AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Venus Retrograde: നവംബർ 3 വരെ ഈ രാശികൾക്ക് സുവർണ്ണ കാലഘട്ടം! ഒക്ടോബറിൽ ശുക്രൻ പിന്നോക്കം പോകുന്നു

ഈ സാഹചര്യത്തിൽ അത് ഏകദേശം 42 ദിവസം തുടരും. അതിനുശേഷം നവംബർ 14 അത് പിന്നോക്കാവസ്ഥയിലെത്തി നേർരേഖയിൽ സഞ്ചരിക്കും ശുക്രൻ്റെ ഈ പിന്നോക്ക അവസ്ഥ സംക്രമണത്തിന്റെ സ്വാധീനം എല്ലാ രാശി ചിന്നങ്ങളിലും ദൃശ്യമാകും. പ്രധാനമായും ശുക്രൻ പിന്നോക്കാവസ്ഥയിൽ ദുർബലമായതിനാൽ ചില രാശിക്കാർക്ക് ചില പ്രശ്നങ്ങൾ നേരിടേണ്ടി വരുമെങ്കിലും മറ്റു ചിലരെ സംബന്ധിച്ച്..........

Venus Retrograde: നവംബർ 3 വരെ ഈ രാശികൾക്ക് സുവർണ്ണ കാലഘട്ടം! ഒക്ടോബറിൽ ശുക്രൻ പിന്നോക്കം പോകുന്നു
Venus RetrogradeImage Credit source: Tv9 Network
Ashli C
Ashli C | Updated On: 26 Sep 2026 | 02:20 PM

ജ്യോതിഷത്തിൽ അസുരന്മാരുടെ ഗുരുവായി കണക്കാക്കപ്പെടുന്ന ശുക്രനെ വളരെ ശുഭകരമായ ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. സൗന്ദര്യം ആഡംബരം സ്നേഹം സമ്പത്ത് സമൃദ്ധി എന്നിവയുടെ കാരണക്കാരനായ കണക്കാക്കപ്പെടുന്ന ഇടവത്തിന്റെയും തുലാം രാശിയുടെയും അധിപൻ കൂടിയാണ്. മാസത്തിലൊരിക്കൽ സ്ഥാനം മാറ്റുന്ന ശുക്രൻ നിലവിൽ സ്വന്തം രാശിയായ തുലാം രാശിയിലാണ് സഞ്ചരിക്കുന്നത്. ഈ സാഹചര്യത്തിൽ ഒക്ടോബർ ആദ്യം ശുക്രൻ പിന്നോക്കാവസ്ഥയിൽ ആയിരിക്കും അതായത് ഒക്ടോബർ 3 മുതൽ ശുക്രൻ പിന്നോക്കാവസ്ഥയിൽ സഞ്ചരിക്കും.

ഈ സാഹചര്യത്തിൽ അത് ഏകദേശം 42 ദിവസം തുടരും. അതിനുശേഷം നവംബർ 14 അത് പിന്നോക്കാവസ്ഥയിലെത്തി നേർരേഖയിൽ സഞ്ചരിക്കും ശുക്രൻ്റെ ഈ പിന്നോക്ക അവസ്ഥ സംക്രമണത്തിന്റെ സ്വാധീനം എല്ലാ രാശി ചിന്നങ്ങളിലും ദൃശ്യമാകും. പ്രധാനമായും ശുക്രൻ പിന്നോക്കാവസ്ഥയിൽ ദുർബലമായതിനാൽ ചില രാശിക്കാർക്ക് ചില പ്രശ്നങ്ങൾ നേരിടേണ്ടി വരുമെങ്കിലും മറ്റു ചിലരെ സംബന്ധിച്ച് ഇതൊരു സുവർണ്ണ കാലഘട്ടമായിരിക്കും. ഇനി ശുക്രൻ പിന്നോക്കാവസ്ഥയിൽ ആകുന്നത് മൂലം ഏതൊക്കെ രാഷ്ട്രീയക്കാർക്കാണ് നല്ല സമയം വരുന്നത് എന്ന് നോക്കാം.

ALSO READ:അപകടങ്ങൾ പതിയിരിക്കുന്നു! ഒക്ടോബർ മാസം ഈ മൂന്ന് രാശിക്കാർ എന്ത് കാര്യം ചെയ്യുമ്പോഴും നല്ല ശ്രദ്ധ വേണം

കർക്കിടകം

ശുക്രൻ കർക്കിടകത്തിന്റെ നാലാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഇതുമൂലം ഈ രാശിക്കാർക്ക് ജീവിതത്തിൽ നിരവധി നല്ല മാറ്റങ്ങൾ കാണാൻ സാധിക്കും. ഇതുവരെ നിങ്ങൾ ജീവിതത്തിൽ നേരിട്ട എല്ലാ പ്രശ്നങ്ങളും കുറയും. വളരെക്കാലമായ നിങ്ങളെ അലട്ടിയിരുന്ന ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും. സമൂഹത്തിൽ ബഹുമാനവും ആദരവും ഉണ്ടാകും. വരുമാനത്തിൽ നല്ല വർദ്ധനവ് ഉണ്ടാകും വളരെ കാലമായി നിലനിൽക്കുന്ന കോടതി കേസുകളിൽ വിധി നിങ്ങൾക്ക് അനുകൂലമായി വരും. ബിസിനസുകാർക്ക് നല്ല ലാഭം ഉണ്ടാകും. നിങ്ങൾ ഇതിനോടകം നടത്തിയ നിക്ഷേപങ്ങളിൽ നിന്ന് നിങ്ങൾക്ക് അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ ലഭിച്ചേക്കാം. വീടിന്റെ അന്തരീക്ഷം മെച്ചപ്പെടാൻ സാധ്യതയുണ്ട്.

മിഥുനം

മിഥുനം രാശിയുടെ അഞ്ചാം ഭാവത്തിലാണ് ശുക്രൻ സഞ്ചരിക്കുന്നത്. ഇത് മൂലം ഈ രാശിക്കാർക്ക് നല്ല സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ലഭിക്കും. ജോലിചെയ്യുന്നവർക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം. ബിസിനസ്സിൽ നല്ല ലാഭം ലഭിച്ചേക്കാം. ചിലർക്ക് മുൻകാല നിക്ഷേപങ്ങളിൽ നിന്ന് നേട്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സാമ്പത്തികശേഷി ശക്തിപ്പെടുത്തുകയും കടബാധ്യതകളിൽ നിന്ന് നിങ്ങൾക്ക് മോചനം ലഭിക്കുകയും ചെയ്യും. ഈ കാലയളവിൽ നിങ്ങൾ നിങ്ങളുടെ പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കുകയാണെങ്കിൽ നിങ്ങൾക്ക് ജീവിതത്തിൽ നല്ല ഉന്നതിയിൽ എത്താൻ സാധിക്കും.

മകരം

മകരം രാശിയുടെ പത്താം ഭാവത്തിലാണ് ശുക്രൻ സഞ്ചരിക്കുന്നത്. ഇത് മൂലം ഈ രാശിക്കാർക്ക് അവരുടെ പ്രൊഫഷണൽ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കാണാൻ സാധിക്കും. ജോലി ചെയ്യുന്നവർക്ക് സ്ഥാനമാനങ്ങളോ ഏറ്റവും പുതിയ ഉത്തരവാദിത്തങ്ങളോ ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ പദ്ധതികളിൽ നിന്നും ബിസിനസുകാർക്ക് നല്ല സാമ്പത്തി നേട്ടം ലഭിക്കും. പുതിയ വരുമാനസ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. എല്ലാ ശ്രമങ്ങളിലും നിങ്ങൾക്ക് വിജയം നേടാൻ സാധിക്കും. മാധ്യമങ്ങളോ, ഫാഷൻ കലാ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ലഭിക്കും. എന്നാൽ അനാവശ്യ ചെലവുകൾ നിയന്ത്രിക്കേണ്ടതും വളരെ പ്രധാനമാണ്.

( ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന ലേഖനം പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലമായ സൂചനയുടെയും അടിസ്ഥാനത്തിലാണ്. Tv9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല )

ENGLISH SUMMARY

In astrology, Venus—regarded as the preceptor of the Asuras—is considered a highly auspicious planet. It is the ruling planet of Taurus and Libra and is associated with beauty, luxury, love, wealth, and prosperity. Venus, which changes its position once a month, is currently transiting through its own sign, Libra.

Follow Us