Venus Transit in Libra: ശുക്രൻ തുലാം രാശിയിലേക്ക് നീങ്ങുന്നു! 4 രാശിക്കാർക്ക് നേട്ടം
Venus Transit in Libra: നിലവിൽ ദുർബലമായ അവസ്ഥയിലുള്ള ശുക്രൻ സെപ്റ്റംബറിൽ സ്വന്തം രാശിയിൽ പ്രവേശിക്കുന്നു. സെപ്റ്റംബർ 2 ബുധനാഴ്ച ഉച്ചയ്ക്ക് 1:41നാണ് ശുക്രൻ തുലാം രാശിയിൽ പ്രവേശിക്കുന്നത്. ഇത് പ്രധാനമായും ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾക്കും ഗുണകരമായ ഫലങ്ങൾക്കും കാരണമാകും. ശുക്രൻ്റെ ഈ സ്ഥാന മാറ്റം ഏതെല്ലാം രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം........

Venus Transit
നവഗ്രഹങ്ങളിൽ സ്നേഹം ബന്ധം രൂപം സമ്പത്ത് എന്നിവയെ സ്വാധീനിക്കുന്ന ഗ്രഹമായാണ് ശുക്രനെ കാണപ്പെടുന്നത് അതിനാൽ തന്നെ ശുക്രൻ്റെ ചലനം ജ്യോതിഷഫലമായി വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. നിലവിൽ ദുർബലമായ അവസ്ഥയിലുള്ള ശുക്രൻ സെപ്റ്റംബറിൽ സ്വന്തം രാശിയിൽ പ്രവേശിക്കുന്നു. സെപ്റ്റംബർ 2 ബുധനാഴ്ച ഉച്ചയ്ക്ക് 1:41നാണ് ശുക്രൻ തുലാം രാശിയിൽ പ്രവേശിക്കുന്നത്. ഇത് പ്രധാനമായും ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾക്കും ഗുണകരമായ ഫലങ്ങൾക്കും കാരണമാകും. ശുക്രൻ്റെ ഈ സ്ഥാന മാറ്റം ഏതെല്ലാം രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം.
മേടം
മേടം രാശിയുടെ ഏഴാം ഭാവത്തിലാണ് ശുക്രൻ സഞ്ചരിക്കാൻ ഒരുങ്ങുന്നത് ഇത് മേടം രാശിക്കാർക്ക് നിരവധി നല്ല നേട്ടങ്ങൾ കൊണ്ടുവരും. സെപ്റ്റംബർ 2 മുതൽ ഒക്ടോബർ 3 വരെ നിരവധി നേട്ടങ്ങൾ ഈ രാശിക്കാർക്ക് ലഭിക്കും.. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും സാമ്പത്തിക സ്ഥിരത കൈവരിക്കും വ്യക്തിജീവിതത്തെ സംബന്ധിച്ചിടത്തോളം കുടുംബത്തിൽ സമാധാനം ഉണ്ടാകും. ആത്മവിശ്വാസം വർദ്ധിക്കും. വിവിധ മേഖലകളിൽ വിജയം നേടാൻ സഹായകരമാകും.
മിഥുനം
ഈ സംക്രമണ സമയത്ത് ശുക്രൻ മിഥുന രാശിക്കാരുടെ അഞ്ചാം ഭാവത്തിലേക്കാണ് പ്രവേശിക്കുക. ശുക്രൻ അഞ്ചാം ഭാവത്തിലേക്ക് പ്രവേശിക്കുന്നത് പൊതുവിൽ എല്ലാവർക്കും നല്ല ഗുണങ്ങൾ നൽകും. ജീവിതത്തിൽ നിലനിന്നിരുന്ന പല പ്രശ്നങ്ങൾക്കും തീരുമാനമാകും. ബിസിനസുകാർക്ക് നേട്ടങ്ങൾ ഉണ്ടാകും. ജോലിക്കായി വിദേശയാത്ര പോകാൻ ആഗ്രഹിക്കുന്നവർക്ക് ഗുണകരമായ സാധ്യതകൾ തുറന്നുവരും ബിസിനസ് വികസിപ്പിക്കുന്നതിന് അനുകൂലമായ സമയമാണിത് നിക്ഷേപങ്ങളിൽ നിന്ന് ലാഭം നേടാനും സാധ്യത. കുട്ടികളെ സംബന്ധിച്ച് ചില നല്ല കാര്യങ്ങൾ നടക്കാനും സാധ്യത.
തുലാം
തുലാം രാശിയുടെ മൂന്നാം ഭാവത്തിലേക്കാണ് ശുക്രൻ പ്രവേശിക്കുന്നത്. സ്വന്തം രാശിയിലേക്ക് ശുക്രൻ പ്രവേശിക്കുന്നത് അവർക്ക് ഇരട്ടി നേട്ടങ്ങൾ നൽകും പ്രത്യേകിച്ച് ഒക്ടോബർ മൂന്നു വരെ ഭാഗ്യം പൂർണമായും ഇവരെ പിന്തുണയ്ക്കും വളരെക്കാലമായി അവരുടെ മനസ്സിൽ ഉണ്ടായിരുന്ന ആഗ്രഹങ്ങൾ സഫലമാക്കാൻ സാധ്യത. ഇതവർക്ക് സമാധാനവും സന്തോഷവും നൽകും. സമൂഹത്തിൽ നിങ്ങൾക്ക് കൂടുതൽ ബഹുമാനം ലഭിക്കും. മികച്ച വിജയം കൈവരിക്കും. ജീവിതത്തിൽ നല്ല മാറ്റങ്ങൾ അനുഭവപ്പെടാൻ പോകുന്നു. അവരുടെ എല്ലാ ശ്രമങ്ങളിലും ഭാഗ്യം അവർക്കൊപ്പം ഉണ്ടാകും. ഈ കാലയളവിൽ സമ്പാദ്യം വർദ്ധിക്കും സാമ്പത്തിക നേട്ടങ്ങൾക്കും സാധ്യത.
ധനു
ശുക്രൻ്റെ തുലാം രാശിയിലേക്കുള്ള സംക്രമണം ധനുരാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ ഉണ്ടാകും. ഈ സമയത്ത് ശുക്രൻ ലാഭകരമായ ധനുരാശിയുടെ ആറാമത്തെ ഭാവത്തിലേക്ക് പ്രവേശിക്കും. ഈ കാലയളവിൽ നിങ്ങളുടെ ചെലവുകൾ കുറയും കൂടാതെ വിവിധ ഉറവിടങ്ങളിൽ നിന്നും സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് പ്രശ്നങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും. ഓഫീസിൽ നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. ശമ്പള വർദ്ധനവിനും സാധ്യത.
ശ്രദ്ധിക്കുക: ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിശ്വാസത്തിന്റെയും ജ്യോതിഷപരമായ വീക്ഷണങ്ങളെയും അടിസ്ഥാനമാക്കിയാണ് ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.
ENGLISH SUMMARY
Among the nine planets, Venus is seen as the planet that influences love, relationships, appearance, and wealth, hence the movement of Venus is considered very important as an astrological result. Venus, which is currently in a weak state, enters its own sign in September. Venus enters Libra on Wednesday, September 2 at 1:41 PM.