Mars Transit in Scorpio: മകരം, കുംഭം… ഈ 5 രാശിക്കാർ 3 ദിവസത്തിനുള്ളിൽ പണത്തിൽ ആറാടും! വൃശ്ചിക രാശിയിലെ ചൊവ്വ സംക്രമണം വിജയത്തിലെത്തിക്കും
Mars Transit in Scorpio 2025: പല അപൂർവ്വമായ രാജയോഗങ്ങളും രൂപം കൊള്ളും. ഡിസംബർ 7 വരെ ചൊവ്വ വൃശ്ചിക രാശിയിലായിരിക്കും സഞ്ചരിക്കുക. ഈ സംക്രമണം വിവിധ രാശിക്കാരുടെ ജീവിതത്തിൽ ശാരീരികമായും മാനസികമായും വലിയ സ്വാധീനം ചെലുത്തും.
Mars Transit 2025 in Scorpio: ചൊവ്വ തന്റെ വൃശ്ചിക രാശിയിലേക്ക് സംക്രമിക്കാൻ ഒരുങ്ങുന്നു. ഒക്ടോബർ 27-ന് ചൊവ്വ തുലാം രാശിയിൽ നിന്ന് മാറി സ്വന്തം രാശിയായ വൃശ്ചികത്തിലേക്ക് പ്രവേശിക്കും. ഈ നീക്കം വിവിധ രാശികളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കാണ് കാരണമാകുക. പല അപൂർവ്വമായ രാജയോഗങ്ങളും രൂപം കൊള്ളും. ഡിസംബർ 7 വരെ ചൊവ്വ വൃശ്ചിക രാശിയിലായിരിക്കും സഞ്ചരിക്കുക. ഈ സംക്രമണം വിവിധ രാശിക്കാരുടെ ജീവിതത്തിൽ ശാരീരികമായും മാനസികമായും വലിയ സ്വാധീനം ചെലുത്തും. ധൈര്യം, ആത്മവിശ്വാസം, ഉയർന്ന പദവി, സമ്പത്ത്, നേതൃത്വപരമായ കഴിവുകൾ എന്നിവ വർദ്ധിപ്പിക്കും എന്നാണ്. അത്തരത്തിൽ ചൊവ്വയുടെ ഈ ഭാഗ്യകരമായ സംക്രമണം ഏതെല്ലാം രാശിക്കാർക്ക് ഭാഗ്യം കൊണ്ടവരുമെന്ന് നോക്കാം.
മിഥുനം: മിഥുനം രാശിക്കാരുടെ ആറാം ഭാവത്തിലാണ് ചൊവ്വ സഞ്ചരിക്കാൻ പോകുന്നത്. ഇത് നിങ്ങൾക്ക് അനുകൂലമായ പല ഫലങ്ങളും നൽകും. ഈ കാലയളവിൽ നിങ്ങൾക്ക് സ്വർണവും മറ്റു വസ്തുക്കളും വാങ്ങിക്കാം. ബിസിനസ്സിൽ ലാഭം നേടാൻ കഴിയും. നിങ്ങളുടെ വരുമാനം വർദ്ധിക്കും. ജോലിയിൽ വലിയ വിജയം കാണാനും സാധ്യതയുണ്ട്.
കന്നി: ചൊവ്വ നിങ്ങളുടെ രാശിയുടെ മൂന്നാം ഭാവത്തിലാണ് സഞ്ചരിക്കാൻ പോകുന്നത്. ഇത് കന്നിരാശിക്കാരുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾ ആണ് കൊണ്ടുവരിക. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. ശുഭകരമായ വാർത്തകൾ ലഭിക്കും. മനസ്സമാധാനം ലഭിക്കും. ശത്രുക്കളെ പരാജയപ്പെടുത്താനുള്ള അവസരവും നിങ്ങൾക്ക് ലഭിച്ചേക്കാം. ഈ ചൊവ്വ സംക്രമണം പൊതുവിൽ നിങ്ങൾക്ക് നല്ല ഫലങ്ങൾ കൊണ്ടുവരാൻ സാധ്യത.
മകരം: ചൊവ്വ മകരം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് സംക്രമിക്കുക. ഇത് നിങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തും. വരുമാനം വർദ്ധിക്കാൻ സാധ്യത. ഏറ്റെടുത്ത ജോലികൾ ഭംഗിയായി പൂർത്തിയാക്കും. ചുറ്റുമുള്ളവരിൽ നിന്നും നല്ല പിന്തുണ ലഭിക്കും.
കുംഭം: കുംഭം രാശിയുടെ പത്താം ഭാവത്തിലാണ് ചൊവ്വ സംക്രമിക്കാൻ പോകുന്നത്. തൊഴിൽ മേഖലയിൽ ഇത് നിങ്ങൾക്ക് നേട്ടങ്ങൾ കൊണ്ടുവരും. നിങ്ങളുടെ എല്ലാ ജോലികളും എളുപ്പത്തിൽ പൂർത്തിയാക്കും ഈ സമയത്ത് നിങ്ങളുടെ കഠിനാധ്വാനം നല്ല ഫലങ്ങൾ നൽകും.
മീനം: മീനം രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ചൊവ്വ സഞ്ചരിക്കുക. അതിനാൽ ഈ സംക്രമണ സമയത്ത് നിങ്ങൾക്ക് സമ്മിശ്രമായ ഫലങ്ങളാണ് ലഭിക്കുക. നിങ്ങളുടെ ജോലികൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കും. സാമ്പത്തികമായി മെച്ചം ഉണ്ടാകാനുള്ള സാധ്യത. ഭാഗ്യം നിങ്ങളുടെ പക്ഷത്ത് ആയിരിക്കും. അനാവശ്യമായി മറ്റുള്ളവരോട് വാദങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കുക.
( ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല)