AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SBI SO Recruitment: എസ്ബിഐ ഇതാ വീണ്ടും അവസരം; വേ​ഗം അപേക്ഷിച്ചോളൂ, വിശദവിവരങ്ങൾ

SBI Specialist Cadre Officers Recruitment: താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് എസ്‌ബി‌ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ sbi.bank.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 23 വരെയാണ്.

SBI SO Recruitment: എസ്ബിഐ ഇതാ വീണ്ടും അവസരം; വേ​ഗം അപേക്ഷിച്ചോളൂ, വിശദവിവരങ്ങൾ
SBI SO RecruitmentImage Credit source: Getty Images
neethu-vijayan
Neethu Vijayan | Published: 12 Dec 2025 10:17 AM

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) യിൽ വീണ്ടും തൊഴിലവസരം. 996 സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം എസ്‌ബി‌ഐ പുറത്തിറക്കി. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് എസ്‌ബി‌ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ sbi.bank.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 23 വരെയാണ്.

വിപി വെൽത്ത് (എസ്ആർഎം) 506, എവിപി വെൽത്ത് (ആർഎം) 206, കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ് 284 എന്നിങ്ങനെയാണ് ഓരോ മേഖലകളിലുമുള്ള ഒഴിവുകൾ. സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ബിരുദമുള്ള ഉദ്യോ​ഗാർത്ഥികൾ അപേക്ഷ നൽകാവുന്നതാണ്. എംബിഎ (ബാങ്കിംഗ്/ഫിനാൻസ്/മാർക്കറ്റിംഗ്) / എൻഐഎസ്എം വി-എ, എക്സ്എക്സ്ഐ-എ, സിഎഫ്പി/സിഎഫ്എ പോലുള്ള സർട്ടിഫിക്കേഷനുകൾക്ക് പ്രത്യേക മുൻ​ഗണന ലഭിക്കും.

ALSO READ: കൊച്ചിൻ ഷിപ് യാർഡിൽ വമ്പൻ അവസരം; ഒഴിവുകൾ ഈ മേഖലയിൽ

ഇന്ത്യൻ പൗരത്വമുള്ളവർ മാത്രം അപേക്ഷിക്കുക. അഞ്ച് വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുക. പിന്നീട് പെർഫോമൻസ് നോക്കി കാലയളവ് പുതുക്കാവുന്നതാണ്. ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് വിഭാ​ഗത്തിലുള്ളവർക്ക് 750 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗത്തിലുള്ളവർക്ക് ഫീസ് നൽകേണ്ടതില്ല.

അപേക്ഷിക്കേണ്ട വിധം

  • https://bank.sbi/web/careers/current-openings വഴി ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്.
  • ഫോട്ടോ, ഒപ്പ്, ബയോഡേറ്റ, ഐഡി പ്രൂഫ്, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ), പിഡബ്ല്യുബിഡി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ), വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പരിചയ സർട്ടിഫിക്കറ്റുകൾ, ഫോം-16/ഓഫർ ലെറ്റർ/ഏറ്റവും പുതിയ ശമ്പള സ്ലിപ്പ്, എൻഒസി (ബാധകമെങ്കിൽ) എന്നിവ അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷാ ഫീസ് ഓൺലൈനായി അടച്ച ശേഷം സമർപ്പിക്കുക.
  • അപേക്ഷ സമർപ്പിച്ച് പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.