AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Wednesday Astro Remedies: വിജയം നിങ്ങൾക്ക് സ്വന്തം! ബുധനാഴ്ച്ച ​ഗണപതിയെ ഇങ്ങനെ പ്രാർത്ഥിച്ചാൽ സമ്പത്ത് കുമിഞ്ഞുകൂടും

Budh Grah Remedies: ഇത് സംസാര വൈകല്യമുള്ള ആളുകളിൽ ആ പ്രശ്നം കുറയ്ക്കാൻ സ​ഹായിക്കുമെന്നും ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായിക്കുമെന്നും വിശ്വാസിക്കപ്പെടുന്നു

Wednesday Astro Remedies: വിജയം നിങ്ങൾക്ക് സ്വന്തം! ബുധനാഴ്ച്ച ​ഗണപതിയെ ഇങ്ങനെ പ്രാർത്ഥിച്ചാൽ സമ്പത്ത് കുമിഞ്ഞുകൂടും
Lord Ganesh Wednesday WorshipImage Credit source: PTI Photos
ashli
Ashli C | Published: 08 Oct 2025 07:54 AM

Lord Ganesh Astro Remedies on Wednesday: ഹിന്ദുമതവിശ്വാസ പ്രകാരം ആഴ്ച്ചയിലെ ഓരോ ദിവസവും ഓരോ ദേവന്മാർക്കായി സമർപ്പിച്ചിരിക്കുന്നു. അതു പ്രകാരം ആ ദേവതകളെ അന്നത്തെ ദിവസം ആരാധിച്ചാൽ ജീവിതത്തിൽ വിജയവും സമാധാനവും പ്രാപ്തമാകുമെന്നാണ് വിശ്വാസം. അത്തരത്തിൽ ബുധനാഴ്ച്ച ദിവസം ​ഗണപതി ഭ​ഗവാന് വേണ്ടിയാണ് സമർപ്പിച്ചിരിക്കുന്നത്. നിങ്ങൾ ജീവിതത്തിൽ ഏതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ, അവയെ മറികടക്കാനായി ബുധനാഴ്ച ഈ ലളിതമായ പരിഹാരങ്ങൾ ചെയ്യൂ. ഇങ്ങനെ ചെയ്യുന്നതിലൂടെ വിഘ്നേശ്വരന്റെ അനുഗ്രഹം നിങ്ങൾക്ക് ലഭിക്കുമെന്നും നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും വിശ്വസിക്കപ്പെടുന്നു.

ദർഭ പുല്ല് സമർപ്പിക്കുക: ​ഗണപതി ഭ​ഗ​വാന് ഏറ്റവും പ്രിയപ്പെട്ടതാണ് ദർഭ പുല്ല്. ബുധനാഴ്ച ദിവസങ്ങളിൽ രാവിലെ കുളികഴിഞ്ഞ് ഗണപതിക്ക് 21 ദുർഭ പുല്ല് സമർപ്പിക്കുന്നത് നല്ലതായി കണക്കാക്കുന്നു. ഇങ്ങനെ ചെയ്യുന്നതിനോടൊപ്പം തന്നെ “ഓം ഗൺ ഗണപതയേ നമഃ” എന്ന മന്ത്രവും ജപിക്കുക. ഇത്തരത്തിൽ മന്ത്രം 108 തവണ ജപിക്കുന്നതാണ് ഉത്തമം. ഈ പ്രതിവിധി ജീവിതത്തിലെ എല്ലാ തടസ്സങ്ങളെയും നീക്കം ചെയ്യുമെന്നും ബുധന്റെ അനുഗ്രഹത്താൽ(Budh Grah Remedies) നിങ്ങൾക്ക് ജീവിതത്തിൽ തീരുമാനമെടുക്കാനുള്ള കഴിവിനെ ശക്തിപ്പെടുത്തുമെന്നും വിശ്വസിക്കപ്പെടുന്നു.

കൂടാതെ ബുധനാഴ്ച്ച ദിവസങ്ങളിൽ പശുവിനോ ബ്രാഹ്മണനോ ചെറുപയർ അല്ലെങ്കിൽ പച്ച വസ്ത്രങ്ങൾ അല്ലെങ്കിൽ പച്ച നിറത്തിലുള്ള പഴങ്ങൾ എന്നിവ ദാനം ചെയ്യുന്നത് ഉത്തമമാണ്. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ജാതകത്തിലെ ബുധൻ ഗ്രഹത്തെ ശക്തിപ്പെടുത്തുകയും, ബിസിനസ്സ് വളർച്ചയ്ക്കും തൊഴിൽ പുരോഗതിക്കും കാരണമാവുകയും ചെയ്യുമെന്നാണ് വിശ്വാസം. കൂടാതെ ബുധനാഴ്ച്ച രാവിലെ 5 മണി മുതൽ 7 മണി വരെ ബുധന്റെ അനു​ഗ്രഹം നേടുന്നതിനായി ബീജമന്ത്രമായ “ഓം ബ്രാം ബ്രീം ബ്രൂം സഃ ബുധായ നമഃ” എന്നു ജപിക്കുക. ഇതും 108 തവണ ജപിക്കുന്നത് ഉത്തമമായി കണക്കാക്കുന്നു. ഇത് സംസാര വൈകല്യമുള്ള ആളുകളിൽ ആ പ്രശ്നം കുറയ്ക്കാൻ സ​ഹായിക്കുമെന്നും ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായിക്കുമെന്നും വിശ്വാസിക്കപ്പെടുന്നു.