AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vishu 2026: ഭഗവാൻ്റെ പൊന്നരഞ്ഞാണം പൂക്കളായി മാറിയ കഥ; വിഷുവും കണികൊന്നയും തമ്മിലുള്ള ബന്ധം

Importance of Kanikkonna in Vishu: മലയാളികളെ സംബന്ധിച്ച് മനസ്സിനും കണ്ണിനും ഒരുപോലെ കുളിർമയേകുന്ന ഒന്നാണ് വിഷുവും കണിക്കൊന്ന പൂക്കളും. ഇത്തവണത്തെ വിഷും ഏപ്രിൽ 15 ബുധനാഴ്ച്ചയാണ്. പച്ചപ്പട്ടണിഞ്ഞ പ്രകൃതിയിൽ സ്വർണ്ണാഭരണം ചാർത്തിയത് പോലെ കൊന്നപ്പൂക്കൾ പൂത്തുനിൽക്കുന്ന അത്യപൂർവ കാഴ്ച്ചയാണ് നാടെങ്ങും വിഷുവിൻ്റെ വരവറിയിക്കുന്നത്.

Vishu 2026: ഭഗവാൻ്റെ പൊന്നരഞ്ഞാണം പൂക്കളായി മാറിയ കഥ; വിഷുവും കണികൊന്നയും തമ്മിലുള്ള ബന്ധം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 11 Apr 2026 | 06:00 PM

2026ലെ വിഷുപുലരിയെ വരവേൽക്കാൻ ലോകമെമ്പാടുമുള്ള മലയാളികൾ ഒരുങ്ങിക്കഴി‍ഞ്ഞു. മലയാളികളെ സംബന്ധിച്ച് മനസ്സിനും കണ്ണിനും ഒരുപോലെ കുളിർമയേകുന്ന ഒന്നാണ് വിഷുവും കണിക്കൊന്ന പൂക്കളും. ഇത്തവണത്തെ വിഷും ഏപ്രിൽ 15 ബുധനാഴ്ച്ചയാണ്. പച്ചപ്പട്ടണിഞ്ഞ പ്രകൃതിയിൽ സ്വർണ്ണാഭരണം ചാർത്തിയത് പോലെ കൊന്നപ്പൂക്കൾ പൂത്തുനിൽക്കുന്ന അത്യപൂർവ കാഴ്ച്ചയാണ് നാടെങ്ങും വിഷുവിൻ്റെ വരവറിയിക്കുന്നത്.

കാലാവസ്ഥയുടെ വ്യതിയാനം മൂലം കൊന്നപൂക്കൾ വിഷുവിന് രണ്ട് മൂന്ന് മാസം മുമ്പ് തന്നെ പൂത്തുതുടങ്ങും. വിഷു അടുക്കുമ്പോൾ പൂക്കൾ കിട്ടാനില്ലാത്ത അവസ്ഥയും. വിപണിയിൽ ഇന്ന് പ്ലാസ്റ്റിക് പൂക്കൾ സുലഭമാണെങ്കിലും, കണിത്തളികയിൽ യഥാർത്ഥ കൊന്നപ്പൂവിൻ്റെ ആ സ്വർണ്ണത്തിളക്കം നൽകുന്ന ഐശ്വര്യം ഈ പ്ലാസ്റ്റിക്ക് പൂക്കൾക്ക് കിട്ടില്ല. മേടമാസത്തിൽ പൂക്കുന്ന മരമെന്നതിനപ്പുറം ഭ​ഗവാൻ കൃഷ്ണനും കൊന്നയുമായി മറ്റൊരു ബന്ധമുണ്ട്. ആ കഥ എന്താണെന്ന് അറിയാം.

ALSO READ: വിഷു ബംബർ എടുത്തോളൂ..! 9 നക്ഷത്രക്കാർക്ക് ലോട്ടറി ഭാ​ഗ്യം

കൊന്നപ്പൂവിന് എന്താണ് വിഷുവിന് കാര്യം?

കേരളത്തിൽ പലയിടങ്ങളിലായി പലതരം രസകരമായ കഥകളാണ് വിഷുവും കൊന്നപൂക്കളുമായും ബന്ധപ്പെട്ട് പറഞ്ഞുകേൾക്കാറുള്ളത്. അതിൽ ഏറ്റവും പ്രചാരത്തിലുള്ള കഥ ഭഗവാൻ ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ടതാണ്. പണ്ട് ഒരു ദരിദ്രനായ ബാലൻ തൻ്റെ കയ്യിലുണ്ടായിരുന്ന ചെറിയൊരു സ്വർണ്ണപ്പണ്ടം ഭഗവാന് മുന്നിൽ സമർപ്പിച്ചു. ഭഗവാൻ അത് സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. ആ മാലയും ഇട്ട് കണ്ണൻ കൂട്ടുകാരനെ കാണാനെത്തി.

കണ്ണൻ്റെ മാല കണ്ടപ്പോൾ ബാലന് അത് തൻ്റെ കഴുത്തിൽ ഇടാനൊരു മോഹം തോന്നി. കണ്ണൻ അത് ഉണ്ണിക്ക് സമ്മാനമായി നൽകി. വൈകീട്ട് ശ്രീകോവിൽ തുറന്നപ്പോൾ മാല കാണാനില്ല. ഉണ്ണിയുടെ കൈയ്യിലെ മാല കണ്ട് അമ്പരന്ന മാതാപിതാക്കൾ അവൻ പറഞ്ഞ കഥകളൊന്നും വിശ്വസിക്കാൻ തയ്യാറായില്ല. അങ്ങനെ അവനുമായി ക്ഷേത്രത്തിലെത്തി.

അപ്പോഴും ഉണ്ണി ഇത് കണ്ണൻ സമ്മാനിച്ചതാണെന്ന് പറഞ്ഞുകൊണ്ടേയിരുന്നു. മോഷ്ടാവെന്ന് കരുതി കുട്ടിയെ ശിക്ഷിക്കാൻ ഒരുങ്ങി. എന്നാൽ തൻ്റെ കഴുത്തിലെ മാല ഊരിയെടുത്തുകൊണ്ട് കണ്ണൻ തൻ്റെ ചങ്ങാതിയല്ലെന്നും നിൻ്റെ ചങ്ങാത്തം എനിക്ക് വേണ്ടെന്നും പറഞ്ഞുകൊണ്ട് മാല പുറത്തേക്ക് വലിച്ചെറിഞ്ഞു. എന്നാൽ വലിച്ചെറിഞ്ഞ മാല ചെന്ന് വീണതോ.. അവിടെ നിന്ന മരത്തിൽ.

ആ സ്വർണ്ണത്തിൻ്റെ തിളക്കത്തിൽ ആ മരം മുഴുവൻ സ്വർണ്ണ നിറത്തിലുള്ള പൂക്കളാൽ നിറഞ്ഞു. ആ മരമാണ് ഇന്ന് കണിക്കൊന്നയായത്. അതുകൊണ്ടാണ് കണിക്കൊന്നപ്പൂക്കൾ ഭഗവാന്റെ പൊന്നരഞ്ഞാണത്തിന് തുല്യമായി വിശ്വസിക്കുന്നതത്രേ. വിഷുക്കണിയിൽ കൃഷ്ണവിഗ്രഹത്തിന് ചുറ്റും കൊന്നപ്പൂക്കൾ ചാർത്തുന്നത് ഐശ്വര്യമായി അന്നുമുതൽ കാണപ്പെട്ടു.

Follow Us