Malavya Rajyoga 2025: വെറും 2 മാസം കൂടി! ഈ 3 രാശിക്കാർക്ക് പുതിയ ജോലി, ഉയർന്ന ശമ്പളം, സൗഭാഗ്യങ്ങൾ; ശുക്രന്റെ മാളവ്യ രാജയോഗം
Malavya Rajyoga 2025: സമ്പത്തിന്റെയും സമൃദ്ധിയുടെയും ആഡംബരത്തിന്റെയും ഗ്രഹമായാണ് ശുക്രനെ കണക്കാക്കുന്നത്. ശുക്രൻ തന്റെ സ്വന്തം രാശിയായ തുലാം രാശിയിൽ സഞ്ചരിക്കുമ്പോൾ ആണ് മാളവ്യരാജയോഗം രൂപം കൊള്ളുന്നത്.ജ്യോതിഷത്തിൽ ഏറ്റവും ശുഭകരമായി കണക്കാക്കപ്പെടുന്ന 5 മഹാപുരുഷ രാജയോഗങ്ങളിൽ ഒന്നാണ് ഇത്.
Venus Transit 2025 November:ജ്യോതിഷപ്രകാരം നവംബർ മാസത്തോടെ മൂന്ന് രാശിക്കാർക്ക് നല്ല കാലം. അവരുടെ ജീവിതത്തിൽ പുരോഗതിയും സമ്പത്തും ഉണ്ടാകും. നവംബർ തുടക്കത്തിൽ സംഭവിക്കുന്ന ശുക്രൻ്റെ സംക്രമണം മൂലം ഉണ്ടാകുന്ന മാളവ്യ രാജയോഗമാണ് ഇതിന് കാരണം. സമ്പത്തിന്റെയും സമൃദ്ധിയുടെയും ആഡംബരത്തിന്റെയും ഗ്രഹമായാണ് ശുക്രനെ കണക്കാക്കുന്നത്. ശുക്രൻ തന്റെ സ്വന്തം രാശിയായ തുലാം രാശിയിൽ സഞ്ചരിക്കുമ്പോൾ ആണ് മാളവ്യരാജയോഗം രൂപം കൊള്ളുന്നത്.
ജ്യോതിഷത്തിൽ ഏറ്റവും ശുഭകരമായി കണക്കാക്കപ്പെടുന്ന 5 മഹാപുരുഷ രാജയോഗങ്ങളിൽ ഒന്നാണ് ഇത്. നവംബർ രണ്ടിനാണ് ശുക്രൻ സ്വന്തം രാശിയായ തുലാം രാശിയിലേക്ക് സഞ്ചരിക്കുകയും മാളവ്യ രാജയോഗം സൃഷ്ടിക്കുകയും ചെയ്യുക. അത് നവംബർ 26 വരെ നീണ്ടുനിൽക്കും. ഈ സമയത്ത് ഇനി പറയുന്ന മൂന്നു രാശിക്കാർക്ക് പുതിയ ജോലി, സമ്പത്ത് എന്നിവ ഉണ്ടാകും. വർഷാവസാനത്തോടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾ ലഭിക്കും. ഈ മൂന്നു രാശിക്കാർ ആരാണെന്ന് നോക്കാം.
തുലാം: തുലാം രാശിക്കാർക്ക് ശുക്രൻ്റെ സംക്രമണം മൂലം ഉണ്ടാകുന്ന മാളവ്യാ രാജയോഗം നിരവധി ശുഭ ഫലങ്ങൾ കൊണ്ടുവരു. ഇത് നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടുത്തും. സമ്പത്ത് വർദ്ധിപ്പിക്കും. ജോലി അന്വേഷിക്കുന്നവർക്കും ശുഭകരമായ സമയം.
മകരം: മാളവ്യരാജയോഗം മകരം രാശിക്കാർക്ക് ഗുണം നൽകും. ജോലിയിൽ സ്ഥാന കയറ്റത്തിനും ഉയർന്ന സ്ഥാനത്തിനും സാധ്യത. കരിയറിൽ പുരോഗതി. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത.
ധനുരാശി: ധനുരാശിക്കാർക്ക് മാളവ്യാരാജയോഗത്തിലൂടെ നിരവധി നേട്ടങ്ങൾ കൈവരും. പുതിയ വരുമാനസ്രോതസ്സുകൾ തുറന്നുവരും. നിക്ഷേപങ്ങൾ ലാഭം നൽകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ശുഭകരമായ വാർത്തകൾ കേൾക്കാനുള്ള സാധ്യത.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയിട്ടുള്ളതാണ് TV9 ഇത് സ്ഥിരീകരിക്കുന്നില്ല.)