്ങൾ നേരിടുന്ന പല ബുദ്ധിമുട്ടുകൾക്കും അവസാനം ഉണ്ടാകും. എന്നിരുന്നാലും ജോലി ചെയ്യുന്നവർ അല്പം നന്നായി ശ്രദ്ധിക്കണം. അനാവശ്യമായ വാദപ്രതിവാദങ്ങൾ ഒഴിവാക്കണം. എന്നിരുന്നാലും നിങ്ങൾ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ നിങ്ങൾക്ക് നല്ല വിജയം നേടാൻ സാധിക്കും. കുടുംബത്തിൽ അന്തരീക്ഷം നല്ലതായിരിക്കും. നിങ്ങളുടെ കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാൻ നിങ്ങൾക്ക് അവസരം.

ENGLISH SUMMARY

In early December, the Moon will enter the sign of Libra. Since Venus is already transiting through Libra, a conjunction of the Moon and Venus will occur. This conjunction of the two planets is considered highly auspicious. As this alignment takes place at the beginning of December, its influence will be felt, in one way or another, by individuals of all zodiac signs.

Loading...
Unable to load recommendations.
Follow Us
നാരങ്ങ നീരിൽ തേൻ ചേർത്ത് കഴിച്ചാൽ! ​ഗുണമറിഞ്ഞാൽ ഞെട്ടും
റൈഡേഴ്സിന്റെ ഇഷ്ട മോഡൽ -ഹീറോ എക്സ്പൾസ് 200
ഹോണർ മാജിക് 9 പ്രോ മാക്സ്: 8000mAh ബാറ്ററി, രണ്ട് 200MP ക്യാമറ
ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ സാധിക്കുമോ?
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ